തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സു കള്‍ 2020 നവംബര്‍ ഒന്നു മുതല്‍ ആരംഭി ക്കുവാന്‍ സര്‍വ്വ കലാ ശാല കള്‍ക്ക് യു. ജി. സി. യുടെ നിര്‍ദ്ദേശം. എന്നാല്‍ നവംബര്‍ 30 ന് ശേഷം പുതിയ പ്രവേശനങ്ങള്‍ നടത്തരുത് എന്നും യു. ജി. സി. മുന്നറിയിപ്പ് നല്‍കി.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ബിരുദ ക്ലാസ്സുകള്‍ തുടങ്ങണം എന്ന് യു. ജി. സി. യുടെ ആദ്യത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ടായിരുന്നു എങ്കിലും പിന്നീട് നവംബര്‍ ഒന്നിലേക്ക് മാറ്റുക യായി രുന്നു.
കൊവിഡ് വ്യാപന സാഹചര്യ ത്തില്‍ കോളേജ് മാറി പോയവരും കോളേജ് അഡ്മിഷന്‍ വേണ്ട എന്ന് തീരുമാനി ക്കുകയും ചെയ്ത എല്ലാവരുടേയും ഫീസ് തിരിച്ചു നല്‍കണം എന്നും യു. ജി. സി. യുടെ കര്‍ശ്ശന നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.