യാത്രാ നിയന്ത്രണം : അത്യാവശ്യ യാത്ര ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം

June 4th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : തലസ്ഥാനത്തു നിന്നുള്ള യാത്രാ വിലക്ക് നില നിൽക്കുന്നതിനാൽ അടിയന്തര ആവശ്യക്കാര്‍ക്ക് പ്രയാസം ഇല്ലാതെ യാത്ര ചെയ്യുവാന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി അബുദാബി പൊലീസ് വെബ് സൈറ്റിലെ മൂവ് പെര്‍മിറ്റ്’ എന്ന വിഭാഗ ത്തില്‍ അപേക്ഷിക്കണം.

അബുദാബിയിൽ നിന്നും അല്‍ ഐന്‍, അൽ ദഫ്റ മേഖല കളിലേക്കും മറ്റ് എമിറേറ്റു കളിലേക്കും യാത്ര ചെയ്യുന്ന തിന് മൂവ് പെര്‍മിറ്റ് വഴി അനുമതി വാങ്ങി യിരിക്കണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്ക് ബാധകമാണ്.

കൊവിഡ് വൈറസ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തി ക്കുന്ന ആരോഗ്യ പ്രവർത്തകർ, അഗ്നി ശമന സേന, ആംബുലൻസ്, പൊലീസ് തുടങ്ങി അവശ്യ സര്‍വ്വീസു കളേയും യാത്രാ വില ക്കില്‍ നിന്നും ഒഴിവാക്കി യിട്ടുണ്ട്.

രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങളോട് പൊതുജനം സഹകരി ക്കണം എന്ന് അബു ദാബി പൊലീസ് അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , , ,

Comments Off on യാത്രാ നിയന്ത്രണം : അത്യാവശ്യ യാത്ര ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം

ബസ്സ് യാത്രാ നിരക്ക് : മിനിമം ചാർജ്ജ് 50% വർദ്ധിപ്പിക്കും

May 19th, 2020

bus_epathram
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപന സാദ്ധ്യത മുന്‍ നിറുത്തി യാത്ര കളിലും സാമൂഹിക അകലം പാലിക്കണം എന്നുള്ള നിബന്ധന നില നിൽക്കുന്ന ഘട്ട ത്തിൽ സ്റ്റേജ് ഗ്യാരേജു കളുടെ (റൂട്ട് ബസ്സ്) വാഹന നികുതി പൂർണ്ണമായും ഒഴിവാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആ കാലയളവിലേക്ക് മിനിമം ചാർജ്ജ് 50 ശതമാനം വർദ്ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസ എന്നത് 1.10 പൈസ ആയി വര്‍ദ്ധിക്കും. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വർദ്ധിപ്പിക്കും. യാത്രാ ഇളവു കൾക്ക് അർഹത യുള്ളവർ പരിഷ്‌കരിച്ച ചാർജ്ജിന്റെ പകുതി നൽകിയാൽ മതി. എന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പകുതി സീറ്റു കളില്‍ മാത്രമേ ആളു കള്‍ക്ക് യാത്ര ചെയ്യാന്‍ ആനുവാദമുള്ളൂ.

(പി. എൻ. എക്സ്. 1829/2020

 

- pma

വായിക്കുക: , , ,

Comments Off on ബസ്സ് യാത്രാ നിരക്ക് : മിനിമം ചാർജ്ജ് 50% വർദ്ധിപ്പിക്കും

ചൊവ്വാഴ്ച മുതല്‍ തീവണ്ടി ഗതാഗതം പുനരാരംഭിക്കും

May 11th, 2020

logo-indian-railways-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് മേയ് 12 ചൊവ്വാഴ്ച മുതല്‍ തീവണ്ടി ഗതാഗതം പുനരാരംഭിക്കും. കൊവിഡ്-19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച യാത്രാ തീവണ്ടി ഗതാഗതം ഘട്ടം ഘട്ട മായി പുനരാരംഭി ക്കുന്നു എന്നാണ് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താ ക്കുറിപ്പില്‍  അറിയിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം നാലു മണി മുതല്‍ ഓണ്‍ ലൈനി ലൂടെ (ഐ. ആര്‍. സി. ടി. സി. വെബ് സൈറ്റ് വഴി) ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. സാധുതയുള്ള ഓണ്‍ ലൈന്‍ ടിക്കറ്റു മായി എത്തുന്ന യാത്ര ക്കാര്‍ക്ക് മാത്രമേ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം അനുവദി ക്കുക യുള്ളൂ. യാത്രക്കാര്‍ നിര്‍ബ്ബന്ധമായും ഫേസ് മാസ്ക് ധരിച്ചിരിക്കണം.

തീവണ്ടി സമയത്തിനും ഒരു മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷ നില്‍ എത്തണം. ശരീര ഊഷ്മാവ് പരി ശോധിക്കു കയും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ അക ത്തേക്ക് കടത്തി വിടുകയുള്ളൂ.

ആദ്യ ഘട്ടത്തില്‍ ന്യൂഡല്‍ഹി യില്‍ നിന്നും കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാ നങ്ങളിലെ 15 കേന്ദ്ര ങ്ങളി ലേക്കും അവിട ങ്ങളില്‍ നിന്നും തിരിച്ചും 30 ട്രെയില്‍ സര്‍വ്വീസ് നടത്തും. ആദ്യഘട്ട ത്തിന് ശേഷം കോച്ചു കളുടെ ലഭ്യത അനുസരിച്ച് പുതിയ റൂട്ടുകളില്‍ സര്‍വ്വീ സുകള്‍ ആരംഭിക്കും.

- pma

വായിക്കുക: , , , ,

Comments Off on ചൊവ്വാഴ്ച മുതല്‍ തീവണ്ടി ഗതാഗതം പുനരാരംഭിക്കും

റോഡ് പാസ്സ് നല്‍കുന്നത് തല്‍ക്കാലം നിറുത്തി വെച്ചു

May 7th, 2020

transport-vehicle-national-highway-ePathram
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളി കള്‍ക്ക് റോഡ് പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിറുത്തി വെച്ചു. പാസ്സ് ലഭിച്ച ആളുകളെ അതിര്‍ത്തി കടത്തി വിടുകയും ക്വാറന്റൈന്‍ സംവി ധാന ത്തില്‍ ആക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയ പാസ്സുകള്‍ അനുവദിക്കുക യുള്ളൂ.

ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഈ നിര്‍ദ്ദേശം വെച്ചത്.

വിവിധ സംസ്ഥാന ങ്ങളില്‍ നിന്ന് കേരള ത്തി ലേക്ക് വരാനുള്ള വര്‍ക്ക് ‘കൊവിഡ് ജാഗ്രത’ എന്ന വെബ് സൈറ്റ് വഴി പാസ്സിന് അപേക്ഷിക്കാം.

കേരള ത്തിലേക്ക് എത്തിയവരുടെ കൊവിഡ് പരി ശോധന കളും ക്വാറന്റൈന്‍ നട പടി കളുടെ കാല താമസവു മാണ് പുതിയ പാസ്സ് അനുവദിക്കുന്ന തിന് തടസ്സം നില്‍ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on റോഡ് പാസ്സ് നല്‍കുന്നത് തല്‍ക്കാലം നിറുത്തി വെച്ചു

കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല

April 1st, 2020

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : അധികൃതരുടെ പ്രത്യേക അനു മതി യോടെ രാത്രി സമയത്ത് വീടിനു പുറത്ത് ഇറങ്ങാനും യാത്ര ചെയ്യാനും ഏർപ്പെടുത്തി യിരുന്ന സൗകര്യം യു. എ. ഇ. യില്‍ നിര്‍ത്തലാക്കി.

ദേശീയ തലത്തില്‍ എല്ലാ രാത്രികളി ലും നടന്നു വരുന്ന അണു നശീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി എല്ലാവരും വീടു കളില്‍ കഴിയുക എന്നും പ്രത്യേക ആവശ്യങ്ങള്‍ക്കായി പുറത്ത് ഇറങ്ങുവാന്‍ അനുമതി ഇല്ലാത്ത വര്‍ക്ക് പിഴയും പ്രഖ്യാപിച്ചിരുന്നു.

ഇൗ മാസം അഞ്ചാം തിയ്യതി വരെയാണ് ദേശീയ അണു നശീകരണ യജ്ഞം നടക്കുന്നത്.

ഭക്ഷണം, ചികിത്സ, മരുന്ന് എന്നിവക്കും അതീവ പ്രാധാന്യം ഉള്ള ജോലി സംബന്ധ മായ കാര്യങ്ങൾക്കു മായി അധികൃതരുടെ അനുമതി യോടെ വാഹന വുമായി പുറത്ത് ഇറങ്ങുവാന്‍ നേരത്തെ അനുമതി നൽകിയിരുന്നു.

എന്നാല്‍ ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം വന്ന തോടെ രാത്രി എട്ടു മണി മുതൽ രാവിലെ ആറു മണി വരെ ആർക്കും പുറത്ത് ഇറങ്ങാൻ കഴിയില്ല.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല

Page 40 of 65« First...102030...3839404142...5060...Last »

« Previous Page« Previous « സൗജന്യറേഷന്‍ ബുധനാഴ്ച മുതല്‍ – വിതരണം കാർഡ് നമ്പർ അനുസരിച്ച്
Next »Next Page » സംസ്ഥാനത്ത് 1316 സാമൂഹിക അടുക്കളകള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha