പെട്രോൾ ഡീസൽ വിലയിൽ വൻ ഉയർച്ച

January 24th, 2018

petrol_epathram

ഡൽഹി : പെട്രോൾ ഡീസൽ വിലയിൽ വൻ ഉയർച്ച. രാജ്യത്തൊട്ടാകെ പ്രതിഷേധം നിലനിൽക്കുമ്പോഴും പെട്രോൾ ഡീസൽ വില ഉയരത്തിൽ തന്നെ തുടരുന്നു. ഡൽഹിയിൽ 72.43 രൂപയാണ് പെട്രോളിന് വില. മൂന്നു വർഷക്കാലത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ യഥാക്രമം 75.13, 80.30, 75.78 ആണ് വില.

പെട്രോളിനൊപ്പം ഡീസലിന്റെ വിലയും ഉയരുകയാണ്. ഡൽഹിയിൽ 63.38 ആണ് ഡീസൽ വില. പെട്രോൾ വില ഉയരുന്നതിനേക്കാൾ ഗുരുതരമാണ് ഡീസൽ വില വർധന. ഇത് അരി, പച്ചക്കറി മുതലായ പലചരക്ക് സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കും. പണപ്പെരുപ്പം കൂടാനും കാരണമായേക്കും.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസ്സുകൾ സമര ത്തിലേക്ക്

January 16th, 2018

bus_epathram
തൃശ്ശൂര്‍ : നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ട് കേരള ത്തിലെ സ്വകാര്യബസ്സു കള്‍ ഫെബ്രു വരി ഒന്നു മുതല്‍ അനിശ്ചിത കാല സമരം തുടങ്ങും എന്ന് ഓള്‍ കേരള ബസ്സ് ഓപ്പറേ റ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി.

മൂന്നു വര്‍ഷം മുന്‍പാണ് നിരക്ക് വർദ്ധന ഉണ്ടായത്. നിലവില്‍ എഴു രൂപ യാണ് മിനിമം ചാര്‍ജ്ജ്. ഇത് പത്തു രൂപ യാക്കി വർദ്ധിപ്പിക്കണം എന്നും കിലോ മീറ്റർ നിരക്ക് 64 പൈസ യിൽ നിന്നും 72 പൈസ യായി ഉയർത്തുക തുടങ്ങിയ വയാണ് ബസ്സുടമ കളുടെ ആവശ്യം.

സർക്കാർ – എയ്ഡഡ് വിദ്യാർ ത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനം ആയി നിശ്ചയിക്കുക, മിനിമം ചാർജ്ജ് അഞ്ച് രൂപ യാക്കുക, സ്വകാര്യ- സ്വാശ്രയ സ്ഥാപന ങ്ങളിൽ പഠിക്കുന്ന വിദ്യാർ ത്ഥി കളുടെ സൗജന്യ യാത്ര നിർത്തലാക്കുക, 140 കിലോ മീറ്റ റിൽ അധികം ദൂര മുള്ള സ്വകാര്യ ബസ്സു കളുടെ പെർമിറ്റു കൾ പുതുക്കി നൽകുക, അനധികൃത സമാന്തര സർവ്വീ സുകൾ തടയുവാൻ നടപടി കള്‍ സ്വീകരിക്കുക, സ്വകാര്യ ബസ്സു കളുടെ വർദ്ധി പ്പിച്ച വാഹന നികുതി ഒഴിവാ ക്കുക തുടങ്ങിയ ആവ ശ്യങ്ങളും കോഡിനേഷൻ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്.

നികുതി അടക്കാതെ സര്‍വ്വീ സുകള്‍ നിറുത്തി വെക്കും എന്നും സമരത്തിന് ആഹ്വാനം ചെയ്തു കൊണ്ട് കോഡി നേഷന്‍ കമ്മിറ്റി അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസ്സുകൾ സമര ത്തിലേക്ക്

അമിത ശബ്ദ ത്തില്‍ വാഹനം ഓടിക്കു ന്നവ ര്‍ക്കു മുന്നറി യിപ്പു മായി പോലീസ്

November 1st, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : മറ്റുള്ള വർക്ക് ശല്യ മാകുന്ന രീതി യിൽ അമിത ശബ്ദം പുറപ്പെടുവിച്ച വാഹനം ഓടിക്കു ന്നവ ര്‍ക്ക് എതിരെ പിഴയും ബ്ലാക്ക് പോയിന്റും അടക്കമുള്ള ശക്തമായ ശിക്ഷാ നടപടി കളു മായി അബു ദാബി പോലീസ്.

ഇന്ന് ഏറ്റവും കൂടുതല്‍ ആളു കള്‍ ഉപ യോഗി ക്കുന്ന നവ മാധ്യമ ങ്ങളായ ഇന്‍സ്റ്റാഗ്രാം,  യൂട്യൂബ്, ഫേയ്സ് ബുക്ക് അടക്ക മുള്ള സോഷ്യല്‍ മീഡിയ കളില്‍ റിലീസ് ചെയ്ത വീഡിയോ കളി ലൂടെ നിയമം കർശ്ശന മാക്കു ന്നതിനെ കുറിച്ച് അബു ദാബി പോലീസ് ജനങ്ങൾക്ക് അറിയിപ്പ് നൽകി.

പൊതു ഇട ങ്ങളില്‍ മറ്റുള്ള വര്‍ക്ക് ശല്യം ആവുന്ന വിധ ത്തില്‍ അമിത ശബ്ദം പുറപ്പെടുവി ക്കുന്ന വാഹനങ്ങ ള്‍ക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ യായി നല്‍കും എന്ന് അബു ദാബി പോലീസ് അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അമിത ശബ്ദ ത്തില്‍ വാഹനം ഓടിക്കു ന്നവ ര്‍ക്കു മുന്നറി യിപ്പു മായി പോലീസ്

ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍

October 15th, 2017

dubai-new-road-epathram
ദുബായ് : എമിറേറ്റിലെ ഏറ്റവും തിരക്കേറി യതും പ്രധാന വീഥി കളുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമി റേറ്റ്സ് റോഡ് എന്നിവ യില്‍ 2017 ഒക്ടോ ബര്‍ 15 ഞായറാഴ്ച മുതല്‍ പരമാവധി വേഗ പരിധി 110 കിലോ മീറ്റര്‍ ആയിരിക്കും എന്ന് അധി കൃതർ.

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത അനു വദി ച്ചി രുന്ന താണ് ഇന്നു മുതല്‍ 110 ആയി കുറ ച്ചത്. പുതിയ നിയമം നടപ്പി ലാക്കു വാനാ യി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോ റിറ്റി (ആര്‍. ടി. എ.) യും ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും രംഗ ത്തുണ്ട്.

ഈ രണ്ടു റോഡു കളി ലും മുന്‍ വര്‍ഷ ങ്ങളില്‍ ഉണ്ടായ അപകട നിരക്ക് പഠന വിധേയ മാക്കി യപ്പോള്‍ 60 ശത മാനം അപകട ങ്ങള്‍ ക്കും കാരണം അമിത വേഗം എന്ന് കണ്ടെത്തി യിരുന്നു. അപകട ങ്ങള്‍ കുറക്കു വാനും റോഡ് സുരക്ഷ യും ലക്ഷ്യം വെച്ചാണ് പുതിയ നടപടി. നിയമ ലംഘ കര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നും അധി കൃത രുടെ മുന്നറി യിപ്പുണ്ട്.

വേഗ പരിധി കുറക്കുന്നു എന്നുള്ള സൂചനാ ബോർ‍ഡു കളും അത്യാധുനിക റഡാര്‍ ക്യാമറ കളും പുതിയ നട പടി യുടെ ഭാഗ മായി പോലീസ് സ്ഥാപിച്ചിട്ടുണ്ട്.

Tag :- W A MRTA

- pma

വായിക്കുക: , , , ,

Comments Off on ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍

പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

October 12th, 2017

abudhabi-fog-in-2015-mist-ePathram
അബുദാബി : രാജ്യമെങ്ങും പുലര്‍ച്ചെ മഞ്ഞു വീഴ്ച യുള്ളതു കൊണ്ട് വാഹനം ഓടിക്കു ന്നവര്‍ മതി യായ മുന്‍ കരുതലു കള്‍ എടു ക്കണം എന്ന് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ വാർത്താ കുറിപ്പിൽ അറിയിച്ചു.

തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ ക്ക് ഇട യില്‍ മതി യായ അകലം പാലി ക്കണം എന്നും സ്വന്തം ജീവനും അതോടൊപ്പം മറ്റുള്ള വരുടെ ജീവന്‍ രക്ഷി ക്കുവാനും മുന്‍ കരുതലുകള്‍ അനി വാര്യ മാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

Page 49 of 58« First...102030...4748495051...Last »

« Previous Page« Previous « സമാജത്തില്‍ ‘നിശാ ഗന്ധി’ ആൽബം പ്രകാശനവും സംഗീത നിശ യും
Next »Next Page » ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha