ബസ്സ് റൂട്ടു കളില്‍ മാറ്റം : എക്സ് പ്രസ്സ് സർവ്വീസ് ആയി പുതിയ റൂട്ടുകൾ

December 23rd, 2018

abudhabi-bus-service-by-itc-ePathram
അബുദാബി : തലസ്ഥാനത്തെ ബസ്സ് റൂട്ടു കളില്‍ ഗതാ ഗത വകുപ്പ് സമഗ്ര മായ മാറ്റ ങ്ങൾ വരുത്തി. നിലവിലെ സര്‍വ്വീ സുകള്‍ വിപുലീ കരിക്കു കയും അതോ ടൊപ്പം പുതിയ റൂട്ടുകള്‍ ആരം ഭിക്കു കയും ചെയ്തു.

ഡിസംബര്‍ 21 മുതലാണ് പുതിയ പരിഷ്‌കാരം നിലവില്‍ വന്നത്. നിലവിലെ ഓര്‍ഡനറി – ഇന്റര്‍ സിറ്റി ബസ്സു കള്‍ക്ക് പുറമെ പുതിയ എക്സ് പ്രസ്സ് ബസ്സ് സര്‍ വ്വീ സും തു ടങ്ങി യിട്ടുണ്ട്.

ബസ്സ് റൂട്ട് നമ്പര്‍ 32 ഇനി മുതല്‍ നമ്പര്‍ 22 ആയും റൂട്ട് നമ്പര്‍ 31 ല്‍ മാറ്റം വരുത്തി റൂട്ട് നമ്പര്‍ 21 ആയും എയര്‍ പോര്‍ട്ട് റോഡ് വഴി സര്‍ വ്വീസ് നടത്തും. റൂട്ട് നമ്പര്‍ 52 മാറ്റം വരുത്തി, നമ്പര്‍ 42 എന്നാക്കി യാണ് നഗരത്തില്‍ ഇനി മുതല്‍ സര്‍വ്വീസ് നടത്തുക.

30 മിനിറ്റ് ഇടവേള കളി ലായി പ്രധാനപ്പെട്ട നാല് റൂട്ടു കളിലാണ് എക്സ് പ്രസ്സ് സര്‍വ്വീസ് ആരം ഭിച്ചത്.

ഖാലിദിയ്യ ചില്‍ഡ്രന്‍സ് ഗാര്‍ഡനില്‍ നിന്ന് ആരംഭിച്ച ബസ്സ് നമ്പര്‍ X2, X3 എന്നിവ യും അല്‍ സാഹിയ കോര്‍ ണിഷ് ഹോസ്പിറ്റ ലില്‍ നിന്നും ആരംഭിച്ച X4, X5 എന്നിവ യും അല്‍ മഖ്ത ഇന്റര്‍ ചേഞ്ച് വരെ യാണ് സര്‍വ്വീസ് നടത്തുക.

പ്രത്യേകം നിറ ങ്ങളിൽ അടയാള പ്പെടു ത്തിയ സ്റ്റോപ്പു കളില്‍ മാത്ര മായിരിക്കും എക്സ് പ്രസ്സ് ബസ്സു കള്‍ നിറുത്തുന്നത്.

*Tag : AbuDhabi Bus 

- pma

വായിക്കുക: , , , ,

Comments Off on ബസ്സ് റൂട്ടു കളില്‍ മാറ്റം : എക്സ് പ്രസ്സ് സർവ്വീസ് ആയി പുതിയ റൂട്ടുകൾ

കണ്ണൂർ അന്താ രാഷ്ട്ര വിമാന ത്താവളം നാടിന് സമർപ്പിച്ചു

December 9th, 2018

kannur-international-airport-inaugurated-ePathram
കണ്ണൂർ : അന്താ രാഷ്ട്ര വ്യോമ യാന ഭൂപട ത്തില്‍ കേരള ത്തെ വീണ്ടും അടയാള പ്പെടു ത്തിക്കൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാന ത്താവളം നാടിന് സമർപ്പിച്ചു.

ഇന്നു രാവിലെ 9.55 ന് മുഖ്യ മന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമ യാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് കൊടി വീശി യതോടെ അബു ദാബി യിലേ ക്കുള്ള എയര്‍ ഇന്ത്യ എക്സ് പ്രസ്സ് വിമാനം കണ്ണൂരില്‍ നിന്നും പറന്നു യര്‍ന്നു.

ടെർമിനലിന്റെ ഉദ്ഘാടനവും മുഖ്യ മന്ത്രിയും വ്യോമ യാന മന്ത്രിയും ചേർന്ന് നിർവഹിച്ചു. സംസ്ഥാന മന്ത്രി മാരും ജന പ്രതിനിധി കളും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കണ്ണൂർ അന്താ രാഷ്ട്ര വിമാന ത്താവളം നാടിന് സമർപ്പിച്ചു

പൊതു നിര ത്തിൽ മാലിന്യം എറിഞ്ഞാൽ 1000 ദിർഹം പിഴ

September 18th, 2018

throwing-waste-on-the-road-an-offence-in-uae-federal-traffic-law-ePathram
അബുദാബി : പൊതു നിരത്തി ലേക്ക് മാലിന്യം എറി ഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തും. വാഹന ത്തില്‍ ഇരുന്ന് ഭക്ഷണ അവ ശിഷ്ട ങ്ങള്‍, സിഗരറ്റ് കുറ്റി, ടിഷ്യൂ പേപ്പര്‍, കുപ്പി, ചായ ക്കപ്പു കള്‍ ടിൻ, തുടങ്ങീ മാലിന്യ ങ്ങള്‍ പുറത്തേക്ക് എറിയുന്ന വർക്ക് ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച്1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ചുമത്തും.

മുന്‍പ് ഈ നിയമ ലംഘന ത്തിന്ന് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ആയിരുന്നു ശിക്ഷ.

ഓടി ക്കൊണ്ടി രിക്കുന്ന വാഹന ങ്ങ ളിൽ നിന്നും റോഡി ലേക്ക് മാലിന്യ ങ്ങള്‍ വലിച്ചെറി യുന്ന പ്രവണത കൂടി വരുന്ന തിനാല്‍ ആണ് ശിക്ഷ ഇരട്ടി ആക്കിയത് എന്നും അധി കൃതർ അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊതു നിര ത്തിൽ മാലിന്യം എറിഞ്ഞാൽ 1000 ദിർഹം പിഴ

ഹി​ജ്​​റ വ​ർ​ഷാ​രം​ഭം : മവാഖിഫ് സൗ​ജ​ന്യ പാ​ർ​ക്കിംഗ്

September 12th, 2018

logo-mawaqif-abudhabi-ePathram അബുദാബി : ഹിജ്റ നവ വത്സര അവധി ദിനമായ വ്യാഴാഴ്ച യും വാരാന്ത്യ അവധി ദിന മായ വെള്ളി യാഴ്ച യും (സെപ്തം ബര്‍ 13, 14 തിയ്യതി കൾ) തല സ്ഥാനത്ത് മവാഖിഫ് സൗജന്യ പാർക്കിംഗ് ആയിരിക്കും എന്ന് അബു ദാബി ഗതാ ഗത വകുപ്പ് അറിയിച്ചു. സെപ്തം ബര്‍ 15 ശനിയാഴ്ച രാവിലെ 8 മണി മുതൽ മവാഖിഫ് പാർക്കിംഗ് ഫീസ് ഈടാ ക്കുന്നത് പുനരാ രംഭിക്കും.

എല്ലാ ദിവസ ങ്ങളി ലും രാത്രി 9 മണി മുതൽ രാവി ലെ 8 മണി വരെ റെസിഡൻറ് പാർക്കിംഗ് പെർമിറ്റ് നിയമം പാലിക്കണം എന്നും അധികൃതർ ഓർമ്മി പ്പിച്ചു.

അവധി ദിന ങ്ങളിൽ നിരോ ധിത മേഖല കളിൽ പാർക്ക് ചെയ്യരുത് എന്നും ഗതാഗത തടസ്സം ഉണ്ടാവുന്ന വിധ ത്തിൽ വാഹന ങ്ങൾ നിർ ത്തിയി ടരുത് എന്നും മുന്നറി യിപ്പുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ഹി​ജ്​​റ വ​ർ​ഷാ​രം​ഭം : മവാഖിഫ് സൗ​ജ​ന്യ പാ​ർ​ക്കിംഗ്

യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

July 30th, 2018

traffic-police-installed-infra-red-camera-ePathram

അബുദാബി : യാത്രക്കാരുടെ സുരക്ഷയെ മുന്‍ നിറുത്തി മിനി ബസ്സു കള്‍ക്ക് പുതിയ മാനദണ്ഡ ങ്ങളുമായി അബു ദാബി പോലീസ് രംഗത്ത്.

പതിനഞ്ചു സീറ്റു കളുള്ള മിനി ബസ്സു കളി ലെ യാത്രക്കാ രുടെ സുരക്ഷിതത്വ ത്തിനായി സീറ്റ് ബെൽറ്റും എയർ ബാഗും തല ചാരി വെക്കു വാനുള്ള സംവി ധാനവും ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാ നവും ഒരുക്കണം.

ഇതില്ലാത്ത മിനി ബസ്സു കൾക്കു യാത്ര ക്കാരെ കൊണ്ടു പോകാൻ അനുമതി നൽകില്ല എന്നും ഈ സംവി ധാന ങ്ങള്‍ ഒരു ക്കാത്ത മിനി ബസ്സു കളുടെ റജിസ്ട്രേഷന്‍ പുതു ക്കുവാനും സാധിക്കില്ല എന്നും പോലീസ് അറി യിച്ചു.

മിനി ബസ്സു കളുടെ പരമാവധി വേഗത മണി ക്കൂറില്‍ 100 കിലോ മീറ്റര്‍ ആക്കി നിജ പ്പെടുത്തു ന്നതിനു വേഗ പ്പൂട്ടു സ്ഥാപി ക്കും. പൊതു ഗതാ ഗത സേവന ത്തിന്റെയും യാത്ര ക്കാരു ടെയും സുരക്ഷയെ കണക്കില്‍ എടു ത്താണ് പുതിയ പരിഷ്കാര ങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്നും പൊലീസ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on യാത്രക്കാരുടെ സുരക്ഷ : മിനി ബസ്സു കൾക്ക് പുതിയ നിയമം

Page 51 of 65« First...102030...4950515253...60...Last »

« Previous Page« Previous « പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ
Next »Next Page » വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha