അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

August 16th, 2017

blue-wale-game-ePathram
ന്യൂഡല്‍ഹി : ഓണ്‍ ലൈന്‍ ഗെയിം ‘ബ്ലൂ വെയ്ല്‍’ ചാലഞ്ച് ഇന്ത്യ യില്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ബ്ലൂ വെയ്ല്‍ ചാലഞ്ചിന്റെ ലിങ്കു കള്‍ നീക്കം ചെയ്യു വാൻ ഇന്റര്‍നെറ്റ് – സോഷ്യല്‍ മീഡിയ സേവന ദാതാ ക്കളായ മൈക്രോ സോഫ്റ്റ്, യാഹു, ഗൂഗിള്‍, ഫേയ്സ് ബുക്ക്, വാട്ട്‌സ്ആ പ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആത്മ ഹത്യക്കു കുട്ടി കളെ പ്രേരി പ്പിക്കുന്ന ബ്ലൂ വെയ്ല്‍ പോലെ യുള്ള ഗെയിമു കള്‍ രാജ്യത്ത് ഒരു തര ത്തിലും അംഗീകരി ക്കുവാൻ കഴിയില്ലാ എന്ന് കേന്ദ്ര ഐ. ടി – ഇലക്ട്രോ ണിക്സ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ആത്മഹത്യാ ഗെയിം എന്നു വിശേഷി പ്പിക്ക പ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍, ഒരു അഡ്മിനി സ്‌ട്രേറ്റർ ആണ് കളി നിയന്ത്രി ക്കുന്നത്. കളിക്കുന്ന യാള്‍ ഈ അഡ്മിനി സ്‌ട്രേറ്റ റുടെ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കണം.

അമ്പത് ദിവസം നീളുന്ന കളി യിൽ നിര്‍ദ്ദേ ശ ങ്ങള്‍ എല്ലാം പാലിക്ക പ്പെട്ടു കഴിഞ്ഞാലേ വിജയി യാവുക യുള്ളൂ. അമ്പതാം ദിവസം ആത്മ ഹത്യ ചെയ്യുവാ നാണ് ‘ബ്ലൂ വെയ്ല്‍’ അഡ്മിനി സ്‌ട്രേറ്റർ ആവശ്യ പ്പെടുക.

- pma

വായിക്കുക: , , , , , , , , , ,

Comments Off on അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

July 16th, 2017

sushma-swaraj_epathram

ന്യൂഡല്‍ഹി : ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലിലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബാദുഷ് ഗ്രാമത്തിലെ ജയിലിലാണ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ ഉള്ളതെന്നാണ് വിദേശകാര്യസഹമന്ത്രിക്ക് ലഭിച്ച വിവരം.

തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രി നിര്‍മ്മാണത്തിനു ഉപയോഗിച്ച ശേഷം പിന്നീട് ഒരു ഫാമിലേക്കും അവിടെ നിന്ന് ബാദുഷ് ജയിലിലേക്കും മാറ്റിയതായാണ് വിവരം. മൊസൂളിനെ ഐഎസില്‍ നിന്നും മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാദുഷില്‍ നടക്കുന്ന പോരാട്ടം അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂവെന്നും സുഷമ പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

മോഡിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഉടന്‍ ഇന്ത്യയിലേക്ക്

June 27th, 2017

Trump_epathram

വാഷിങ്ങ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോഡിയും ട്രംപും തമ്മില്‍ റോസ്ഗാര്‍ഡനില്‍ വെച്ച് നടത്തിയ കൂടിക്കഴ്ചയ്ക്കിടയിലാണ് ഇന്ത്യയിലേക്കുള്ള ക്ഷണം. എന്നാല്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയവും തീയ്യതിയും തീരുമാനിക്കുന്നതേയുള്ളൂ.

ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക സ്ഥിതിയാണ് ഇന്ത്യയിലേതെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒന്നിച്ച് നടന്നു നീങ്ങി ആലിംഗനം ചെയ്താണ് പിരിഞ്ഞത്.

- അവ്നി

വായിക്കുക: , , ,

Comments Off on മോഡിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഉടന്‍ ഇന്ത്യയിലേക്ക്

പ്രധാനമന്ത്രി വിദേശത്തേക്ക് : നാലു രാജ്യങ്ങൾ സന്ദർ ശിക്കും

May 29th, 2017

narendra modi-epathram
ന്യൂഡല്‍ഹി : ആറു ദിവസത്തെ വിദേശ യാത്ര ക്കായി പ്രധാന മന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച പുറപ്പെടും. വിദേശ നിക്ഷേപം ആകർ ഷി ക്കുന്നതിനും സാമ്പ ത്തിക സഹ കരണം ഉറപ്പു വരുത്തുന്ന തിനും ഉഭയ കക്ഷി ബന്ധ ങ്ങൾ കൂടുതൽ ശക്തി പ്പെടു ത്തുന്നതിനും വേണ്ടി യാണ് ജർ മ്മനി, സ്‌പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പ്രധാന മന്ത്രി സന്ദർ ശിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on പ്രധാനമന്ത്രി വിദേശത്തേക്ക് : നാലു രാജ്യങ്ങൾ സന്ദർ ശിക്കും

104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം

February 15th, 2017

pslv-c16-epathram
ബംഗളൂരു : 104 ഉപഗ്രഹങ്ങളു മായി പി. എസ്. എല്‍. വി. സി – 37വിക്ഷേ പിച്ചു. ഇന്ത്യ യുടെ മൂന്ന് ഉപ ഗ്രഹ ങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യ ങ്ങളു ടെ 104 ഉപ ഗ്രഹ ങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്. എല്ലാ ഉപ ഗ്രഹ ങ്ങളും ഭ്രമണ പഥ ങ്ങളിലെത്തി എന്നും ഐ. എസ്. ആർ. ഒ. സ്ഥിരീ കരിച്ചു.

ഇന്നു രാവിലെ 9. 28ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍റ റില്‍ നിന്നുമാണ് പി. എസ്. എല്‍. വി. സി – 37 ബഹി രാകാശ വാഹനം പുറ പ്പെട്ടത്.

അമേരിക്ക യില്‍ നിന്നുള്ള 96 ഉപ ഗ്രഹ ങ്ങള്‍ക്കു പുറമെ യു. എ. ഇ., നെതര്‍ ലന്‍ഡ്സ്, സ്വിറ്റ്സര്‍ ലന്‍ഡ്, ഇസ്രായേല്‍, കസാഖി സ്ഥാന്‍ എന്നിവിട ങ്ങ ളില്‍ നിന്നുള്ള ഉപ ഗ്രഹ ങ്ങളാണ് പി. എസ്. എല്‍. വി. സി – 37 എന്ന ബഹി രാകാശ വാഹനം 505 കിലോ മീറ്റര്‍ അകലെ യുള്ള ഭ്രമണ പഥ ത്തി ലേക്ക് എത്തിച്ചത്. പി. എസ്. എൽ. വി. സി – 37 ന്റെ 39 ആമതു ദൗത്യമാണിത്.

ഒറ്റയടിക്ക് 83 ഉപ ഗ്രഹങ്ങള്‍ വിക്ഷേപി ക്കുവാനാണ് ഐ. എസ്. ആർ. ഒ. പദ്ധതി ഇട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപ ഗ്രഹ ങ്ങള്‍ കൂടി വിക്ഷേപി ക്കുവാ നുള്ള ദൗത്യം വന്നു ചേര്‍ന്നു. ഇതേ തുടര്‍ന്ന് 2016 ഡിസംബര്‍ 6 ല്‍ നിന്ന് 2017 ഫെബ്രുവരി 15 ലേക്ക് വിക്ഷേ പണം മാറ്റുക യായി രുന്നു.

 

- pma

വായിക്കുക: , , , ,

Comments Off on 104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം

Page 13 of 14« First...1011121314

« Previous Page« Previous « കളക്ടര്‍ ബ്രോ പടിയിറങ്ങി : യു. വി. ജോസ് പുതിയ കോഴിക്കോട് ജില്ലാ കളക്ടര്‍
Next »Next Page » ഒ. എൻ. വി. കുറുപ്പ് – സുകുമാർ അഴീ ക്കോട് അനുസ്മരണം അബുദാബി യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha