കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

August 2nd, 2017

bus_epathram

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കിലേക്ക്. ആഗസ്റ്റ് 18 ന് പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും.

ഈ വര്‍ഷം ജനുവരിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തതിനാലാണ് പുതിയ തീരുമാനം. വിദ്യാര്‍ഥികളടക്കമുള്ളവരുടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന നിര്‍ത്തലാക്കുക തുടങ്ങിയതാണ് ആവശ്യങ്ങള്‍.

- അവ്നി

വായിക്കുക: , , ,

Comments Off on കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

കാ​റി​ടി​ച്ച്​ പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക്​ നാ​ല്​ കോ​ടി രൂ​പ ന​ഷ്​​ടപ ​രി​ഹാ​രം

July 23rd, 2017

accident-epathram
ദുബായ് : വാഹന അപകട ത്തിൽ പരിക്കു പറ്റിയ പ്രവാസി മലയാളിക്ക് കോടതി ചെലവ് അടക്കം 23 ലക്ഷം ദിർഹം (ഏക ദേശം നാലു കോടി രൂപ) നഷ്ട പരിഹാരം നല്‍കു വാന്‍ ദുബായ് കോടതി വിധി.

അൽഐനിലെ ജിമി യിൽ കഫെറ്റീരിയ ജീവന ക്കാര നായ മട്ടന്നൂർ തില്ലങ്കേരി യിലെ അബ്ദു റഹിമാൻ, 2015 ഡിസംബറിൽ ജോലി കഴിഞ്ഞു വീട്ടി ലേക്കു മടങ്ങു മ്പോൾ യു. എ. ഇ. പൗരൻ ഓടിച്ച വാഹനം തട്ടി ഗുരു തര മായി പരിക്കേറ്റ് അൽ ഐൻ ആശുപത്രി യിലും പിന്നീട് തുടർ ചികിത്സ കൾക്ക് വേണ്ടി കോഴി ക്കോട് മിംസ് ആശുപത്രി യിലും പ്രവേശി പ്പിക്കുക യായിരുന്നു.

അബ്ദു റഹിമാൻ അശ്രദ്ധ മായി റോഡ് മുറിച്ചു കടന്നതി നാലാണ് അപകടം ഉണ്ടായത് എന്നും അതിനാൽ യു. എ. ഇ. പൗരനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി വെറുതേ വിടണം എന്നും അദ്ദേഹ ത്തിന്‍റെ അഭി ഭാഷ കൻ കോടതി യിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ വാദം തള്ളു കയും യു. എ. ഇ. പൗരന്‍റെ ഭാഗത്ത് തെറ്റ് കണ്ടെത്തു കയും 2000 ദിർഹം പിഴ ചുമത്തുക യുമാ യിരുന്നു.

salam-pappinisseri-epathram

സലാം പാപ്പിനിശ്ശേരി

കേസുമായി ബന്ധപ്പെട്ട് അബ്ദു റഹിമാന്റെ ബന്ധു ക്കളും അൽ ഐൻ മലയാളി സമാജം പ്രവർത്തകരും ചേർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റിസിലെ നിയമ പ്രതി നിധിയും സാമൂഹ്യ പ്രവർത്ത കനു മായ സലാം പാപ്പിനിശ്ശേരിയെ കേസ് ഏൽപ്പി ക്കുക യായിരുന്നു. തുടർന്ന് ദുബായ് കോടതിയിൽ അപകടം ഉണ്ടാക്കിയ യു. എ. ഇ. പൗരനേയും ഇൻഷ്വറൻസ് കമ്പനി യേയും പ്രതി ചേർത്ത് 30 ലക്ഷം ദിർഹം നഷ്ട പരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി.

- pma

വായിക്കുക: , , , , ,

Comments Off on കാ​റി​ടി​ച്ച്​ പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക്​ നാ​ല്​ കോ​ടി രൂ​പ ന​ഷ്​​ടപ ​രി​ഹാ​രം

അല്‍ ഐനില്‍ കനത്ത മഴ

July 18th, 2017

rain-in-alain-on-august-ePathram
അല്‍ ഐന്‍ : ശക്തമായ ചൂടില്‍ കുളിരായി ഹരിത നഗരി യില്‍ ഇന്നലെ മഴ പെയ്തു. തിങ്കളാഴ്ച വൈകു ന്നേരം നാലു മണി യോടെ ആരംഭിച്ച മഴ രണ്ടു മണി ക്കൂറോളം നീണ്ടു നിന്നു. ശക്ത മായ മഴയില്‍ റോഡു കളിലും റൗണ്ട് എബൗട്ടു കളിലും പാര്‍ക്കിംഗു കളിലും വെള്ള ക്കെട്ടു നിറഞ്ഞു. അല്‍ ഐന്‍ നഗര ത്തിലും അല്‍ ഹിലി, അല്‍ മുവൈജി തുടങ്ങിയ ഇടങ്ങ ളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥ യുമായിരുന്നു.

വരും ദിവസ ങ്ങളിൽ മഴ ലഭിച്ചേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on അല്‍ ഐനില്‍ കനത്ത മഴ

ഖത്തർ എയർവേയ്​സ്​ ഒാഫീസു കൾ അടച്ചു പൂട്ടി

June 8th, 2017

അബുദാബി : ഖത്തറിന്റെ ഒൗദ്യോഗിക വിമാന ക്കമ്പനി യായ ഖത്തർ എയർ വേയ്സി ന്റെ യു. എ. ഇ. യിലെ ഒാഫീസു കൾ അടച്ചു പൂട്ടി യതായി യു. എ. ഇ. ജനറൽ സിവിൽ ഏവി യേഷൻ അഥോറിറ്റി അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഖത്തർ എയർവേയ്​സ്​ ഒാഫീസു കൾ അടച്ചു പൂട്ടി

അബുദാബി യിൽ ടാക്‌സി നിരക്ക് വർദ്ധിച്ചു : മിനിമം ചാർജ് 12 ദിർഹം

June 3rd, 2017

silver-taxi-in-abudhabi-ePathram
അബുദാബി : ജൂണ്‍ ഒന്നു മുതല്‍ അബുദാബി എമിറേ റ്റിൽ ടാക്സി നിരക്കില്‍ വര്‍ദ്ധന. പുതുക്കിയ നിരക്ക് പ്രകാരം ഏറ്റവും കുറഞ്ഞ നിരക്ക് 12 ദിർഹം ആയി രിക്കും. പകലിലും രാത്രി യിലും ഇൗ നിരക്കിൽ മാറ്റമില്ല.

പകൽ ഷിഫ്റ്റിൽ (രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ) അഞ്ച് ദിർഹ ത്തിലും  രാത്രി യില്‍ അഞ്ചര ദിർഹ ത്തിലുമാണ് മീറ്റർ ആരംഭി ക്കുക. ഒാരോ കിലോ മീറ്ററിനും പകലിലും രാത്രി യിലും 1 ദിര്‍ഹം 82 ഫില്‍സ് എന്ന തോതിൽ അധികം നൽകണം.

അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സി ലിന്റെ അംഗീകാര ത്തോടെ യാണ് അബു ദാബി എമിറേറ്റിലെ ടാക്‌സി നിരക്ക് പരിഷ്‌ക രിച്ചത്. അബു ദാബി ഇന്റ ഗ്രേറ്റഡ് ട്രാൻസ്‌ പോർട്ട് സെന്റർ സേവന ങ്ങൾ മെച്ച പ്പെടു ത്തു ന്നതിന്റെ ഭാഗ മായാണ് ഈ നടപടി.

 

Image Credit : Gulf News 

- pma

വായിക്കുക: , , ,

Comments Off on അബുദാബി യിൽ ടാക്‌സി നിരക്ക് വർദ്ധിച്ചു : മിനിമം ചാർജ് 12 ദിർഹം

Page 53 of 58« First...102030...5152535455...Last »

« Previous Page« Previous « ഗിന്നസ് ബുക്കിൽ ഇടം പിടിച്ച അറബിക് പുസ്തകം അബുദാബി യിൽ പ്രദർ ശിപ്പിക്കുന്നു
Next »Next Page » പുകയില വിരുദ്ധ പ്രചാരണവു മായി യു. എ. ഇ. എക്സ് ചേഞ്ച് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha