അബുദാബി : വാഹനം നിറുത്തി പുറത്തേക്കു പോകുമ്പോൾ എൻജിൻ ഓഫ് ചെയ്യണം എന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. എൻജിൻ ഓഫ് ആക്കാതെ വാഹനത്തിൽ നിന്ന് പുറത്തു പോകുന്ന ഡ്രൈവർമാരിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കും.
എൻജിൻ ഓഫ് ചെയ്യാതെ ഇന്ധനം നിറയ്ക്കുക, എ. ടി. എം. മെഷ്യനിൽ നിന്ന് പണം എടുക്കുക, വാഹനം ശരിയായ രീതിൽ പാർക്ക് ചെയ്യാതെ പ്രാർത്ഥനക്കു പോവുക എന്നിവയെല്ലാം കുറ്റ കൃത്യമാണ്. ഇതിനെല്ലാം മേൽപ്പറഞ്ഞ പിഴ ഈടാക്കും.
നവജാത ശിശുക്കൾ അടക്കം കുട്ടികളെയും വാഹനത്തിൽ തനിച്ചാക്കി പുറത്തു പോകുന്നതും ഒഴിവാക്കണം. ഇത്തരം കാര്യങ്ങളിൽ അപകട സാദ്ധ്യത കൂടുതൽ ആയതിനാലാണ് കർശ്ശന നടപടി എടുക്കാൻ തീരുമാനിച്ചത് എന്നും സാമൂഹിക മാധ്യമ ങ്ങളിലൂടെ പോലീസ് ഓർമ്മിപ്പിച്ചു.
- Image Credit : FB Page

 ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും 2024 ജനുവരി ഒന്ന് മുതൽ ദുബായിലും നിരോധനം ഏർപ്പെടുത്തി. ദുബായ് കിരീട അവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം