ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല

June 20th, 2020

bus_epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 21 ഞായറാഴ്ച യിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. പരീക്ഷ കള്‍ക്കായി വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര ചെയ്യേണ്ടതിനാലും അടുത്ത ദിവസങ്ങളിലെ പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് ലോക്ക് ഡൗണില്‍ ഇളവു നല്‍കിയിരിക്കുന്നത്.

ഈ ഞായറാഴ്ച, മറ്റു ദിവസങ്ങളിലെ പോലെയുള്ള സാധാരണ നിയന്ത്രണം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ വരും ആഴ്ചകളില്‍ ഈ ഇളവുകള്‍ ലഭിക്കുകയില്ല.

- pma

വായിക്കുക: , , , ,

Comments Off on ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല

അണു നശീകരണ യജ്ഞം കൂടുതല്‍ മേഖല കളിലേക്ക്

June 16th, 2020

logo-national-emergency-crisis-disaster-management-authority-ePathram

അബുദാബി : കൊവിഡ് വൈറസ് പ്രതിരോധ ത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ദേശീയ അണു നശീകരണ യജ്ഞം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗ മായി മുസ്സഫ 7, 8 ബ്ലോക്കു കളിലെ അണു നശീകരണ പരിപാടിയും കൊവിഡ് ടെസ്റ്റും പുതിയൊരു ഘട്ടം ഇന്ന് തുടങ്ങും. പൊതു ആരോഗ്യ സുരക്ഷയുടെ ഭാഗമായി കൊറോണ വൈറസ് വ്യാപനം തടയുവാന്‍ ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ നിരവധി സ്ഥാപനങ്ങള്‍ സഹകരിക്കുന്നുണ്ട്.

അണുനശീകരണ യജ്ഞത്തിന്റെ ഫലം കൃത്യമായി ലഭിക്കണം എങ്കില്‍ മുസ്സഫയിലെ തദ്ദേശ വാസികള്‍ ഇതിനോട് സഹകരിക്കണം. ഈ യജ്ഞം നയിക്കുന്ന വരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അനധികൃമായി രാജ്യത്ത് തങ്ങുന്നവര്‍ ആരെങ്കിലും തന്നെ ഈ ഭാഗ ങ്ങളില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എതിരെ നിയമ നടപടി കള്‍ സ്വീകരിക്കില്ല എന്നും എന്നും അധികൃതര്‍ അറിയിച്ചു.

അതു പോലെ അൽ ഐന്‍ ഇൻഡസ്ട്രിയൽ ഏരിയ യിലെ അണു നശീ കരണ യജ്ഞവും കൊവിഡ്-19 ടെസ്റ്റിംഗിഗ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടവും ഇന്ന് തുടങ്ങും.

ഈ പ്രദേശങ്ങള്‍ അണു വിമുക്തമാക്കുന്ന സമയത്ത്, തൊഴിലാളി കൾ ഇവിടേക്ക് വരുന്നതും പോകുന്നതും നിയന്ത്രിച്ചു കൊണ്ട് ദൈനംദിന പ്രവർത്തന ങ്ങൾ തടസ്സമില്ലാതെ തുടരും. അണു നശീകരണ യജ്ഞം മുന്‍ഘട്ട ങ്ങളുടെ വിജയം ഉള്‍കൊണ്ടാണ് പുതിയ ഘട്ടം നടപ്പാക്കുന്നത്.

Image Credit :  N C E M A 

- pma

വായിക്കുക: , , , ,

Comments Off on അണു നശീകരണ യജ്ഞം കൂടുതല്‍ മേഖല കളിലേക്ക്

ഗുരുവായൂർ ക്ഷേത്ര ത്തിൽ വിവാഹവും ദർശനവും നിർത്തി

June 14th, 2020

guruvayoor-marriage-epathram

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചുള്ള വിവാഹ ച്ചടങ്ങു കളും ദർശനവും താൽക്കാലികമായി നിർത്തി വച്ചു. ഈ മാസം 15 ന് നടക്കേണ്ടിയിരുന്ന മേൽശാന്തി നിയമന അഭി മുഖവും റദ്ദാക്കി എന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുളള ചാവക്കാട് നഗരസഭ, വടക്കേക്കാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോണു കളായി പ്രഖ്യാപിച്ചതോടെ യാണ് ക്ഷേത്രം താൽക്കാലികമായി അടക്കുവാന്‍  ഗുരു വായൂർ ദേവസ്വം ഭരണ സമിതി തീരുമാനിച്ചത്.

(പബ്ലിക്ക് റിലേഷന്‍)

 

- pma

വായിക്കുക: , ,

Comments Off on ഗുരുവായൂർ ക്ഷേത്ര ത്തിൽ വിവാഹവും ദർശനവും നിർത്തി

സർക്കാർ ജോലിക്ക് ഇനി ആധാർ നിർബ്ബന്ധം

June 14th, 2020

logo-psc-kerala-public-service-commission-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമന പരിശോധന (സര്‍വ്വീസ് വെരിഫിക്കേഷന്‍) സുരക്ഷിതമാക്കി മാറ്റുവാനും ആള്‍മാറാട്ട ത്തിലൂടെ യുള്ള തൊഴിൽ തട്ടിപ്പ് തടയുവാനും ലക്ഷ്യം വെച്ച് പുതിയ നിബന്ധനകള്‍.

സര്‍ക്കാര്‍ ജോലിയിൽ പ്രവേശിക്കുന്നവർ അവരുടെ പി. എസ്. സി. ഒറ്റ ത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ഇത് നിയമന അധികാരി കള്‍ ഉറപ്പു വരു ത്തണം.

നിലവില്‍ ജോലിയിൽ പ്രവേശിച്ചവരും നിയമന പരിശോധന പൂർത്തി യാക്കാത്തവരും പി. എസ്. സി. യിലെ അവരുടെ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണം. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പി. എസ്. സി. അംഗീ കരി ക്കുകയും പ്രൊഫൈലിൽ ആധാർ നമ്പർ ലിങ്ക് ചെയ്യുന്ന രീതിയും ഒരു വര്‍ഷം മുന്‍പേ തുടങ്ങി യിരുന്നു.

എന്നാല്‍, ആള്‍ മാറാട്ട ത്തിലൂടെയുള്ള തൊഴിൽ തട്ടിപ്പ് തടയുവാന്‍ വേണ്ടി ഏതാനും മാസ ങ്ങള്‍ക്കു മുന്‍പാണ് പി. എസ്. സി. ഈ സംവിധാനത്തിനു തുടക്കമിട്ടത്.

നിയമന ശുപാർശ നേരിട്ട് കൈ മാറുന്ന രീതിയും പി. എസ്. സി. ആരംഭിച്ചിരുന്നു. അതും ആധാറുമായി ബന്ധിപ്പിച്ചാണ് വിരല്‍ അടയാളം ഉൾപ്പെടെ തിരിച്ചറിയൽ നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് വൈറസ് വ്യാപന ഭീഷണിയെ ത്തുടർന്ന് തല്‍ക്കാലം നിറുത്തി വെച്ചിരി ക്കുകയാണ്.

പി. എസ്. സി. യുടെ ഒറ്റത്തവണ പരിശോധന, നിയമന പരിശോധന, ഓൺ ലൈൻ പരീക്ഷ കൾ, അഭിമുഖം എന്നിവ നടത്തുവാന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോ മെട്രിക് തിരിച്ചറി യൽ നടത്തുന്നുണ്ട്. പി. എസ്. സി. യിൽ പുതിയതായി രജിസ്റ്റർ ചെയ്യു വാനും ആധാർ നിർബബ്ബന്ധം തന്നെയാണ്.

Image Credit : P S C 

- pma

വായിക്കുക: , , ,

Comments Off on സർക്കാർ ജോലിക്ക് ഇനി ആധാർ നിർബ്ബന്ധം

മിനിമം നിരക്ക് എട്ടു രൂപ തന്നെ : അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള വിധിക്ക് സ്‌റ്റേ

June 13th, 2020

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : സംസ്ഥാനത്ത് ബസ്സുകള്‍ക്ക് അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേ. കൊവിഡ് ഭീതി യുടെ ഭാഗമായി ബസ്സു കളില്‍ യാത്ര ക്കാരുടെ എണ്ണ ത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തു കയും ഇക്കാലയളവില്‍ താല്‍ക്കാലികമായി വർദ്ധി പ്പിച്ചി രുന്ന ബസ്സ് ചാര്‍ജ്ജ് തുടര്‍ന്നും ഈടാക്കാം എന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

സർക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി യുടെ നടപടി. ഇതോടെ മിനിമം ബസ്സ് ചാര്‍ജ്ജ് എട്ടു രൂപ തന്നെ ആയിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on മിനിമം നിരക്ക് എട്ടു രൂപ തന്നെ : അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള വിധിക്ക് സ്‌റ്റേ

Page 75 of 125« First...102030...7374757677...8090100...Last »

« Previous Page« Previous « ഗോവധം : പത്തു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും
Next »Next Page » സർക്കാർ ജോലിക്ക് ഇനി ആധാർ നിർബ്ബന്ധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha