ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

April 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 20 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രണ്ടാഴ്ചയാണ് രാത്രി കാല നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്നത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഇല്ല. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ.

ഷോപ്പിംഗ് മാളുകളില്‍ ആളുകള്‍ പ്രവേശി ക്കുന്നതിനും കര്‍ശ്ശന നിയന്ത്രണം ഉണ്ട്. മാളു കളും സിനിമാ തീയ്യേറ്റ റുകളും ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തി ക്കുവാന്‍ അനുമതി ഉള്ളൂ.

ഈ കാലയളവില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറ മ്പില്‍ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.

- pma

വായിക്കുക: , , , , , , , , ,

Comments Off on ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

പി. എസ്‌. സി. പരീക്ഷ കളും അഭിമുഖ ങ്ങളും മാറ്റി വെച്ചു 

April 19th, 2021

logo-psc-kerala-public-service-commission-ePathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രില്‍ 30 വരെ യുളള എല്ലാ പി. എസ്‌. സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പി. എസ്‌. സി. പരീക്ഷ കളും അഭിമുഖ ങ്ങളും മാറ്റി വെച്ചു 

സി. ബി. ഐ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : നമ്പി നാരായണന്‍

April 15th, 2021

nambi-narayanan-epathram
തിരുവനന്തപുരം : ഐ. എസ്. ആര്‍. ഒ. ചാരക്കേസിലെ ഗൂഢാലോചനയെ ക്കുറിച്ച് സി. ബി. ഐ. അന്വേഷണ ത്തിന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് നമ്പി നാരായണന്‍.

സി. ബി. ഐ. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതില്‍ നടപടി സ്വീകരിക്കുമ്പോള്‍ മാത്രമെ നീതി കിട്ടി എന്നു പറയാൻ കഴിയൂ. സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷം മാധ്യമ പ്രവര്‍ത്ത കരോട് പ്രതികരി ക്കുകയായി രുന്നു അദ്ദേഹം.

രാജ്യത്തിന്റെ ക്രയോജനിക്ക് സാങ്കേതിക വിദ്യയുടെ പദ്ധതി ചാരക്കേസ് വന്നതോടെ  പിന്നിലായി. 1999 ൽ പ്രാവര്‍ത്തികം ആവേണ്ടി യിരുന്ന പദ്ധതി, 15 വര്‍ഷ ങ്ങള്‍ കഴിഞ്ഞ് 2014 ല്‍ ആണ് ശരിയായത് എന്നും അദ്ദേഹം പറഞ്ഞു. കെട്ടിച്ചമച്ച ചാരക്കേസിന്റെ പിന്നിലുള്ള സത്യാവസ്ഥ പുറത്തു വരട്ടെ എന്നും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും പുറത്തു വരട്ടെ എന്നും നമ്പി നാരായണന്‍ പറ‍ഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on സി. ബി. ഐ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : നമ്പി നാരായണന്‍

രണ്ടു ലക്ഷം ഡോസ് വാക്സിന്‍ എത്തി

April 14th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തി. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിന്‍, എറണാകുളത്ത് 78,000 ഡോസ് വാക്‌സിന്‍, കോഴിക്കോട് 54,000 ഡോസ് വാക്‌സിന്‍ എന്നിങ്ങനെയാണ് എത്തിയിട്ടുള്ളത് എന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on രണ്ടു ലക്ഷം ഡോസ് വാക്സിന്‍ എത്തി

പഠന നിലവാരം വിലയിരുത്തി ഒമ്പതാം ക്ലാസ്സ് വരെ സ്ഥാനക്കയറ്റം

April 14th, 2021

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസ്സു കളിലെ കൊല്ലപ്പരീക്ഷ, ക്ലാസ്സ് കയറ്റം എന്നിവയെ കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങി. ഈ ക്ലാസ്സു കളിലെ മുഴുവൻ കുട്ടികള്‍ക്കും അടുത്ത ക്ലാസ്സുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടി വിലയിരുത്തണം എന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാന തലത്തില്‍ നടപ്പില്‍ വരുത്തേണ്ടതായ പ്രവർത്തന ങ്ങളെ കുറിച്ചും നിർദ്ദേശ ങ്ങളില്‍ പ്രതി പാദിച്ചിട്ടുണ്ട്. നിരന്തരമായ വിലയിരുത്തലും വർഷാന്ത്യവില യിരുത്തലും പരിഗണിച്ച് കുട്ടികൾക്ക് ഗ്രേഡ് നൽകാം.

സ്കൂളുകളില്‍ ഓരോ വിഷയത്തിന്റെയും സബ്ജക്ട് കൗൺസിൽ ചേർന്ന് സ്കോറിംഗ് നിശ്ചയിക്കാം. ഇതു കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഹെഡ് മാസ്റ്റര്‍ മാരുടെ ചുമതല ആയിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on പഠന നിലവാരം വിലയിരുത്തി ഒമ്പതാം ക്ലാസ്സ് വരെ സ്ഥാനക്കയറ്റം

Page 55 of 125« First...102030...5354555657...607080...Last »

« Previous Page« Previous « ബന്ധുനിയമന വിവാദം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു
Next »Next Page » രണ്ടു ലക്ഷം ഡോസ് വാക്സിന്‍ എത്തി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha