കോഴിക്കോട് : സ്വര്‍ണ്ണക്കടത്തു കേസുകളില്‍ പുനരന്വേണം നടത്തുവാന്‍ എന്‍. ഐ. എ. ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡി. ആര്‍. ഐ., എയര്‍ കസ്റ്റംസ്, കസ്റ്റംസ് പ്രിവന്റീവ് എന്നീ ഡിപ്പാര്‍ട്ടു മെന്റു കളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീ കരിക്കും.
കൊച്ചി കസ്റ്റംസ് കമ്മീഷണ റേറ്റിലെ ഉന്നത ഉദ്യോഗസ്ഥ ന്റെ നിയന്ത്രണ ത്തില്‍ ആയിരിക്കും ഈ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. കേരള ത്തിലെ വിമാന ത്താവള ങ്ങള്‍ വഴി 2010 നു ശേഷം നടന്ന സ്വര്‍ണ്ണ ക്കടത്തു കേസു കള്‍ ആയിരിക്കും ഈ സംഘം അന്വേഷി ക്കുന്നത്. അഞ്ചു വര്‍ഷ ത്തി നിടെ അയ്യായിരം കിലോ യില്‍ അധികം സ്വര്‍ണ്ണം കടത്തി എന്നാണ് എന്‍. ഐ. എ. യുടെ വിലയിരുത്തല്‍.