
തിരുവനന്തപുരം: സർക്കാർ നിർദ്ദേശ പ്രകാരം കേരള അഡ്മിനിസ്ട്രേഷന്‍ സര്‍വ്വീസ് (കെ. എ. എസ്.) പരീക്ഷാ ഘടനയിൽ പി. എസ്. സി. മാറ്റം വരുത്തി.
ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാ പനം കേരള പ്പിറവി ദിനത്തില്‍ പുറത്തിറക്കും. പ്രാഥമിക പരീക്ഷ യിൽ മലയാളം ചോദ്യങ്ങൾ (30 മാർക്ക്) വർദ്ധിപ്പി ക്കുകയും നിർബ്ബന്ധം ആക്കുകയും ചെയ്തു.
മാത്രമല്ല ഇംഗ്ലീഷ് 20 മാർക്കി നായി കുറക്കു കയും ചെയ്തു. പ്രാഥമിക പരീക്ഷയുടെ ചോദ്യ ങ്ങൾ മലയാള ത്തിലും നല്‍കണം എന്നും അക്കാര്യം വിജ്ഞാപന ത്തിൽ ഉൾപ്പെടു ത്തണം എന്നും പി. എസ്. സി. യോഗ ത്തിൽ ആവശ്യം ഉയര്‍ന്നു.
അടുത്ത മാർച്ച് മാസത്തിനു മുന്‍പ് പരീക്ഷ നടത്തേണ്ട തിനാൽ മലയാള ത്തിൽ കൂടി ചോദ്യം നൽകുന്നത് പ്രായോഗികം അല്ല. മുഖ്യപരീക്ഷ ക്കു ശേഷ മുള്ള അഭിമുഖ ത്തിന്റെ മാർക്ക് 60 ൽ നിന്നും 50 മാർക്ക് ആക്കിയിട്ടുണ്ട്.
ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി യുള്ള അന്തിമ വിജ്ഞാപനം പി. എസ്. സി. യോഗം അംഗീ കരിച്ചു.


തിരുവനന്തപുരം : ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് പി. എസ്. ശ്രീധരന്‍ പിള്ള യെ മിസ്സോറാം ഗവര്‍ണ്ണര്‍ ആയി നിയമിച്ചു. രാഷ്ട്ര പതി റാം നാഥ് കോവിന്ദ് ഇതു സംബ ന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഗവർണ്ണർ സ്ഥാനം പാർട്ടി തീരുമാനം എന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തി ക്കുവാനാണ് തനിക്ക് ലഭിച്ച ഗവര്‍ണ്ണര്‍ പദവി യും വിനിയോഗി ക്കുക എന്നും പി. എസ്. ശ്രീധരന്‍ പിള്ള പ്രതികരിച്ചു.




















