അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഏകദിന ശില്പ ശാല ശ്രദ്ധേയമായി. ഗതകാല സ്മരണകളെയും ആധുനിക ചിന്തകളെയും കോർത്തിണക്കിയുള്ള വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിച്ചും ആരോഗ്യ സംരക്ഷണവും സമ്പാദ്യ ശീലവും ഉത്‌ബോധിപ്പിച്ചു കൊണ്ടും വ്യക്തി ജീവിത ത്തിൽ പാലിക്കേണ്ട സംശുദ്ധിയെ ഗൗരവ പൂർവ്വം ബോദ്ധ്യ പ്പെടുത്തിയും ശരീഫ് സാഗർ നയിച്ച പഠന ക്യാമ്പ് പങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ചു നിന്നു.
ശില്പശാലയുടെ ഉദ്ഘാടനം സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂർ അലി കല്ലിങ്ങൽ നിര്‍വ്വഹിച്ചു. യു. അബ്‌ദുള്ള ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമിക് സെൻ്റർ വർക്കിംഗ് പ്രസിഡണ്ട് ഹിദായത്തുള്ള, കെ. എം. സി. സി. നേതാക്കളായ അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ജംഷാദ് വടക്കൻ, അൻവർ ചുള്ളിമുണ്ട, ഷിഹാബ് കരിമ്പനോട്ടിൽ എന്നിവർ ആശംസകൾ നേർന്നു.