ചാവക്കാട് ഹാർബർ വരുന്നു

September 18th, 2021

chavakkad-harbour-fishing-boat-ePathram
തൃശ്ശൂര്‍ : ചാവക്കാട് മുനക്കക്കടവിലെ ഫിഷ് ലാന്‍റിംഗ് സെൻ്റർ, ഹാർബർ ആക്കി ഉയര്‍ത്തുന്നു. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി ഗുരുവായൂര്‍ എം. എൽ. എ. എൻ. കെ. അക്ബർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ ഫിഷ് ലാന്റിംഗ് സെന്‍റര്‍ 88 സെൻ്റ് സ്ഥല ത്താണ് പ്രവർത്തിക്കുന്നത്. ഇത് ഹാര്‍ബര്‍ ആക്കി ഉയർത്തണം എങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലം എങ്കിലും ആവശ്യമാണ്. അതിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുവാനും യോഗം തീരുമാനിച്ചു. സ്ഥലം ഉടമകളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അനുഭാവ പൂർവ്വം പരിഗണിച്ച് സ്ഥലം ഏറ്റെടുക്കും.

അഞ്ഞൂറില്‍ അധികം മത്സ്യ ത്തൊഴിലാളികളുടെ നേരിട്ടുള്ള ഉപ ജീവന മാർഗ്ഗവും ആയിരത്തിൽ അധികം അനുബന്ധ തൊഴിലാളികളും ആശ്രയിക്കുന്ന മുനക്ക ക്കടവ് ഫിഷ്ലാൻ്റിംഗ് സെൻ്റർ ഹാർബർ ആക്കി മാറ്റുന്നതോടെ കൂടുതൽ ജനങ്ങൾക്ക് ആശ്രയമാകും.

സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പരിസരത്തെ പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിന് സർവ്വെ നടത്തുന്ന തിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. ഫിഷ് ലാന്റിംഗ് സെൻ്ററി നോട് ചേർന്നുള്ള പ്രദേശങ്ങളിലെ കടൽ ഭിത്തികളുടേയും പുലി മുട്ടുകളുടേയും നിർമ്മാണം ഉടൻ പൂർത്തി യാക്കും.

രാത്രിയിലെ അനധികൃത മീൻ പിടുത്തത്തിനും നിയമ വിരുദ്ധമായി ബോട്ടുകൾ കെട്ടി ഇടുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഫിഷറീസ് അധികൃതർക്കും കോസ്റ്റൽ പൊലീസിനും എം. എൽ. എ. നിർദ്ദേശം നൽകി.

എൻ. കെ. അക്ബർ എം. എൽ. എ. അദ്ധ്യക്ഷനായ യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മജു ജോസ്, ഹാർബർ എൻജിനിയറിംഗ് വിഭാഗം എക്സി ക്യൂട്ടിവ് എൻജിനീയർ പി. വി. പാവന, എ. ഇ. മാരായ കെ. സി. രമ്യ, എം. കെ. സജീവൻ, ട്രേഡ് യൂണിയൻ നേതാക്കൾ കെ. വി. അഷറഫ്, കെ. എം. അബ്ദുൾ ലത്തീഫ്, പി. കെ. ബഷീർ, സി. കെ. ഷാഹുൽ ഹമീദ്, മറ്റ് റവന്യു അധികൃതർ എന്നിവർ പങ്കെടുത്തു.

* പബ്ലിക്ക് റിലേഷന്‍ 

- pma

വായിക്കുക: , , , ,

Comments Off on ചാവക്കാട് ഹാർബർ വരുന്നു

വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

September 16th, 2021

wedding_hands-epathram
തിരുവനന്തപുരം : കൊവിഡ് പശ്ചാത്ത ലത്തിൽ തദ്ദേശ സ്ഥാപന ങ്ങളിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യാൻ സാധി ക്കാത്ത ദമ്പതി മാർക്ക് വീഡിയോ കോൺ ഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യ ങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി എന്നു തദ്ദേശ സ്വയം ഭരണ, ഗ്രാമ വികസന വകുപ്പു മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെയാണ് ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നല്‍കിയിരിക്കുന്നത്.

ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആൾ മാറാട്ടവും വ്യാജമായ ഹാജരാക്കലുകളും ഉണ്ടാകാതെ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും മന്ത്രി പറഞ്ഞു.

വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനു ശേഷം വിദേശ ത്തു നിന്നും കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കി ക്കൊണ്ട് പല രജിസ്ട്രാർ മാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകി വരുന്നുമുണ്ട്.

വിദേശ രാജ്യ ങ്ങളിൽ സ്ഥിര താമസം ആക്കിയ വരുടെ തൊഴിൽ സംരക്ഷണ ത്തിനും താമസ സൗകര്യം ലഭിക്കുന്നതി നുള്ള നിയമ സാധുതക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖ യായി ആവശ്യ പ്പെടു ന്നുണ്ട്. ഈ സാഹ ചര്യ ത്തിലാണ് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യു ന്നതിന്ന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരി ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

പബ്ലിക്ക് റിലേഷന്‍ വകുപ്പ് : പി. എൻ. എക്‌സ്. 3299/2021

- pma

വായിക്കുക: , , , , , , ,

Comments Off on വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

പോലീസ് മാന്യമായി പെരുമാറണം : ഡി. ജി. പി. യുടെ കര്‍ശ്ശന നിര്‍ദ്ദേശം

September 12th, 2021

new-logo-kerala-police-ePathram
തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പൊതു ജന ങ്ങളു മായി പെരുമാറാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി യുടെ നിർദ്ദേശം. നീ, എടാ, എടീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് അഭി സംബോധന ചെയ്യുന്ന രീതി ഒരു കാരണ വശാലും തുടരുവാന്‍ പാടില്ല. പൊതു ജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ പറയാവൂ എന്നും ഡി. ജി. പി. അനിൽ കാന്ത്.

പോലീസ് ഉദ്യോഗസ്ഥര്‍ പൊതു ജനങ്ങളോട് പെരു മാറുന്ന രീതികള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. നിര്‍ദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും.

പത്ര – ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പ്പെടു കയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍ തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.

പൊതുജനങ്ങള്‍ക്ക് ഇടയില്‍ പോലീസ് സേന യുടെ സല്‍പ്പേരിന് കളങ്കവും അപകീര്‍ത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാതെ നോക്കുവാന്‍ യൂണിറ്റ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡി. ജി. പി. യുടെ നിര്‍ദ്ദേശം.

- pma

വായിക്കുക: , , , , ,

Comments Off on പോലീസ് മാന്യമായി പെരുമാറണം : ഡി. ജി. പി. യുടെ കര്‍ശ്ശന നിര്‍ദ്ദേശം

വീണ്ടും നിപ്പാ വൈറസ് ബാധയില്‍ മരണം : ജാഗ്രതാ നിര്‍ദ്ദേശം

September 5th, 2021

nipah-virus-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ചു ഇന്നലെ മരിച്ച 12 വയസ്സുകാരന്‍റെ സംസ്കാരം നടത്തി. ആരോഗ്യ വകുപ്പ് അധികൃതരും അഞ്ചു ബന്ധുക്കളും പി. പി. ഇ. കിറ്റുകൾ ധരിച്ച് സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചു. മരിച്ച കുട്ടിയുടെ വീട് ചാത്ത മംഗലം ഗ്രാമ പഞ്ചായത്തി ലാണ്. അതിന്റെ മൂന്നു കിലോ മീറ്ററോളം ചുറ്റളവില്‍ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട്, മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മരണപ്പെട്ട കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേരുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിപ്പാ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പനിയും ചര്‍ദ്ദിയും കണ്ടപ്പോള്‍ സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വിവിധ ആശുപത്രി കളിലും ചികില്‍സ തേടിയിരുന്നു. ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും മാതാ പിതാ ക്കള്‍ അടക്കം കുട്ടിയുടെ ബന്ധുക്കളുമാണ് സമ്പര്‍ക്ക പട്ടിക യില്‍ ഉള്ളവര്‍. ഇതില്‍ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.

ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ അറിയിച്ചു. നിപ്പ യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നീ നമ്പറു കളില്‍ വിളിക്കാം.

- pma

വായിക്കുക: , , , ,

Comments Off on വീണ്ടും നിപ്പാ വൈറസ് ബാധയില്‍ മരണം : ജാഗ്രതാ നിര്‍ദ്ദേശം

നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം

August 1st, 2021

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
കൊച്ചി : കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് സിനിമാ നടനും എം. പി. യുമായ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. നാളി കേര വിക സന ബോര്‍ഡ് ഡയറക്ടര്‍ വി. എസ്. പി. സിംഗ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് തെങ്ങുറപ്പ്! എന്ന തല ക്കെട്ടില്‍ സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ നിയമന വിവരം അറിയിച്ചു. തന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും എന്നും സുരേഷ് ഗോപി കുറിച്ചു.

- pma

വായിക്കുക: , , ,

Comments Off on നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം

Page 16 of 44« First...10...1415161718...3040...Last »

« Previous Page« Previous « പ്രകൃതി സംരക്ഷണ ദിനാചരണം : ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു
Next »Next Page » കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈവശം വെച്ചാല്‍ ജയില്‍ വാസവും പിഴ ശിക്ഷയും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha