കൊവിഡ് ജാഗ്രത : ബാങ്കു കളില്‍ പുതിയ സമയ ക്രമീകരണം 

August 15th, 2020

bank-note-indian-rupee-2000-ePathram

കൊച്ചി : സംസ്ഥാനത്ത് ബാങ്കുകളില്‍ സേവിംഗ് എക്കൗണ്ട് ഉടമകള്‍ക്ക് ആഗസ്റ്റ് 17 തിങ്കളാഴ്ച മുതല്‍ പുതിയ സമയ ക്രമീകരണം നിലവില്‍ വരും.

എസ്. ബി. എക്കൗണ്ട് നമ്പറിന്ന് അനുസരിച്ചും സമയം നിശ്ചയിച്ചും മാത്രം ബാങ്കില്‍ എത്തണം എന്നും സംസ്ഥാന തല ബാങ്കേഴ്സ് സമിതി സര്‍ക്കുലറില്‍ പറയുന്നു. ഓണ ക്കാലത്തെ തിരക്കും കൊവിഡ് വൈറസ് വ്യാപനവും കണക്കില്‍ എടുത്താണ് സെപ്റ്റംബര്‍ ഒന്‍പതു വരെ സമയ ക്രമീകരണം നടപ്പിലാക്കുന്നത്.

എക്കൗണ്ട് നമ്പറുകള്‍ 0,1,2,3 എന്നീ അക്കങ്ങളില്‍ അവസാനി ക്കുന്നവര്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെ യാണ് സന്ദര്‍ശന സമയം. 4,5,6,7 എന്നീ അക്കങ്ങ ളില്‍ അവസാനിക്കുന്ന എസ്. ബി. എക്കൗണ്ട് ഉടമ കള്‍ 12 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ യാണ് സന്ദര്‍ശന സമയം.

8,9 എന്നീ അക്കങ്ങളില്‍ എക്കൗണ്ട് അവസാനിക്കുന്ന വര്‍ക്ക്  ഉച്ചക്കു ശേഷം 2.30 മുതല്‍ വൈകുന്നേരം നാലു മണി വരെയും നിശ്ചയി ച്ചിട്ടുണ്ട്.

എസ്. ബി. എക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന തിനും നിക്ഷേപിക്കുന്നതിനും എത്തുന്നവർക്ക് വേണ്ടി യാണ് ഈ സമയ ക്രമീകരണം. മറ്റ് ബാങ്ക് ഇടപാടു കള്‍ക്കും ലോണ്‍ സംബന്ധമായ കാര്യ ങ്ങള്‍ക്കും ഈ സമയ ക്രമം ബാധകമല്ല

- pma

വായിക്കുക: , ,

Comments Off on കൊവിഡ് ജാഗ്രത : ബാങ്കു കളില്‍ പുതിയ സമയ ക്രമീകരണം 

തിരുവനന്തപുരം നഗര സഭ യില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു

August 15th, 2020

face-mask-to-avoid-spread-of-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം രൂക്ഷ മായതി നാൽ നഗര സഭ യില്‍ ഏർപ്പെടുത്തി യിരുന്ന ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു. എന്നാൽ നഗരസഭ യിലെ കണ്ടൈന്മെന്റ് സോണു കളില്‍ നിയന്ത്രണ ങ്ങള്‍ തുടരും എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ ഓഫീസു കള്‍ക്കും ബാങ്കു കള്‍ അടക്കമുള്ള ധന കാര്യ സ്ഥാപന ങ്ങള്‍ക്കും 50 ശതമാനം ജീവന ക്കാരെ ഉള്‍ ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം.

രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ കടകള്‍ തുറക്കാം. കഫെ, റസ്റ്റോറന്റ്, ഹോട്ടലു കള്‍ എന്നിവക്ക് രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാര്‍സലു കള്‍ മാത്രമേ അനുവദിക്കുക യുള്ളൂ.

മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, സലൂണ്‍, ബാർബർ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവ മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവര്‍ ത്തിക്കുവാന്‍ അനുമതി നല്‍കി യിട്ടുണ്ട്. വിവാഹത്തിന് അമ്പതു പേർക്കും മരണ വീടുകളിൽ ഇരുപത് പേർക്കും സംബന്ധിക്കാം.

- pma

വായിക്കുക: , , , , ,

Comments Off on തിരുവനന്തപുരം നഗര സഭ യില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണ ക്കിറ്റ് 

August 12th, 2020

logo-government-of-kerala-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ റേഷൻ കാർഡ് ഉടമ കൾക്കും ഈ വര്‍ഷത്തെ ഓണക്കിറ്റ് നല്‍കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ഇനം പല വ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 13 വ്യാഴാഴ്ച തുടങ്ങും.

സംസ്ഥാനത്തെ 88 ലക്ഷത്തില്‍ പരം വരുന്ന റേഷന്‍ കാര്‍ഡ് ഉടമ കള്‍ക്ക് മുന്‍ ഗണനാ ക്രമ ത്തിലാണ് ഇതു നല്‍കുക. ജൂലായ് മാസ ത്തില്‍ ഏതു കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് അവിടെ നിന്നാണ് ഓണക്കിറ്റുകൾ വാങ്ങേണ്ടത്.

സാധനങ്ങളുടെ ഗുണ നില വാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സംസ്ഥാനത്തെ രണ്ടായിര ത്തോളം വരുന്ന പാക്കിംഗ് കേന്ദ്ര ങ്ങളില്‍ വെച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ അടക്ക മുള്ള വരുടെ സഹായ ത്തോടെ യാണ് ഓണ ക്കിറ്റുകള്‍ തയ്യാറാക്കുന്നത് എന്നും മുഖ്യ മന്ത്രി അറിയിച്ചു.

ഏകദേശം അഞ്ഞൂറ് രൂപ യോളം വില വരുന്ന നിത്യോപയോഗ ഭക്ഷ്യവിഭവ ങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്.

(പി. എൻ. എക്‌സ്. 2740/2020) 

- pma

വായിക്കുക: , , ,

Comments Off on എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണ ക്കിറ്റ് 

പെട്ടിമുടിയിലെ ദുരന്തത്തില്‍ പ്പെട്ടവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം

August 9th, 2020

ramesh-chennithala-epathram
മൂന്നാര്‍ : രാജമല പെട്ടിമുടിയിലെ ഉരുള്‍ പൊട്ട ലില്‍ മരിച്ചവരുടെ കുടുംബ ത്തിനും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം നൽകണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും പത്തു ലക്ഷം രൂപ വീതം നഷ്ട പരിഹാരം പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജമല സന്ദര്‍ശന ത്തിന് പുറപ്പെടും മുമ്പ് മൂന്നാറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.

കരിപ്പൂര്‍ വിമാന അപകട ത്തില്‍ പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ യാണ് പ്രഖ്യാ പിച്ചത്. ഇന്‍ഷ്വറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ട പരിഹാരം ലഭിക്കും. എത്ര സഹായം ലഭി ച്ചാലും മതിയാകില്ല.

പണം ലഭിച്ചതു കൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് പകരം ആവുന്നില്ല. പക്ഷേ പെട്ടിമുടി യിലെ ദുരന്ത ത്തില്‍ പ്പെട്ട വര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചി ട്ടുള്ള അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം പോരാ എന്നും ഇവിടെയും 10 ലക്ഷം രൂപ തന്നെ പ്രഖ്യാപിക്കണം എന്നും മുഖ്യമന്ത്രി യോട് അവശ്യപ്പെടുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. ഇവിടേക്കും മുഖ്യമന്ത്രി വരേണ്ടതു തന്നെ ആയിരുന്നു. ആളുകള്‍ക്ക് ഇടയില്‍ വല്ലാത്ത ആശങ്ക ഉയര്‍ന്നു വന്നിട്ടുണ്ട് എന്നും ഇത് സര്‍ക്കാര്‍ കണക്കില്‍ എടുക്കണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on പെട്ടിമുടിയിലെ ദുരന്തത്തില്‍ പ്പെട്ടവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം

വിമാന അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം

August 9th, 2020

air-india-plane-skids-off-runway-in-calicut-air-port-ePathram

കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗ ങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചതാണ് ഇക്കാര്യം.

അപകടത്തില്‍ ഗുരതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസ്സാര പരിക്കുകള്‍ ഉളളവര്‍ക്ക് 50,000 രൂപയും ധന സഹായം നല്‍കും.

ദുരന്തത്തില്‍ ദുഃഖം രേഖപ്പെടു ത്തുകയും മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനവും അറിയിക്കുന്നു എന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

എയര്‍ പോര്‍ട്ട് അധികൃതരും പ്രദേശിക ഭരണ കൂട ങ്ങളും നാട്ടുകാരും സമയോചിത മായി പ്രവര്‍ത്തിച്ച തിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കുവാന്‍ സാധിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on വിമാന അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം

Page 74 of 129« First...102030...7273747576...8090100...Last »

« Previous Page« Previous « കരിപ്പൂരില്‍ വിമാനാപകടം : പൈലറ്റുമാര്‍ അടക്കം 19 പേര്‍ മരിച്ചു
Next »Next Page » പെട്ടിമുടിയിലെ ദുരന്തത്തില്‍ പ്പെട്ടവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha