വി. സി. പത്ര പ്രവര്‍ത്തക പുരസ്കാരം പ്രഖ്യാപിച്ചു

August 2nd, 2012

kmcc-vc-award-to-jaleel-pattambi-ramanthali-ePathram
അബുദാബി : അബുദാബി കെ. എം. സി. സി. അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയുടെ നാലാമത് വി. സി. സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡ്‌ പ്രമുഖ പ്രവാസി പത്ര പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ജലീല്‍ രാമന്തളി എന്നിവര്‍ക്ക് സമ്മാനിക്കും. ചന്ദ്രിക പത്രാധിപര്‍ ആയിരുന്ന വി. സി. അബൂബക്കര്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10, 001 രൂപയും പ്രശംസാ പത്രവും ഉപഹാരവുമാണ്.

മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക യു. എ. ഇ. എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്‌ ആണ് ജലീല്‍ പട്ടാമ്പി.

ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ ഫോറം ( I M F ) ജനറല്‍ സെക്രട്ടി ആയി പ്രവര്‍ത്തിച്ചിരുന്നു. ദി ഹിന്ദു, മാധ്യമം, ഗള്‍ഫ്‌ മാധ്യമം എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കൈരളി കലാ കേന്ദ്രം, കേരള സഹൃദയ മണ്ഡലം, ദുബായ്‌ വായനക്കൂട്ടം, ചിരന്തന സാംസ്കാരിക വേദി യുടെയും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

യു. എ. ഇ. യുടെ രാഷ്ട പിതാവ്  ശൈഖ് സായിദ്‌ ന്റെ ജീവചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ രചിച്ച ജലീല്‍ രാമന്തളി ഗള്‍ഫിലെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകനും ഗ്രന്ഥ കര്‍ത്താവുമാണ്. പ്രവാസികളുടെ ജീവിതം വരച്ചു കാട്ടുന്ന ഒട്ടേറെ കൃതികളുടെ രചയിതാവാണ്. ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ , അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗര ത്തിലെ കുതിരകള്‍, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, നേര്‍ച്ച വിളക്ക് തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ്‌ ആയ ഇദ്ദേഹം, മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ( I M A ) യുടെ വൈസ്‌ പ്രസിഡന്‍റ് കൂടിയാണ്. സമഗ്ര സംഭാവനക്കുള്ള  സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദി യുടെയും അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

സെപ്തംബര്‍ അവസാന വാരം അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ വി. സി. സ്മാരക അവാര്‍ഡുകള്‍ സമ്മാനിക്കും എന്ന് ഭാരവാഹികളായ ഇ. ടി. മുഹമ്മദ്‌ സുനീര്‍, പി. വി. മുഹമ്മദ്‌ നാറാത്ത്‌, സി. ബി. റാസിഖ് കക്കാട്, താജ് കമ്പില്‍ എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അബുദാബിയില്‍

July 29th, 2012

അബുദാബി : ദുബായ് ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മറ്റി യുടെ അതിഥി യായി യു. എ. ഇ. യില്‍ എത്തിയ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ജൂലായ്‌ 29 ഞായറാഴ്ച രാത്രി 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തും.

advt-onampilli-muhammed-faisy-ePathram
പണ്ഡിതനും ഗവേഷകനുമായ മുഹമ്മദ് ഫൈസി മത പ്രഭാഷണ രംഗത്തെ നിറ സാന്നിദ്ധ്യമാണ്. മത കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടിയ അദ്ദേഹം കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല യില്‍ നിന്നും സംസ്‌കൃത ഭാഷ യിലും സാഹിത്യ ത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

അഭിഭാഷകനായ ഫൈസി, മത മീമാംസ യിലും ഇന്ത്യന്‍ ഫിലോസഫി യിലും ബിരുദാനന്തര ബിരുദധാരി കൂടിയാണ്. തൃശൂര്‍ ജില്ല യിലെ എം. ഐ. സി. മസ്ജിദില്‍ ഖത്തീബായി സേവനം അനുഷ്ഠിക്കുന്ന ഫൈസി രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ സെമിനാറു കളിലും സമ്മേളന ങ്ങളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഫൈസിയുടെ പ്രഭാഷണ പരിപാടി തറാവീഹ് നിസ്‌കാരം കഴിഞ്ഞ ഉടനെ ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരലോക വിജയത്തിന് വേണ്ടി പ്രയത്നിക്കുക : റഹ്മത്തുള്ള ഖാസിമി മൂത്തേടം

July 29th, 2012

rahmathullah-kasimi-moothedam-ePathram
അബുദാബി : ഭൂമിയിലെ ജീവിത സുഖത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന മനുഷ്യന്‍ നാളെ പരലോക ജീവിത ത്തിനു വേണ്ടിയും പ്രയത്നിക്കേണ്ടത് ബാദ്ധ്യത യാണ് എന്നും നാം ആരാണെന്നും എന്തിനു സൃഷ്ടിക്കപ്പെട്ടു എന്നും സ്വയം വിലയിരുത്തു മ്പോഴാണ് മാനവര്‍ വിജയം കൈ വരിക്കുക എന്നും പ്രമുഖ വാഗ്മിയും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തില്‍ പറഞ്ഞു.

കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ പ്രതിഫലം ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. അതു കൊണ്ടാണ് പ്രവാസ ത്തിന്റെ എല്ലാ കഷ്ടപ്പാടുകളും സ്വമേധയാ സ്വീകരിക്കുന്നത്. പ്രവാസ ജീവിതവും പരലോക ജീവിതവും തമ്മില്‍ താരതമ്യം ചെയ്തു കൊണ്ട് ഇസ്ലാമിക്‌ സെന്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനോട് അദ്ദേഹം പറഞ്ഞു.

rahmathullah-kasimi-in-islamic-center-ePathram
നിരന്തരം സൃഷ്ടാവിനെ സ്മരിച്ചാല്‍ തന്നെ സ്വര്‍ഗ്ഗം കരഗതമാവും. വെളിച്ചം അല്ലാഹു വിന്റെ കല്പനകളും ശാസനകളുമാണ്. ആ വെളിച്ചത്തിലാവണം ജീവിതം. പണവും കരുത്തും ശാശ്വത ജീവിതത്തിന്റെ അടയാളങ്ങള്‍ അല്ല ലോകം ഭരിച്ചവര്‍ ഒക്കെയും മണ്ണടിഞ്ഞു. എല്ലാ കഴിവും നേടിയവര്‍ എന്തു കൊണ്ട് നിലച്ചു പോയ പ്രാണന്‍ വീണ്ടെടുക്കുന്നില്ല എന്ന ഖുര്‍ആന്റെ ചോദ്യത്തിന് ഇന്നു വരെ മറുപടി തരാന്‍ ആര്‍ക്കുമായിട്ടില്ല. കഴിവുകള്‍ എല്ലാം സര്‍വ്വശക്തനില്‍ നിക്ഷിപ്തമാണ്. ആരാധന ഹൃദയപൂര്‍വ്വം നിര്‍വ്വഹിക്കണം. ബാഹ്യമോടി പ്രതിഫലമേകില്ല. അദ്ദേഹം വിശദീകരിച്ചു.

പ്രമുഖ വാഗ്മിയും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ വൈസ്‌ ചെയര്‍മാനുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. മമ്മിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്‌ സ്വാഗതവും അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി
( ചിത്രങ്ങള്‍ : ഹഫസ്ല്‍ -ഇമ )

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റമദാന്‍ പ്രഭാഷണം ഇസ്ലാമിക്‌ സെന്ററില്‍

July 26th, 2012

prof-alikutty-musliyar-rahmathulla-kasimi-ramadan-speach-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാന്‍ അതിഥി കളായി എത്തിയ പ്രമുഖ പണ്ഡിതര്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിലും നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും.

അബുദാബി യിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത്‌ പ്രശംസനീയമായ സേവനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ , പരിശുദ്ധ റമദാന്‍ മാസത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് എന്ന് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

പ്രമുഖ വാഗ്മിയും ഗ്രന്ഥ കര്‍ത്താവും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ വൈസ്‌ ചെയര്‍മാനുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാരും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറും പ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മൂത്തേടം എന്നിവര്‍ കുടുംബം, റമദാനിലെ പ്രാര്‍ത്ഥന കള്‍ എന്നീ വിഷയ ങ്ങളെ ആധാരമാക്കി നടത്തുന്ന വിജ്ഞാന പ്രദമായ പ്രഭാഷണം ജൂലായ്‌ 26 വ്യാഴാഴ്‌ചയും, ആഗസ്റ്റ്‌ 5 ഞായറാഴ്ചയും തറാവീഹ് നിസ്കാര ത്തിനു ശേഷം ഇസ്ലാമിക്‌ സെന്ററില്‍ ഉണ്ടായി രിക്കും.

തുടര്‍ന്ന് ആഗസ്റ്റ്‌ 2 വ്യാഴാഴ്‌ച രാത്രി 10 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററിലും റമദാന്‍ പ്രഭാഷണം നടത്തും. കൂടാതെ വിവിധ പള്ളികളിലും വരും ദിവസങ്ങളില്‍ റമദാന്‍ പ്രഭാഷണം ഉണ്ടായിരിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്നായി സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി ചെയര്‍മാനും ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് ജനറല്‍ കണ്‍ വീനറുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

സര്‍ക്കാര്‍ അതിഥി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ റമദാന്‍ പ്രഭാഷണം ആഗസ്റ്റ്‌ 3 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 02 642 44 88

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രാ ദുരിതത്തിന് അറുതി വരുത്തണം : കെ. എം. സി. സി

June 24th, 2012

air-india-maharaja-epathram ദുബായ് : എയര്‍ ഇന്ത്യ പൈലറ്റു മാരുടെ പണി മുടക്കിനെ ത്തുടര്‍ന്ന് ഗള്‍ഫ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയ സാഹചര്യ ത്തില്‍ അടിയന്തര മായി ഇടപെട്ട് ബദല്‍ സംവിധാനം ഒരുക്കി പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം എന്നും പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ നടപടിക്ക് അറുതി വരുത്തുവാന്‍ കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി കേരള – കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സമ്പദ്ഘടന ശക്തി പ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന വിദേശ ഇന്ത്യ ക്കാരുടെ മുഖ്യ പ്രശ്‌നമായ യാത്രാദുരിതം നിസാരമായി കാണുന്ന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കപ്പല്‍ സര്‍‌വ്വീസ് ആരം‌ഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം : ദല
Next »Next Page » പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാത്തത് രാഷ്ട്രീയ മൂല്യബോധം ഉള്ളതു കൊണ്ട് : ബിനോയ്‌ വിശ്വം »



  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine