
അബുദാബി : ചെറിയ വാഹന അപകടങ്ങള്‍ ഉണ്ടായാല്‍ നടു റോഡിൽ വാഹനം നിര്‍ത്തി ഇടുന്നവര്‍ക്ക് 1000 ദിർഹവും ഡ്രൈവിംഗ് ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയന്‍റു കളും പിഴ ചുമത്തും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പു നല്‍കി.
ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനങ്ങൾക്ക് സാങ്കേതിക തകരാറുകൾ സംഭവിക്കുക, ടയറുകൾ പൊട്ടുക തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാൽ തന്നെ ഗതാഗത തടസ്സം ഉണ്ടാകാതെ വാഹനം റോഡിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇടണം.
ചെറിയ വാഹന അപകടങ്ങളിലെ കുറ്റക്കാരെ കണ്ടെത്താൻ എളുപ്പമാണ്. അതു കൊണ്ടു തന്നെ പോലീസ് എത്തുന്നതു വരെ അപകട സ്ഥലത്ത് വാഹനം അതേപടി നിര്‍ത്തി ഇടേണ്ടതില്ല. അബുദാബി പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ വിളിച്ച് സഹായം ആവശ്യപ്പെടാം.
- നടു റോഡിൽ വാഹനം നിർത്തിയിടരുത്
- അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ
- ചുവപ്പ് സിഗ്നൽ മറി കടക്കുന്നത് ഗുരുതരമായ കുറ്റം
- കാല്‍നട യാത്രക്കാരെ അവഗണിച്ചാല്‍ 500 ദിര്‍ഹം പിഴ
- കാല്‍നടക്കാര്‍ റോഡ് മറി കടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ
- ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 






























 
  
 
 
  
  
  
  
 