ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

September 26th, 2023

tv-kochubava-epathram

ദുബായ് : ഹരിതം ബുക്സിൻ്റെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ ഹരിതം – ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിന് ആധുനികത യുടെ പുതിയ ദിശാ ബോധം പകർന്നു നൽകിയ യു. എ. ഇ. യിൽ പ്രവാസി ആയിരുന്ന ടി. വി. കൊച്ചു ബാവ യുടെ സ്മരണ നില നിര്‍ത്തുവാന്‍ വേണ്ടിയാണ് അവാർഡ്.

tv-kochu-bava-memorial-haritham-book-award-2023-ePathram

കവിത : ഇസ്മായീൽ മേലടി (പുസ്തകം – വാർത്തകൾ ഓര്‍മ്മിക്കാനുള്ളതല്ല). ബാല സാഹിത്യം : സാദിഖ് കാവിൽ (ഖുഷി).

media-one-tv-news-mca-nazer-ePathram

എം. സി. എ. നാസർ

ലേഖന സമാഹാരം : എം. സി. എ. നാസർ, ഷാബു കിളിത്തട്ടിൽ, ബഷീർ തിക്കോടി (പുറംവാസം, ഗഫൂർക്കാ ദോസ്ത്, കൊല വിളി കൾക്കും നില വിളികൾക്കും ഇടയിൽ).

shabu-kilithattil-epathram

ഷാബു കിളിത്തട്ടിൽ

നോവൽ : സലീം അയ്യനത്ത്, ഹണി ഭാസ്കരൻ (ബ്രാഹ്മിൺ മൊഹല്ല, ഉടൽ രാഷ്ട്രീയം).

salim-ayyanath-ePathram

സലീം അയ്യനത്ത്

 

കഥാ സമാഹാരം : കെ. എം. അബ്ബാസ്, വെള്ളിയോടൻ (കെ. എം. അബ്ബാസിൻ്റെ സമ്പൂർണ്ണ കഥകൾ, ബർസഖ്).

ഓര്‍മ്മ : മനോജ് രാധാകൃഷ്ണൻ (പല കാലങ്ങളിൽ ചില മനുഷ്യർ) എന്നിവർക്കാണ് പുരസ്കാരങ്ങള്‍.

സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ഷീലാ പോളിനു പുരസ്കാരം നൽകും.

2023 നവംബർ 1 മുതൽ 11 വരെ ഷാർജ എക്സ്പോ യില്‍ നടക്കുന്ന 42–ാം രാജ്യാന്തര പുസ്തക മേളയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. മൊമെൻ്റോയും പ്രശസ്തി പത്രവും 5000 രൂപയുടെ പുസ്തകങ്ങളുമാണ് അവാർഡ്. FaceBook

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

September 20th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : യു. എ. ഇ. യിലെ പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ പുതിയ ജോലി ലഭിക്കും വരെ മാന്യമായ ജീവിത സാഹചര്യം ഒരുക്കുവാന്‍ വേണ്ടി രൂപീകരിച്ച ‘തൊഴിൽ നഷ്ട ഇൻഷ്വറൻസ്’ പദ്ധതിയില്‍ ചേരുവാനുള്ള സമയ പരിധി 2023 ഒക്ടോബർ ഒന്നിനു തീരും എന്നും കാലാവധി കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് 400 ദിർഹം വീതം പിഴ ചുമത്തും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ 2023 ജനുവരി 1 മുതല്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആയിട്ടുള്ള എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.

18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തി ആകാത്തവര്‍, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (ഹൗസ് ഡ്രൈവര്‍, ഹൗസ് മെയിഡ് തുടങ്ങിയ വീട്ടു ജോലിക്കാര്‍), നിക്ഷേപകര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ (Category A) പ്രതിമാസം 5 ദിര്‍ഹം വീതവും കൂടുതൽ ശമ്പളം ഉള്ളവർ (Category B) പ്രതിമാസം 10 ദിർഹവും പ്രീമിയം അടക്കണം. ഒന്ന്, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലോ 12 മാസത്തിന് ഒന്നിച്ചോ പ്രീമിയം അടക്കാം. നിശ്ചിത തീയ്യതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടക്കാത്തവരുടെ പോളിസി റദ്ദ് ചെയ്യും. MoHRe  YouTube

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി

September 19th, 2023

salam-pappinisseri-chief-guest-in-international-peace-conference-2023-ePathram
ഷാർജ : ബംഗ്ലാദേശിൽ നടക്കുന്ന ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥിയായി സലാം പാപ്പിനിശ്ശേരി സംബന്ധിക്കും. യു. എ. ഇ. യിലെ അറിയപ്പെടുന്ന സാമൂഹിക – സാംസ്കാരിക – ജീവ കാരുണ്യ  പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖനും സൗജന്യ നിയമ സഹായ സേവന മേഖലയില്‍ സജീവ സാന്നിദ്ധ്യവുമായ ‘യാബ് ലീഗൽ ഗ്രൂപ്പ്’ സി. ഇ. ഒ. യും ഗ്ലോബൽ പ്രവാസി അസ്സോസിയേഷൻ സ്ഥാപകനും കൂടിയാണ് സലാം പാപ്പിനിശ്ശേരി.

2023 സെപ്തംബർ 23 ന് ബംഗ്ലാദേശിലെ ധാക്കയിൽ വെച്ചാണ് ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസ് നടക്കുക. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ധാക്ക ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ മുഖ്യ അതിഥി യായി പങ്കെടുക്കുന്നത്.

പ്രവാസി മലയാളി സമൂഹത്തിൽ മാത്രമല്ല യു. എ. ഇ. യിലെ പൊതു സമൂഹത്തിൽ ഒരു ആമുഖത്തിൻ്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ സലാം പാപ്പിനിശ്ശേരി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം

September 19th, 2023

logo-uae-public-prosecution-ePathram
അബുദാബി : അംഗീകൃത മാർഗ്ഗങ്ങളിലൂടെ മാത്രം കറൻസികൾ കൈമാറ്റം ചെയ്യണം എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് വ്യാജ കറൻസികൾ നൽകി, യഥാർത്ഥ കറൻസി മൂല്യത്തിൽ നിന്ന് 50 ശതമാനം വരെ കിഴിവ് ലഭിക്കും എന്നു പ്രചരിപ്പിച്ച് കബളിപ്പിക്കുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

അതിവേഗം സമ്പന്നരാകാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ വിശ്വസിക്കരുത് എന്നും യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷൻ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സമ്മാനിച്ചു

September 12th, 2023

sheikh-mohammed-maktoum-attend-gulf-karnataka-ratna-award-ePathram

ദുബായ് : ഗള്‍ഫ് കര്‍ണാടകോത്സവ് 2023 വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായില്‍ അരങ്ങേറി. ദുബായ് രാജ കുടുംബാംഗവും എം. ബി. എം. ഗ്രൂപ്പ് ചെയര്‍ മാനുമായ ശൈഖ് മുഹമ്മദ് മഖ്തൂം ജുമാ അല്‍ മഖ്തൂം മുഖ്യാതിഥി ആയിരുന്നു. ഗള്‍ഫ് മേഖലയിലെ കര്‍ണാടക വംശജരായ ബിസിനസ്സ് പ്രമുഖരുടെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും വിലയിരുത്തി അവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ഗള്‍ഫ് കര്‍ണാടകോത്സവ ത്തില്‍ 21 പേര്‍ക്ക് ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

gulf-karnataka-ratna-awards-2023-to-business-leaders-ePathram

ആരോഗ്യ സേവന രംഗത്തെ പ്രമുഖന്‍ ഡോ. തുംബൈ മൊയ്തീന്‍, ഹിദായത്തുള്ള അബ്ബാസ്, മുഹമ്മദ് മീരാന്‍, സഫ്രുല്ല ഖാന്‍ മാണ്ഡ്യ തുടങ്ങിയവര്‍ അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കും കര്‍ണാടകക്കും വേണ്ടിയുള്ള അവാര്‍ഡ് ജേതാക്കളുടെ നേട്ടങ്ങളും അര്‍പ്പണ ബോധവും പകര്‍ത്തുന്ന കോഫി ടേബിള്‍ പുസ്തകം പ്രകാശനം ചെയ്തു. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുമായി ആയിരത്തില്‍ അധികം പേര്‍ ഗള്‍ഫ് കര്‍ണാടകോത്സവത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 491231020»|

« Previous « സെസ്സ് യു. എ. ഇ. സംഗമം സംഘടിപ്പിച്ചു
Next Page » മുജീബ് മൊഗ്രാൽ സ്മരണാര്‍ത്ഥം നാനോ ക്രിക്കറ്റ് ടൂർണ്ണമെന്‍റ് സംഘടിപ്പിച്ചു »



  • ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ
  • ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി
  • ഫോറം ഫോർ പീസ് പത്താം പതിപ്പ് അബുദാബിയില്‍
  • കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം
  • നബിദിനം : സെപ്റ്റംബർ 29 വെള്ളിയാഴ്ച പൊതു അവധി
  • ഗർഭ പാത്രത്തിലുള്ള കുഞ്ഞിൻ്റെ സങ്കീർണ്ണ ശസ്ത്ര ക്രിയ വിജയകരം
  • മുജീബ് മൊഗ്രാൽ സ്മരണാര്‍ത്ഥം നാനോ ക്രിക്കറ്റ് ടൂർണ്ണമെന്‍റ് സംഘടിപ്പിച്ചു
  • ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സമ്മാനിച്ചു
  • സെസ്സ് യു. എ. ഇ. സംഗമം സംഘടിപ്പിച്ചു
  • സാമൂഹ്യ പ്രവർത്തകർ കൈകോർത്തു : വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു
  • കെ. എസ്. സി. പൂക്കള മത്സരം ഞായറാഴ്ച
  • വേറിട്ട അനുഭവമായി Inspiro 2023 പ്രവർത്തക ക്യാമ്പ്
  • 1000 പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളവും 31 രാജ്യക്കാര്‍ അണി നിരന്ന് ഓണ ക്കളിയും
  • ബുറൈമിയും അൽ ഐനും ബന്ധപ്പെടുത്തി പ്രതിദിന ബസ്സ് സര്‍വ്വീസ്
  • ഏക ദിന പഠന ക്യാമ്പ് ‘RECAP’ ശ്രദ്ധേയമായി
  • മലയാളി സമാജത്തിൽ തിരുവോണം വരെ പൂക്കളം
  • പ്രവാസി സംഘടനകളുടെ സ്വാതന്ത്യ്ര ദിന ആഘോഷം ശ്രദ്ധേയമായി
  • ഉപന്യാസ മത്സരം : റഫീഖ് സക്കറിയ ഒന്നാം സ്ഥാനം നേടി
  • എം. എൻ. കാരശ്ശേരിക്ക് മലയാളി സമാജം സാഹിത്യ പുരസ്കാരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine