ഫാമിലി കണക്ട് : പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യ പരിചരണവും

May 22nd, 2023

mammootty-fans-care-and-share-international-foundation-family-connect-ePathram

അബുദാബി : പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മലയാളത്തിന്‍റെ മഹാ നടൻ മെഗാ സ്റ്റാര്‍ മമ്മൂട്ടി. യു. എ. ഇ. യിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും നാട്ടിലെ മാതാ പിതാക്കൾക്ക് ആരോഗ്യ പരിചരണവും ലഭ്യമാക്കുന്ന ‘ഫാമിലി കണക്ട്’ പദ്ധതിയുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്‍റർ നാഷണൽ ഫൌണ്ടേഷൻ രംഗത്ത്. ഫാമിലി കണക്ടിന്‍റെ ഔദ്യോഗിക ഉദ്ഘാടനം യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ നിർവ്വഹിച്ചു.

കേരളത്തിലെ മുൻനിര ഹോസ്പിറ്റലുകൾ പങ്കാളികൾ ആകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ആദ്യ ഘട്ടത്തിൽ പദ്ധതി ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കാളി ആവുന്നതിനും +971 54 289 3001 (UAE) +91 85909 65542 (INDIA) എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ്പില്‍ ബന്ധപ്പെടുകയോ ചെയ്യാം.

പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ നടൻ മമ്മൂട്ടി, അദ്ദേഹത്തിന്‍റെ ഫേയ്സ് ബുക്ക് പേജിലൂടെ പങ്കു വെച്ചു.

പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്ന ങ്ങൾക്ക് വിദഗ്ദ ഡോക്ടർമാർ സമയ ബന്ധിതമായി മറുപടി നൽകുകയും അതോടൊപ്പം നാട്ടിലെ മാതാ പിതാ ക്കൾക്ക്, അവർ ആശുപത്രിയിൽ എത്തുമ്പോൾ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളണ്ടിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

പ്രവാസി മലയാളികൾക്ക് ലഭിക്കാവുന്ന വലിയ സമ്മാനം എന്നായിരുന്നു പദ്ധതിയെ കുറിച്ച് ഇന്ത്യൻ സ്ഥാനപതി വിശേഷിപ്പിച്ചത്. പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മമ്മൂട്ടിയെയും അണിയറ പ്രവർത്ത കരെയും അദ്ദേഹം പ്രശംസിച്ചു.

അന്തർദ്ദേശീയ ചികിത്സ നിലവാരത്തിനുളള J C I അംഗീകാരം ഉളളതു കൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തന്നെ തെരഞ്ഞെടുത്തത് എന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു.

മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങൾ യു. എ. ഇ. യിൽ ഇരുന്നു കൊണ്ട് ഏകോപിക്കുവാന്‍ കഴിയും എന്നതിനാൽ പദ്ധതി യു. എ. ഇ. പ്രവാസി മലയാളി കൾക്ക് ആശ്വാസം നല്‍കും എന്നും രാജഗിരി ആശു പത്രി എക്സിക്യൂട്ടീവ് ഡയറക്ടർ & സി. ഇ. ഒ. ഫാദര്‍. ജോൺസൺ വാഴപ്പിളളി പറഞ്ഞു.

കെയർ & ഷെയർ ഇന്‍റർ നാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യാക്കോസ്, മമ്മൂട്ടി ഫാൻസ് & വെൽ ഫെയർ അസ്സോസിയേഷൻ യു. എ. ഇ. സെക്രട്ടറി ഫിറോസ് ഷാ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കഴിഞ്ഞ വർഷം ആസ്‌ട്രേലിയയയിൽ അവതരിപ്പിച്ച് വലിയ സ്വീകാര്യത കിട്ടിയ ‘ഫാമിലി കണക്ട്’ പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സംഘടകർക്ക് പദ്ധതിയുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

April 27th, 2023

actor-mamukkoya-ePathram
ദുബായ് : വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കിയ അതുല്യ നടന്‍ മാമുക്കോയ യുടെ നിര്യാണത്തില്‍ യു. എ. ഇ. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു.

കോഴിക്കോടിന്‍റെ ഭാഷാ ശൈലിയിലൂടെ, മികച്ച അഭിനയത്തിലൂടെ ലോക മലയാളികളുടെ ഇഷ്ടക്കാരന്‍ ആയി മാറിയ കലാകാരന്‍, കോഴിക്കോട് പട്ടണത്തിലെ കല്ലായി മരമില്ലിൽ സാധാരണ ജീവിതം തുടങ്ങി നാടകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ആബാല വൃദ്ധം ജനങ്ങളുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരന്‍ ആയിരുന്നു മാമുക്കോയ.

സാമൂഹ്യ-സാംസ്‌കാരിക രംഗത്തും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു. യു. എ. ഇ. യിൽ നിത്യ സന്ദര്‍ശകനും കൂടിയായിരുന്ന അദ്ദേഹം പ്രവാസികളെ ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വേർപാടിൽ ‘കോഴിക്കോട് ജില്ലാ പ്രവാസി’ യുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റെഡ് എക്സ് മീഡിയ ദുബായില്‍ എം. എ. യൂസഫലി ഉത്‌ഘാടനം ചെയ്തു

April 2nd, 2023

ma-yousuf-ali-haneef-kumaranellur-dubai-redex-media-inauguration-ePathram

ദുബായ് : യു. എ. ഇ. യിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ റെഡ്‌ എക്സ് മീഡിയ യുടെ മൂന്നാമത്തെ ബ്രാഞ്ച് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ്‌ ചെയർമാനും എം. ഡി. യുമായ എം. എ. യൂസഫലി പുതിയ ബ്രാഞ്ചിന്‍റെ ഉത്‌ഘാടനം നിർവ്വഹിച്ചു.

റെഡ് എക്സ് മീഡിയ സ്ഥാപകനും എം. ഡി. യുമായ ഹനീഫ് കുമരനെല്ലൂർ, ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ. പി. ഹുസൈൻ, സായിദ് തീയ്യേറ്റർ ഫോർ ടാലെന്‍റ് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി, കമ്യൂണിറ്റി പോലീസ് പ്രതിനിധികളായ ഐഷ അലി അൽ ഷെഹ്‌ഹി, അബ്‌ദുൾ ജമാൽ, ലൈത്ത് ഇലക്ട്രോ മെക്കാനിക്കൽ ചെയർമാൻ ഫ്രാൻസിസ് ആന്‍റണി, അബുദാബി ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, അബുദാബി മലയാളീ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, റെഡ് എക്സ് മീഡിയ ഇവന്‍റ്സ്‌ ഓപ്പറേഷൻ മാനേജർ സുബിൻ സോജൻ, ജനറൽ മാനേജർ അജു സെൽ, മീഡിയ മാനേജർ സമീർ കല്ലറ, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു.

redex-news-channel-abudhabi-24-seven-dubai-bureau-opening-ePathram

റെഡ് എക്സ് മീഡിയ പ്രൊഡക്ഷനും ഒപ്പം അബുദാബി 24 സെവൻ ചാനല്‍ ദുബായ് ബ്യുറോയുടെ പ്രകാശനം കർമ്മവും എം. എ. യൂസഫലി നിർവ്വഹിച്ചു. ദുബായ് ദേര അൽ മുത്തീനയിലാണ് അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ റെഡ്‌ എക്സ് മീഡിയ മൂന്നാമത് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.

മീഡിയ പ്രൊഡക്ഷൻ മേഖല യിൽ ഒരു പതിറ്റാണ്ടില്‍ ഏറെ പ്രവർത്തന പാരമ്പര്യമുള്ള റെഡ് എക്സ് മീഡിയ മറ്റു എമിറേറ്റുകളിലും നവീന പദ്ധതികളുമായി പ്രവർത്തനം വ്യാപിപ്പിക്കും എന്ന് എം. ഡി. ഹനീഫ് കുമരനെല്ലൂർ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മഞ്ജു വാര്യർ അൽ വഹ്ദ മാളിലെ ലുലുവില്‍ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക്

January 28th, 2023

ePathram
അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരുക്കിയ ഇന്ത്യാ ഉത്സവത്തിന്‍റെ ഭാഗമായി ജനുവരി 28 ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ അബുദാബി അൽ വഹ്ദ മാളിലെ ലുലു വില്‍ എത്തുന്നു.

അവരുടെ ആയിഷ എന്ന ഏറ്റവും പുതിയ സിനിമ യുടെ പ്രമോഷനും കൂടിയാണ് ലുലുവിലെ സന്ദര്‍ശനം. TikTok

 

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംഗീത നിശ ‘മെഹ്‌ഫിൽ മേരെ സനം’ നവംബറിൽ

October 14th, 2022

logo-mehfil-dubai-nonprofit-organization-ePathramഷാർജ : കലാ – സാഹിത്യ – സാംസ്‌കാരിക കൂട്ടായ്‌മ മെഹ്‌ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന ‘മെഹ്‌ഫിൽ മേരെ സനം’ എന്ന സംഗീത നിശയും കലാ വിരുന്നും 2022 നവംബർ 19 ന് വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. ഇന്തോ – അറബ് വീഡിയോ ഫെസ്റ്റും വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ഉണ്ടായിരിക്കും. കൂടാതെ, ഡോക്യു മെന്‍ററി പ്രദർശനവും സംഗീത കലാ – സാഹിത്യ പരിപാടികളും അരങ്ങേറും.

മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

1 of 261231020»|

« Previous « പാം അക്ഷര തൂലിക കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
Next Page » മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ രൂപീകരിച്ചു »



  • കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ന്
  • പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ
  • മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തനോദ്ഘാടനം
  • രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ക്ക് വിവിധ പ്രവാസി സംഘടനകള്‍ നിവേദനം നൽകി
  • ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും
  • ഖലീജ് അൽ അറബി സ്ട്രീറ്റ് ഭാഗികമായി അടച്ചിടും
  • കെ. എസ്. സി. യുവജനോത്സവ കലാ മത്സരങ്ങൾ സമാപിച്ചു
  • പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക
  • പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിവേദനം നൽകി
  • വാണിമേൽ സംഗമം : പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ഭാരത് ടെക് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു
  • കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു
  • റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് മാധ്യമ പ്രതിഭ പുരസ്കാരം
  • വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച്
  • ബ്രഹ്മപുരം തീപിടുത്തം : ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തണം
  • റിവൈവ് -23 : മലപ്പുറം ജില്ലാ കെ. എം. സി. സി. ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു
  • വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
  • കരീം വടക്കയിലിനു യാത്രയയപ്പ് നൽകി
  • ഹജ്ജ് സീസണ്‍ അടുത്തതിനാല്‍ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം
  • ഫാമിലി കണക്ട് : പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യ പരിചരണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine