അബുദാബി : പതിമൂന്നാമത് ലിവ ഈന്തപ്പഴ ഉത്സവം, 2017 ജൂലായ് 19 ബുധനാഴ്ച തുടക്കമാവും.
അബു ദാബി കൾചറൽ പ്രോഗ്രസ് ആൻഡ് ഹെറിറ്റേജ് ഫെസ്‌റ്റി വൽസ് കമ്മിറ്റി യുടെ ആഭി മുഖ്യ ത്തിൽ യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തിലാണ് ലിവ ഈന്തപ്പഴ ഉത്സവം സംഘടി പ്പിക്കുന്നത്.
രാജ്യത്തു വിളയിക്കുന്ന ഈന്ത പ്പഴ ങ്ങളുടെ പ്രദര്‍ശന ത്തിനും വില്‍പന ക്കുമായി സംഘടി പ്പി ക്കുന്ന ലിവ ഈന്തപ്പഴ ഉത്സവം ജൂലായ് 29 വരെ നീണ്ടു നില്‍ക്കും.
ഈന്തപ്പഴ ത്തില്‍ നിന്നും തയ്യാറാക്കുന്ന തേന്‍, ജാം, വിവിധ തരം പലഹാര ങ്ങളും സ്‌ക്വാഷു കളും അടക്കം നിരവധി ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാവും.
യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാ ഹിപ്പിക്കുക എന്ന താണ് ലിവ ഈന്തപ്പഴ ഉത്സവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഇതിന്റെ ഭാഗ മായി വിവിധ മത്സര ങ്ങളും സംഘടി പ്പി ക്കുകയും 52 ലക്ഷം ദിർഹ ത്തിന്റെ സമ്മാനങ്ങളും നല്‍കും.