കൊവിഡ് ബാധിതരുമായി ഇടപഴകി യാൽ 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍

September 13th, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : കൊവിഡ് വൈറസ് ബാധിതരു മായി അടുത്ത് ഇടപഴകി യാൽ 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈനില്‍ പോകണം എന്ന് ആരോഗ്യ- രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് ഇത്തരം നിബന്ധനകൾ അനിവാര്യമാണ്.

ക്വാറന്റൈന്‍ നിയമ വ്യവസ്ഥകള്‍ പാലിക്കാത്തതു കൊണ്ട് കഴിഞ്ഞ ദിവസ ങ്ങളില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. വിവാഹം, മരണം ഉൾപ്പെടെ വിവിധ സന്ദർഭ ങ്ങളിലെ ഒത്തു കൂടലുകള്‍ രോഗ വ്യാപന ത്തിന് കാരണം ആകുന്നുണ്ട്.

വിദേശത്തു നിന്ന് എത്തിയവർ ക്വാറന്റൈന്‍ വ്യവസ്ഥ കള്‍ പാലിക്കാത്തതും ഒരു ഘടക മാണ്. കൊവിഡ് കേസു കളുടെ എണ്ണം 12% വർദ്ധിക്കുവാന്‍ കാരണം ഇതാണെന്നു ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസനി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് ബാധിതരുമായി ഇടപഴകി യാൽ 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍

പ്ലസ് വൺ പ്രവേശനം : മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ

September 13th, 2020

sslc-plus-two-students-ePathram
തൃശൂര്‍ : പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ ആരംഭിക്കും. ഏക ജാലക മെറിറ്റ് ക്വാട്ട പ്രവേശനം ആയിരിക്കും മുഖ്യ അലോട്ട്‌മെന്റിൽ നടക്കുന്നത്. മെറിറ്റ് ക്വാട്ടയിലെ സപ്ലിമെന്റ് അലോട്ട്‌ മെന്റിലേക്ക് ഒക്ടോബർ 9 മുതൽ അപേക്ഷിക്കാം.

സ്‌പോർട്ട്‌സ് ക്വാട്ട പ്രവേശനവും സെപ്റ്റംബർ 14 മുതൽ ആരംഭിക്കും. സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്റ് അപേക്ഷ കൾ ഒക്ടോബർ മൂന്നു മുതല്‍ ആരംഭിക്കും.

മാനേജ്‌മെന്റ് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ഒക്ടോബർ 9 ന് ആരം ഭിക്കും. കമ്യൂണിറ്റി സപ്ലിമെന്റ് അപേക്ഷകൾ ഒക്ടോബർ മൂന്നിനും മാനേജ്‌മെന്റ് സപ്ലിമെന്റ് അപേക്ഷ കൾ ഒക്ടോബർ 12 നും സ്വീകരിക്കും.

പ്രവേശന സമയത്ത് അപേക്ഷകർ യോഗ്യതാ സർട്ടി ഫിക്കറ്റ്, വിടുതൽ സർട്ടി ഫിക്കറ്റ്, സ്വഭാവ സർട്ടി ഫിക്കറ്റ്, ബോണസ് പോയന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ള സർട്ടി ഫിക്കറ്റു കൾ ഹാജരാക്കണം.

യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല എങ്കിൽ വെബ്‌ സൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രിൻറ് ഔട്ട് മതിയാകും. ഒറിജിനൽ സർട്ടി ഫിക്കറ്റ് ഹാജരാക്കുവാന്‍ വിദ്യാർ ത്ഥികൾക്ക് സാവകാശം ലഭിക്കും.

എസ്. എസ്. എൽ. സി. പാസ്സായ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കു ന്നതിനുള്ള പ്ലസ് വൺ സീറ്റു കൾ ജില്ലയില്‍ ഉണ്ട്. ഇതേ വരെ അപേക്ഷകൾ സമർപ്പി ക്കാൻ കഴി യാത്ത വർക്കും എതെങ്കിലും കാരണ വശാൽ അപേക്ഷ നിരസിക്ക പ്പെട്ടവർക്കും സപ്ലിമെന്റ് അപേക്ഷാ സമയത്ത് അപേക്ഷിക്കാം എന്ന് ഹയർ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റർ അറിയിച്ചു. മറ്റു വിശദ വിവര ങ്ങൾക്ക് പബ്ലിക് റിലേഷൻ വകുപ്പ് പ്രസിദ്ധീകരിച്ച വാർത്താ ക്കുറിപ്പ് സന്ദർശിക്കുക.

- pma

വായിക്കുക: , , ,

Comments Off on പ്ലസ് വൺ പ്രവേശനം : മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ

ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്

September 10th, 2020

e-adhalath-law-lady-of-justice-ePathram
ചാവക്കാട് : പൊതുജനങ്ങളുടെ പരാതികൾ തീർപ്പ് ആക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 ചൊവ്വാഴ്ച, ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു. അക്ഷയ കേന്ദ്രം വഴി സെപ്റ്റംബർ 7 മുതൽ 12 വരെ അപേക്ഷകൾ സമർപ്പിക്കാം.

കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തിൽ വീഡിയോ കോണ്‍ഫറൻസിങ്ങ് മുഖേനെ സെപ്റ്റംബർ 22 ഉച്ചക്ക് 2 മണിക്ക് അദാലത്ത് ഉണ്ടായിരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, എൽ. ആർ. എം. കേസുകൾ, റേഷൻ കാർഡ് സംബ ന്ധിച്ച പരാതികൾ, നിയമ പരമായി ലഭിക്കേണ്ട പരിഹാരങ്ങൾ, 2018-19 പ്രളയവു മായി ബന്ധപ്പെട്ട പരാതികൾ, കോടതി യുടെ പരിഗണനയിൽ പ്പെട്ട വിഷയങ്ങൾ എന്നിവ അദാല ത്തിൽ സ്വീകരിക്കില്ല.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , ,

Comments Off on ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്

രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുവാന്‍ അപേക്ഷ ഓഫീസു കളിൽ എത്തിക്കണം 

August 27th, 2020

logo-mvd-kerala-motor-vehicles-ePathram
തിരുവനന്തപുരം : വാഹന രജിസ്‌ട്രേഷൻ റദ്ദ് ചെയ്യു വാനുള്ള അപേക്ഷകൾ, ഇനി ഒരു അറിയിപ്പ് ഉണ്ടാകു ന്നതു വരെ രജിസ്റ്റേർഡ് ആയോ നേരിട്ടോ മാത്രമേ സ്വീകരിക്കുക യുള്ളൂ എന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മുൻപ് ഓൺ ലൈനില്‍ അപേക്ഷി ക്കുവാന്‍ കഴിയുമായിരുന്നു.

വാഹനം ഉപയോഗിച്ച ദിവസം വരെ യുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാ ക്കാത്തവരിൽ നിന്നും പിഴ ഈടാക്കും. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് രജിസ്‌ട്രേ ഷൻ സർട്ടിഫിക്കറ്റും അനു ബന്ധ രേഖ കളും ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കണം.

(പി. എൻ. എക്‌സ്. 2928/2020)

- pma

വായിക്കുക: , , ,

Comments Off on രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുവാന്‍ അപേക്ഷ ഓഫീസു കളിൽ എത്തിക്കണം 

തിരിച്ചെത്തിയ പ്രവാസി കൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

August 27th, 2020

bank-note-indian-rupee-2000-ePathram
തിരുവനന്തപുരം : ജനുവരി ഒന്നിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി മലയാളി കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസ ധനം ഇതു വരെ 50000 പേർക്ക് വിതരണം ചെയ്തു. 25 കോടി രൂപ യാണ് ഇതിനായി ചെലവഴിച്ചത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആവശ്യമായ രേഖ കൾ സമർപ്പിച്ചവർക്ക് ബാങ്ക് എക്കൗണ്ടി ലേക്ക് തുക ഡെപ്പോസിറ്റ് ചെയ്യുകയാണ്. ബാക്കി അപേക്ഷ കരിൽ അർഹരായവർക്ക്, അധികം വൈകാതെ തുക കൈമാറും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(പി. എൻ. എക്‌സ്. 2911/2020)

- pma

വായിക്കുക: , , ,

Comments Off on തിരിച്ചെത്തിയ പ്രവാസി കൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

Page 72 of 129« First...102030...7071727374...8090100...Last »

« Previous Page« Previous « വരാൻ പോകുന്നത് കേരളം ഉൾപ്പെടെ 6 നിയമസഭ തെരഞ്ഞെടുപ്പ്; ആരാകും കോൺഗ്രസിനെ നയിക്കുക
Next »Next Page » ചരക്കു വാഹന ങ്ങൾക്ക് ജി. പി. എസ്. വേണ്ട »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha