അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍

October 17th, 2024

logo-uae-etihad-rail-ePathram

അബുദാബി : യു. എ. ഇ. യുടെ തലസ്ഥാന നഗരമായ അബുദാബിയിൽ നിന്നും വാണിജ്യ നഗരമായ ദുബായിലേക്ക് ഇനി യാത്രാ സമയം 57 മിനിറ്റുകൾ മാത്രം എന്ന് ഇത്തിഹാദ് റെയില്‍. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന യു. എ. ഇ. യുടെ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങുന്നതോടെ യാണ് ഇത് യാഥാർത്ഥ്യം ആവുക.

നിലവില്‍ കാർ യാത്രക്ക് രണ്ടു മണിക്കൂറോളം സമയ ദൈർഘ്യം ഉള്ള ദൂരമാണ് വെറും 57 മിനിറ്റുകൾ കൊണ്ട് താണ്ടി ട്രെയിൻ എത്തുക. യു. എ. ഇ. യിലെ വിവിധ റൂട്ടുകളിൽ പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അബുദാബിയിൽ നിന്നും റുവൈസിലേക്കുള്ള യാത്രക്ക് 70 മിനിറ്റ്, ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് എന്നിങ്ങനെയാണ്.

വിവിധ നഗരങ്ങളെയും പ്രാന്ത പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചര്‍ ട്രെയിനു കളുടെ സ്റ്റേഷനുകളുടെ പേര് വിവരങ്ങളും അവിടേക്കുള്ള യാത്രാ സമയ ദൈർഘ്യം എന്നിവ ഉടൻ തന്നെ പ്രഖ്യാപിക്കും എന്നും അറിയുന്നു. Network  of  Etihad Rail & Twitter

- pma

വായിക്കുക: , , , , , , , ,

Comments Off on അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍

മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.

October 5th, 2024

roads-transport-authority-dubai-logo-rta-ePathram
ദുബായ് : മടക്കി കൊണ്ടു പോകാവുന്ന ഇ-സ്‌കൂട്ടറുകള്‍ മെട്രോ-ട്രാം യാത്രയിൽ കൊണ്ടു പോകാം എന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. വൃത്തി ഇല്ലാത്തതും നനഞ്ഞതുമായ ഇ-സ്‌കൂട്ടറുകള്‍ അനുവദിക്കില്ല.

പ്ലാറ്റ്‌ ഫോമുകളിലും സ്റ്റേഷനുകളിലും മെട്രോ ട്രെയിനു കളിലേക്കും ട്രാമുകളിലേക്കും പ്രവേശിക്കുമ്പോള്‍ ഇ-സ്‌കൂട്ടറുകള്‍ പവർ ഓഫ് ചെയ്തു മടക്കിയ നിലയിൽ ആയിരിക്കണം എന്നും ആർ. ടി. എ. അറിയിച്ചു.

20 കിലോയില്‍ കൂടുതല്‍ ഭാരം ഇല്ലാത്തതും 120 സെന്റി മീറ്റര്‍, 70 സെന്റി മീറ്റര്‍, 40 സെന്റി മീറ്റര്‍ എന്ന അളവില്‍ ഉള്ളതും ആയിരിക്കണം. മെട്രോയിലും ട്രാമിലും എല്ലാ പ്രവര്‍ത്തന സമയത്തും ഇവ കൊണ്ടു പോകാം.

എന്നാൽ മെട്രോയിലും ട്രാം പരിസരങ്ങളിലും വെച്ച് ഇ-സ്‌കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല. മെട്രോ ട്രെയിൻ-ട്രാം വാതിലുകള്‍, ഇരിപ്പിടങ്ങള്‍, ഇടനാഴികള്‍, എമര്‍ജന്‍സി ഉപകരണങ്ങള്‍ എന്നിവ തടയുന്ന വിധത്തില്‍ ഇവ നിർത്താനും പാടില്ല.

മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാത്ത വിധവും സ്വന്തം ഉത്തരവാദിത്വത്തിലും ഇ-സ്‌കൂട്ടറു കള്‍ സുരക്ഷിതമായി കൊണ്ടു പോകുവാൻ ഏറെ നിബന്ധനകളോടെ ആര്‍. ടി. എ. ഇപ്പോൾ അനുവദിച്ചിരിക്കുന്നത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മുതലാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ചത്.

- pma

വായിക്കുക: , , , , , , ,

Comments Off on മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.

നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്

August 31st, 2024

two-wheelers-riding-on-foot-paths-police-warning-ePathram
തിരുവനന്തപുരം : റോഡിൽ തിരക്കേറിയ സമയ ങ്ങളിൽ ട്രാഫിക് ബ്ലോക്കിൽ പെടാതെ നേരത്തെ എത്താനായി ഫുട് പാത്തിലൂടെ ഇരു ചക്ര വാഹനം ഓടിക്കുന്നവരെ കുടുക്കാൻ കേരള പോലീസ് രംഗത്ത്. നടപ്പാതകൾ കാൽ നട യാത്രക്കാർക്ക് മാത്രമുള്ളതാണ്. അത് കൊണ്ട് തന്നെ ഫുട് പാത്തിൽ വാഹനം ഓടിക്കുന്നത് കണ്ടാൽ, ഇതു സംബന്ധിച്ച് പൊതു ജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്‌സ് ആപ്പ് നമ്പറിൽ അറിയിക്കാം.

ഇത്തരം വാഹനങ്ങളുടെ ഫോട്ടോ / വീഡിയോ, തീയ്യതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതി യോടൊപ്പം ചേർക്കണം.

വാഹനങ്ങൾ ഫുട് പാത്തിലൂടെ കയറുന്നത് കാൽ നട യാത്രക്കാരെയും അപകടത്തിൽ പെടുത്തും. കൂടാതെ ഇരു ചക്ര വാഹനങ്ങൾ നടവഴിയിലൂടെ പോകുമ്പോൾ അപകടത്തിൽ പ്പെട്ട് റോഡിൽ വീണാൽ ഇരുവർക്കും പരിക്ക് പറ്റുകയും വാഹനങ്ങൾ സഞ്ചരിക്കുന്നത് മൂലം ഫുട് പാത്തിലെ ഇൻറർ ലോക്ക് ടൈലുകൾക്കു കേടു പാടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇതും കാൽ നടക്കാരെ അപകടത്തിൽ പെടുത്തും.

ഉത്തരവാദിത്വത്തോടെ വാഹനം ഓടിക്കണം എന്നും റോഡുകളിലെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും  പാലിക്കാനും യാത്രികർ ശ്രദ്ധിക്കണം.

അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനത്തിലെ യാത്ര ക്കാർക്കും ഡ്രൈവർക്കും മാത്രമല്ല നിരത്തിലെ മറ്റ് യാത്രക്കാരെയും അപകടത്തിൽ പെടുത്തും എന്നും പോലീസ് പൊതു ജനങ്ങളെ അറിയിച്ചു. തിരക്കേറിയ നഗരങ്ങളിൽ ഫുട് പാത്തിലൂടെ സഞ്ചരിക്കുന്ന ഇരു ചക്ര വാഹന ങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. M V D FB Page & Instagram

- pma

വായിക്കുക: , , , , , , , ,

Comments Off on നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്

നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം

August 18th, 2024

dubai-road-transport-nol-card-ePathram

ദുബായ് : മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസു കളിൽ ഇനി നോൽ കാർഡ് റീചാർജ്‌ജിനു മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം ആയി നിജപ്പെടുത്തി. ആഗസ്റ്റ് 17 ശനിയാഴ്ച മുതൽ ഈ വർദ്ധന പ്രാബല്യത്തിൽ വന്നു.

ഓൺ ലൈനിലൂടെയും നോൽ ആപ്ലിക്കേഷൻ വഴിയും റീചാർജ്ജ് ചെയ്യുന്നവർക്ക് ടോപ് അപ്പ് നിരക്ക് വർദ്ധന ബാധകമല്ല.

കുറഞ്ഞ ടോപ് അപ്പ് തുക 5 ദിർഹത്തിൽ നിന്നാണ് 20 ദിർഹമാക്കി ഉയർത്തിയത് ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു. മെട്രോ ട്രാൻസിറ്റ് ശൃംഖലയിൽ റൗണ്ട് ട്രിപ്പ് യാത്രക്കാരുടെ നോൽ കാർഡിൽ കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടാവണം എന്നാണു നിബന്ധന. * R T A , Twitter-X

- pma

വായിക്കുക: , , , , , , ,

Comments Off on നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം

അവധി ദിനങ്ങളിൽ റോഡിലെ താരമായ ഹൈ ടെക് ട്രാം ഇനി പ്രവൃത്തി ദിനങ്ങളിലും

August 18th, 2024

tram-in-abudhabi-art-automated-rapid-transit-ePathram

അബുദാബി : തലസ്ഥാനത്തെ താമസക്കാരിലും സന്ദർശകരിലും ഏറെ കൗതുകമുണർത്തി ക്കൊണ്ട് അവധി ദിനങ്ങളിൽ സർവ്വീസ് നടത്തിയിരുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റ് (എ. ആർ. ടി) അഥവാ റെയിൽ-ലെസ് ഹൈ ടെക് ട്രാം സംവിധാനം ഇപ്പോൾ പ്രവൃത്തി ദിനങ്ങളിലും സർവ്വീസ് നടത്തുന്നു.

നഗരത്തിലെ പ്രധാന സന്ദർശക വാണിജ്യ കേന്ദ്ര ങ്ങളായ റീം മാള്‍ മുതല്‍ മറീന മാള്‍ വരെയും തിരിച്ചും വെള്ളി മുതൽ ഞായർ വരെ രാവിലെ 10 മണിക്കും ഉച്ചക്കു 3 മണിക്കും ഇടയിലാണ് ട്രാം സർവ്വീസ് നടത്തിയിരുന്നത്.

എന്നാൽ യാത്രക്കാർക്കിടയിൽ റെയിൽ-ലെസ് ഹൈ ടെക് ട്രാമിൻ്റെ വർദ്ധിച്ചു വന്ന ജനപ്രീതി കൊണ്ട് മുഴുവൻ ദിവസങ്ങളിലേക്കും സർവ്വീസ് ദീർഘിപ്പിച്ചു കഴിഞ്ഞു.

റെയിലില്ലാതെ റോഡിലൂടെ സഞ്ചരിക്കുന്ന നൂതനവും സുസ്ഥിരവുമായ എ. ആർ. ടി. ട്രാം, കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് പ്രവർത്തനം ആരംഭിച്ചത്.

പ്രവൃത്തി ദിവസങ്ങളിൽ കൂടുതൽ മണിക്കൂറുകളിൽ ട്രാം പോലെയുള്ള ഈ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം യാത്രക്കാർക്ക് കൂടുതൽ ഉപകാര പ്രദ മാകും വിധമുള്ള സർവ്വീസ് ഇപ്പോൾ രാത്രി എട്ടു മണി വരെ ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യ നാളുകളിൽ ട്രാമിൽ സൗജന്യ യാത്ര ആയിരുന്നു എങ്കിലും ഇപ്പോൾ ഹാഫിലാത് ബസ് കാർഡ് വഴി ഓരോ യാത്രക്കും രണ്ടു ദിർഹം നിരക്ക് ഈടാക്കുന്നു.  Image Credit : W A MA R T, Twitter & Insta

- pma

വായിക്കുക: , , , , , , ,

Comments Off on അവധി ദിനങ്ങളിൽ റോഡിലെ താരമായ ഹൈ ടെക് ട്രാം ഇനി പ്രവൃത്തി ദിനങ്ങളിലും

Page 14 of 66« First...1213141516...203040...Last »

« Previous Page« Previous « ഡബ്ലിയു. എം. എഫ്. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Next »Next Page » നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha