
അബുദാബി : എന്‍ഡോസള്‍ഫാന് എതിരെ ഗള്‍ഫിലും പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി. ഇതിന്‍റെ ഭാഗമായി തയ്യാറാക്കിയ നിവേദനം, മുന്‍ മന്ത്രിയും പാര്‍ലമെന്‍റ് അംഗ വുമായ ശശി തരൂരിന് നല്‍കി.
അബുദാബി യിലെ സാമൂഹിക പ്രവര്‍ത്തകന്‍ വി. ടി. വി. ദാമോദരന്‍റെ നേതൃത്വ ത്തിലാണ് എം. പി. ക്ക് നിവേദനം നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് അബുദാബിയില്‍ എത്തുന്ന രാജ്യത്തെ രാഷ്ട്രീയ – സാംസ്‌കാരിക – സാമൂഹിക മണ്ഡല ങ്ങളിലെ പ്രമുഖര്‍ക്ക് തുടര്‍ന്നും നിവേദന ങ്ങള്‍ സമര്‍പ്പിക്കും.



ദുബായ് : അഴിമതിയ്ക്കെതിരെ ഗാന്ധിയന്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന അണ്ണാ ഹസാരേയ്ക്ക് e പത്രം പരിസ്ഥിതി ക്ലബ് പിന്തുണ പ്രഖ്യാപിച്ചു. ലക്ഷ്യം നേടിയില്ലെങ്കില്‍ മരിക്കുക എന്ന പ്രഖ്യാപനവുമായി അഴിമതി ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അന്നാ ഹസാരെയുടെ നിരാഹാര സത്യാഗ്രഹം മൂന്നു നാള്‍ പിന്നിടുമ്പോള്‍ ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരോടൊപ്പം ഈ സമരത്തില്‍ പങ്കെടുക്കുകയാണ് എന്ന് e പത്രം പരിസ്ഥിതി സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ ജനങ്ങള്‍ സ്വീകരിച്ച “വെളുത്ത വസ്ത്ര” കാമ്പെയിനില്‍ എല്ലാവരും പങ്കെടുത്ത് അണ്ണാ ഹസാരെയുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണം എന്നും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.





























