പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്

June 20th, 2021

register-for-covid-vaccination-with-co-win-app-ePathram
തിരുവനന്തപുരം : വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയ്യതിയും കൂടി ചേര്‍ക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ ഈ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന പശ്ചാത്തല ത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവ കൂടി ചേർക്കുവാൻ സർക്കാർ നിർദ്ദേശം നൽകിയത്.

ജൂണ്‍ 20 ഞായറാഴ്ച മുതല്‍ തന്നെ പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാക്കും. നേരത്തെ വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് എടുത്തവര്‍ക്ക് ബാച്ച് നമ്പറും തീയ്യതിയും ചേര്‍ത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകും എന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പോർട്ടലിലേക്ക് ഇതോടൊപ്പം ഉള്ള ലിങ്ക് വഴി പ്രവേശിച്ച് പഴയ സർട്ടി ഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് വേണം പുതിയ തിന് അപേക്ഷി ക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയ്യതി യുമുള്ള കോവിൻ (COWIN) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള വർ അത് പോർട്ടലിൽ അപ്‌ ലോഡ് ചെയ്യണം.

വാക്‌സിൻ നൽകി കഴിയുമ്പോൾ വ്യക്തി യുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടി ഫിക്കറ്റ് നമ്പർ അടങ്ങിയ എസ്. എം. എസ്. സന്ദേശം ലഭിക്കും. ഉടൻ തന്നെ അവർക്ക് പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : ദിശ 1056, 104.

(പി. എൻ. എക്സ് 1931/2021)

- pma

വായിക്കുക: , , , , ,

Comments Off on പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്

പതിനെട്ടു വയസ്സു മുതല്‍ 44 വരെയുള്ള വർക്ക് വാക്‌സിൻ : രജിസ്‌ട്രേഷൻ ആരംഭിച്ചു

May 16th, 2021

register-for-covid-vaccination-with-co-win-app-ePathram
തിരുവനന്തപുരം : 18 വയസ്സു മുതൽ 44 വയസ്സു വരെ യുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. എന്നാൽ ഗുരുതരമായ രോഗങ്ങള്‍ ഉള്ളവർക്ക് ആയിരിക്കും മുൻഗണന.

ഹൃദയ സംബന്ധമായ രോഗങ്ങൾ, സങ്കീർണ്ണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, ലിവർ സീറോസിസ്, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്‌. ഐ. വി. ഇൻഫെക്ഷൻ തുട ങ്ങിയ രോഗാവസ്ഥ ഉള്ളവരും അവ യവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും ഡയാലി സിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉൾപ്പെടെ ഇരുപതോളം വിഭാഗങ്ങളില്‍ ഉള്ള വർക്കാണ് മുൻഗണന ലഭിക്കുക.

ഈ വിഭാഗങ്ങളിൽ പ്പെടുന്നവർ എത്രയും പെട്ടെന്ന് രജിസ്‌ട്രേഷൻ ചെയ്ത്, വാക്‌സിൻ അനുവദിക്കുന്ന മുറക്കു സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. (പി. എൻ. എക്‌സ്. 1558/2021)

- pma

വായിക്കുക: , , , , ,

Comments Off on പതിനെട്ടു വയസ്സു മുതല്‍ 44 വരെയുള്ള വർക്ക് വാക്‌സിൻ : രജിസ്‌ട്രേഷൻ ആരംഭിച്ചു

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈന്‍ പാലിക്കണം : മുഖ്യമന്ത്രി

April 26th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : ജനിതക മാറ്റം വന്ന കൊവിഡ് വൈറസു കളുടെ സാന്നിദ്ധ്യം രണ്ടാം തരംഗ ത്തിൽ കേരളത്തിലും ശക്തമായി ബാധിച്ച തിനാല്‍ മറ്റു സംസ്ഥാന ങ്ങളിൽ നിന്നും എത്തുന്നവര്‍ കര്‍ശ്ശനമായും ക്വാറന്റൈന്‍ പാലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ക്വാറന്റൈന്‍ ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. ബ്രേയ്ക്ക് ദ ചെയിൻ കാമ്പയിനുകള്‍ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കണം. അതിന്റെ ഉത്തര വാദിത്വം അതാത് തദ്ദേശ ഭരണ സ്ഥാപന ങ്ങൾ ഏറ്റെടുക്കണം.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, മാസ്ക് ധരിക്കുക ഉൾപ്പെടെ കൊവിഡ് പ്രതിരോധ മാർഗ്ഗ ങ്ങള്‍ എല്ലാം കൃത്യമായി നടപ്പിൽ വരുത്തുന്നു എന്ന് ഉറപ്പിക്കാൻ ഓരോ തദ്ദേശ ഭരണ സ്ഥാപനവും ആരോഗ്യകര മായ മത്സര ബുദ്ധിയോടെ പ്രവർത്തിക്കണം. അത്തര ത്തിൽ മികച്ച പ്രവർത്തനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നടത്താനാകണം എന്നും ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനമൊട്ടാകെയുള്ള 15000 ത്തോളം വരുന്ന വി. എച്ച്. എസ്. സി., എൻ. എസ്. എസ്. വോളണ്ടിയർമാർ അവരവരുടെ പ്രദേശ വാസികൾക്ക് വേണ്ടി കൊവിഡ് വാക്‌സിൻ ഓൺ ലൈൻ രജിസ്‌ടേഷന്‍ ചെയ്യുവാന്‍ ടെലി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. (പി. എൻ. എക്സ്. 1408/2021) 

- pma

വായിക്കുക: , , , , ,

Comments Off on മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈന്‍ പാലിക്കണം : മുഖ്യമന്ത്രി

ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

April 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 20 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രണ്ടാഴ്ചയാണ് രാത്രി കാല നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്നത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഇല്ല. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ.

ഷോപ്പിംഗ് മാളുകളില്‍ ആളുകള്‍ പ്രവേശി ക്കുന്നതിനും കര്‍ശ്ശന നിയന്ത്രണം ഉണ്ട്. മാളു കളും സിനിമാ തീയ്യേറ്റ റുകളും ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തി ക്കുവാന്‍ അനുമതി ഉള്ളൂ.

ഈ കാലയളവില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറ മ്പില്‍ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.

- pma

വായിക്കുക: , , , , , , , , ,

Comments Off on ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു

January 14th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളി ലേക്കുള്ള കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.

സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനു കളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാന മാർഗ്ഗം തിരുവനന്തപുരത്തും കൊച്ചി യിലും എത്തിച്ചത്.

കൊച്ചിയില്‍ എത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്ത പുരത്ത് എത്തിച്ച 1,34,000 ഡോസ് വാക്സിനു കൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിയിലേക്ക് ഉള്ളതാണ് എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജനുവരി 16 ശനിയാഴ്ച മുതല്‍ ആദ്യ ഘട്ടം എന്ന നിലയില്‍ 133 കേന്ദ്ര ങ്ങളില്‍ വാക്സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്ര ങ്ങളിലും കൊവിഡ് വാക്സി നേഷനു വേണ്ടി വിപുലമായ സംവി ധാന ങ്ങളാണ് സജ്ജമാക്കി വരുന്നത്. ഇതു വരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖല യിലെ 1,73,253 പേരും സ്വകാര്യ മേഖല യിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.

(പി. എൻ. എക്സ്. 238/2021) 

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു

Page 17 of 44« First...10...1516171819...3040...Last »

« Previous Page« Previous « കൊവിഡ് വാക്സിനുകള്‍ ജനുവരി 16 മുതല്‍
Next »Next Page » വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha