കേരള സവാരി : ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം

October 22nd, 2022

kerala-savaari-online-auto-taxi-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥത യിലുള്ള ഓൺ ലൈൻ ഓട്ടോ – ടാക്സി സംവിധാനം ‘കേരള സവാരി’ യിൽ ഡ്രൈവർമാർക്ക് പ്ലേ-സ്റ്റോർ വഴി രജിസ്റ്റർ ചെയ്യാം.

പ്ലേ സ്റ്റോറിൽ നിന്ന് കേരള സവാരി ഡ്രൈവർ ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം വാഹനത്തിന്‍റേ രേഖകൾ, ഡ്രൈവർ ലൈസൻസ് എന്നിവ അപ് ലോഡ് ചെയ്യണം.

തുടർന്ന് രജിസ്‌ട്രേഷൻ ഫീസ് അടക്കണം. നിലവിൽ കേരള സവാരി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉപയോഗിക്കുന്ന ആപ്പ് അപ് ലോഡ് ചെയ്യേണ്ടതാണ്.

ആപ്പ് ഉപയോഗിക്കുവാൻ ആവശ്യമായ പരിശീലന ത്തിനും കൂടുതൽ വിവരങ്ങൾക്കും : 90722 72208 എന്ന നമ്പരില്‍ ബന്ധപ്പെടാം. PRD

- pma

വായിക്കുക: , , , ,

Comments Off on കേരള സവാരി : ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം

ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും : ഗതാഗത വകുപ്പു മന്ത്രി

October 22nd, 2022

specially-abled-in-official-avoid-disabled-ePathram
പാലക്കാട് : എല്ലാ ഭിന്ന ശേഷിക്കാർക്കും സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കാൻ തീരുമാനിച്ചു എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾ സെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ എല്ലാ ഭിന്ന ശേഷിക്കാർക്കും ബസ്സുകളിൽ ഇനി മുതൽ യാത്രാ ചാർജ്‌ജ് ഇളവ് അനുവദിക്കും.

പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവ് എങ്കിലും ഇവരുടെ യാത്രാ ക്ലേശം പരിഗണിച്ചാണ് നടപടി എന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയും എന്നും മന്ത്രി കൂട്ടിച്ചേർത്തു. PRD 

 

- pma

വായിക്കുക: , , , ,

Comments Off on ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും : ഗതാഗത വകുപ്പു മന്ത്രി

എയർ പോർട്ട് സിറ്റി ടെർമിനൽ അബു ദാബിയിൽ വീണ്ടും തുറക്കുന്നു.

October 19th, 2022

abudhabi-air-port-city-terminal-by-morafik-aviation-ePathram
അബുദാബി : മൂന്നു വർഷം മുമ്പ് പ്രവർത്തനം നിർത്തിയ സിറ്റി ടെർമിനൽ സേവനം ബുധനാഴ്ച മുതല്‍ അബുദാബി യിൽ പുനരാരംഭിക്കുന്നു. മിനായിലെ അബുദാബി ക്രൂയിസ് ടെർമിനലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ സിറ്റി ചെക്ക് ഇൻ കൗണ്ടര്‍ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കും. ഇത്തിഹാദ് എയർ വേയ്‌സ് അടക്കമുള്ള വിമാന കമ്പനികളുമായി സഹകരിച്ച് മൊറാഫിക്ക് ഏവിയേഷൻ സർവ്വീസസ് ആണ് സിറ്റി ടെര്‍മിനല്‍ ചെക്ക് ഇന്‍ സേവനം ഒരുക്കിയത്.

എന്നാല്‍ നിലവിൽ ഇത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കു മാത്രമേ സിറ്റി ടെർമിനൽ സേവനം ലഭ്യമാവുകയുള്ളൂ. അടുത്ത മാസ ത്തോടെ കൂടുതൽ വിമാന കമ്പനികൾ സിറ്റി ടെർമിനലിൽ എത്തും. ഒരു യാത്രക്കാരന് 45 ദിർഹം ചാര്‍ജ്ജ് ചെയ്യും. കുട്ടികൾക്ക് 25 ദിർഹവും നാല് അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബ ത്തിന് 120 ദിർഹം അടക്കണം.

യാത്രക്ക് 24 മണിക്കൂർ മുമ്പ് മുതൽ കുറഞ്ഞത് 4 മണിക്കൂർ മുമ്പ് വരെ മിനാ ക്രൂയിസ് സിറ്റി ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാം. ഇവിടെ നിന്ന് ലഭിക്കുന്ന ബോർഡിംഗ് പാസ്സുമായി വിമാന സമയത്തിന്‍റെ ഒരു മണിക്കൂര്‍ മുന്‍പായി എയര്‍ പോര്‍ട്ടിലെ ഇമിഗ്രേഷൻ കൗണ്ടറിലേക്ക് എത്തിയാൽ മതി. മിന ക്രൂയിസ് ടെർമിനലിൽ ലഭിക്കുന്ന സൗജന്യ പാർക്കിംഗ് സൗകര്യവും യാത്രക്കാർക്ക് ഉപയോഗിക്കാം.

1999 ൽ അബുദാബി ടൂറിസ്റ്റ് ക്ലബ്ബ് ഏരിയയില്‍ ആരംഭിച്ച സിറ്റി ടെർമിനൽ ഏറെ ജനപ്രീതി നേടിയിരുന്നു. 2019 ഒക്ടോബറിൽ ടെർമിനലിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തി വെച്ചു. പുതിയ അബുദാബി ക്രൂയിസ് ടെർമിനലില്‍ അടുത്ത മാസത്തോടെ കൂടുതല്‍ വിമാന കമ്പനികളുടെ സര്‍വ്വീസ് ആരംഭിക്കുന്നതോടെ 24 മണിക്കൂറും ടെർമിനൽ പ്രവർത്തിക്കും.

- pma

വായിക്കുക: , , , , ,

Comments Off on എയർ പോർട്ട് സിറ്റി ടെർമിനൽ അബു ദാബിയിൽ വീണ്ടും തുറക്കുന്നു.

വിനോദ സഞ്ചാരം: വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം

October 17th, 2022

tourist-to-munnar-ksrtc-budget-tourism-ePathram

കണ്ണൂര്‍ : വിനോദ സഞ്ചാര യാത്രക്ക് വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ വാഹനീയം- 2022 ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിനോദ സഞ്ചാര വാഹനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമേ യാത്ര പുറപ്പെടാവു. ഓരോ ജില്ലയിലും നിശ്ചിത വാഹനങ്ങളുടെ ഉത്തര വാദിത്വം നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കുകയാണ്. അത്തരം വാഹനങ്ങളില്‍ നിയമ ലംഘനം ഉണ്ടായാല്‍ വാഹന ഉടമക്ക് എതിരെയും ചുമതലയുള്ള ഉദ്യോഗസ്ഥന് എതിരെയും നിയമ നടപടി ഉണ്ടാകും. പാര്‍ക്കിംഗ്, സിഗ്‌നല്‍, ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമം അല്ലാത്ത ഒരു വാഹനവും റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.

മോട്ടോര്‍ വാഹന വകുപ്പിന്‍റെ കാര്യക്ഷമമായ ഇട പെടല്‍ കൊണ്ടാണ് വാഹന സാന്ദ്രത ഏറിയിട്ടും കേരളത്തില്‍ വാഹന അപകടങ്ങള്‍ കുറയാന്‍ കാരണം. അമിത വേഗതാ മുന്നറിയിപ്പ് തല്‍സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം.

വടക്കുഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ബസ്സിന്‍റെ വേഗത സംബന്ധിച്ച് രണ്ട് തവണ മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി യിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. PRD

- pma

വായിക്കുക: , , , , , ,

Comments Off on വിനോദ സഞ്ചാരം: വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം

ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിഴയും ജയിൽ ശിക്ഷയും

October 9th, 2022

logo-uae-public-prosecution-ePathram
അബുദാബി : ആല്‍ക്കഹോള്‍, നാര്‍ക്കോട്ടിക്ക് ഘടകങ്ങൾ അടങ്ങിയ പാനീയങ്ങളും മരുന്നുകളും ലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനം ഓടിച്ചാൽ 20,000 ദിർഹം പിഴയും തടവു ശിക്ഷയും എന്ന് യു. എ. ഇ. പബ്ലിക്ക് പ്രോസിക്യൂഷന്‍.

ലഹരി പദാർത്ഥങ്ങളുടെ സ്വാധീനത്തില്‍ വാഹനം ഓടിക്കുമ്പോൾ വാഹനത്തിന്മേല്‍ ഉള്ള നിയന്ത്രണം നഷ്ടപ്പെടും എന്നും അപകട സാദ്ധ്യത വർദ്ധിക്കും എന്നും പബ്ലിക്ക് പ്രോസിക്യൂഷൻ ഓര്‍മ്മിപ്പിച്ചു.

ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പില്‍ വരുത്തുന്നത് ഗതാഗത സുരക്ഷ മുൻ നിർത്തിയാണ് എന്നും പബ്ലിക്ക് പ്രോസിക്യൂഷൻ  അറിയിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിഴയും ജയിൽ ശിക്ഷയും

Page 12 of 58« First...1011121314...203040...Last »

« Previous Page« Previous « സ്കൂൾ വിനോദ യാത്രകളിൽ രാത്രി യാത്ര ഒഴിവാക്കണം
Next »Next Page » ഗ്രാൻഡ് മൗലിദ് ജല്‍സ അബുദാബി സുഡാനി സെന്‍ററില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha