ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : രാജ്യ ത്തിന്റെ അജന്‍ഡ

June 20th, 2019

one-nation-one-election-in-india-by-prime-minister-narendra-modi-ePathram
ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യം നടപ്പിലാക്കു വാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തില്‍ ഡൽഹി യിൽ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗ ത്തില്‍ തീരു മാനം ആയി. ‘ഒരു രാജ്യം ഒരു തെര ഞ്ഞെ ടുപ്പ്’ എന്നത് കേന്ദ്ര സർക്കാരി ന്റെ അജൻഡ യല്ല, രാജ്യ ത്തി ന്റെ അജൻഡ ആണെന്ന് യോഗ ത്തില്‍ പ്രധാന മന്ത്രി അറിയിച്ചു.

ലോക് സഭാ – നിയമ സഭാ തെര ഞ്ഞെ ടുപ്പു കള്‍ ഒന്നിച്ചു നടത്തു വാ നുള്ള നിര്‍ദ്ദേശം നടപ്പാ ക്കു ന്നതു പരിശോധി ക്കുവാന്‍ പ്രത്യേക സമിതി രൂപീ കരിക്കും. സമിതി യുടെ പ്രവര്‍ത്തനം സമയ ബന്ധിത മായി പൂര്‍ത്തി യാക്കും എന്നും പ്രധാന മന്ത്രി വിവിധ പാര്‍ട്ടി നേതാ ക്കളെ അറി യിച്ചു.

യോഗ ത്തില്‍ പങ്കെടുത്ത ഭൂരി പക്ഷം പാര്‍ട്ടി കളും ‘ഒരു രാജ്യം ഒരു തെര ഞ്ഞെടുപ്പ്’ എന്നുള്ള ആശയ ത്തിനു പിന്തുണ നല്‍കി എന്ന് യോഗ തീരു മാന ങ്ങള്‍ വിവ രിച്ച പ്രതിരോധ മന്ത്രി രാജ്‌ നാഥ് സിംഗ് പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രധാന പ്രതിപക്ഷ കക്ഷി കള്‍ യോഗ ത്തില്‍ നിന്നും വിട്ടു നിന്നു. 40 പാര്‍ട്ടി കളെ ക്ഷണിച്ചു അതില്‍ 21 പാര്‍ട്ടി കളു ടെ നേതാക്കള്‍ പങ്കെടു ക്കുക യും ചെയ്തു. മൂന്നു പാര്‍ട്ടി കള്‍ അഭി പ്രായം എഴുതിയ കത്തു നൽകി എന്നും അറിയുന്നു.

ബി. ജെ. പി. പ്രകടന പത്രിക യിലുള്ള ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം  നടപ്പില്‍ വരുത്തും എന്ന്‍ യോഗ ത്തില്‍ സംബന്ധിച്ച ബി. ജെ. പി. നേതാക്കള്‍ സൂചി പ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : രാജ്യ ത്തിന്റെ അജന്‍ഡ

ഓം ബിര്‍ള ലോക് സഭാ സ്പീക്കര്‍

June 20th, 2019

bjp-mp-ombirla-elected-lok-sabha-speaker-ePathram
ന്യൂഡല്‍ഹി : പതിനേഴാം ലോക് സഭ യുടെ സ്പീക്കര്‍ സ്ഥനത്തേക്ക് ഓം ബിര്‍ള യെ എതി രില്ലാതെ തെരഞ്ഞെ ടുത്തു. രാജ സ്ഥാനി ലെ കോട്ട യില്‍ നിന്നുള്ള ലോക് സഭാ അംഗ മാണ് ബി. ജെ. പി. നേതാവായ ഓം ബിര്‍ള.

യുവ മോര്‍ച്ച യുടെ ദേശീയ വൈസ് പ്രസിഡണ്ട് ആയി രുന്ന ഓം ബിര്‍ള വിദ്യാര്‍ത്ഥി രാഷ്ട്രീയ ത്തി ലൂടെ യാണ് കടന്നു വന്നത്. ലോക് സഭ യിലേക്ക് തെര ഞ്ഞെടുക്ക പ്പെ ടുന്ന തിന് മുമ്പ് മൂന്നു തവണ നിയമ സഭയി ലേക്കും വിജയിച്ചിട്ടുണ്ട്.

ഓം ബിര്‍ളയെ ലോക് സഭാ സ്പീക്കറാ യി ലഭിച്ചതിൽ സഭക്ക് അഭി മാനിക്കാം എന്ന് അദ്ദേഹത്തെ അനു മോദി ക്കുന്ന തായും പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഓം ബിര്‍ള ലോക് സഭാ സ്പീക്കര്‍

ജഡ്ജി നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട : ചീഫ് ജസ്റ്റിസ്

June 19th, 2019

logo-law-and-court-lady-of-justice-ePathram
ന്യൂഡല്‍ഹി : ജഡ്ജി മാരുടെ നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട എന്നും കോടതി യുടെ സ്വാതന്ത്ര്യ ത്തിനു മേല്‍ ജന പക്ഷ രാഷ്ട്രീയം കടുത്ത വെല്ലു വിളി ഉയര്‍ ത്തുന്നു എന്നും സുപ്രീം കോടതിചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ഭരണ ഘടനാ മൂല്യങ്ങള്‍ സംര ക്ഷിക്കു വാന്‍ ഇത്തരം ജന പക്ഷ ശക്തി കള്‍ക്ക് എതിരേ ജുഡീ ഷ്യറി നില കൊള്ളണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ഷാംഗ്ഹായ് സഹകരണ സമിതി ഉച്ച കോടി യിലെ ചീഫ് ജസ്റ്റിസ്സു മാരുടെ സമ്മേളന ത്തില്‍ സംസാരിക്കുക യായി രുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.

- pma

വായിക്കുക: , , , , , , , ,

Comments Off on ജഡ്ജി നിയമന ത്തില്‍ രാഷ്ട്രീയ ഇട പെടല്‍ വേണ്ട : ചീഫ് ജസ്റ്റിസ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

June 15th, 2019

modi-epathram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷിജീന്‍ പിങുമായി കൂടിക്കാഴ്ച നടത്തും.കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ വൈകുന്നേരമാണ് കൂടിക്കാഴ്ച.രണ്ടാമത് പ്രധാനമന്ത്രിയായിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദ്ദ ഫലമായാണ് കൂടിക്കാഴ്ച.അതേ സമയം പാക് വ്യോമപാത ഉപയോഗിക്കാതെ ഒമാന്‍ വഴിയായിരുന്നുപ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പോയത്. ബാലാകോട്ട് ആക്രമണത്തിനുശേഷം പാകിസ്താന്‍ തങ്ങളുടെ വ്യോമപാത അടച്ചിരിക്കയാണ്. പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് വ്യോമപാത തുറന്നുകൊടുക്കണമെന്ന് ഇന്ത്യ കഴിഞ്ഞദിവസം പാകിസ്താനോട് അഭ്യര്‍ഥിച്ചിരുന്നു. അതിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നുവെന്നായിരുന്നു പാകിസ്താന്റെ മറുപടി. എന്നാല്‍ പിന്നീട് ഒമാന്‍, ഇറാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെ പറക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

വായു ശക്തി പ്രാപിക്കുന്നു: മറ്റന്നാൾ ഗുജറാത്ത് തീരം തൊടും; കനത്ത ജാഗ്രത നിർദേശം

June 12th, 2019

vayu_epathram

ഗാന്ധിനഗർ: അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച പുലർച്ചെ വായു ഗുജറാത്ത് തീരം തൊടും. ഗുജറാത്ത് സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചുട്ടുണ്ട്. ഗുജറാത്ത് സർക്കാ‌ർ കര നാവിക സേനകളുടെയും തീര സംരക്ഷണ സേനയുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

അറബിക്കടലിൽ ലക്ഷദ്വപിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ അർദ്ധരാത്രിയോടെയാണ് വായു ചുഴലിക്കാറ്റായി മാറിയത്. നിലവിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ വേഗം. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും കനത്തകാറ്റും കടൽക്ഷോഭവും തുടരുകയാണ്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത്‌ തീരത്തുകൂടി കരയിൽ പ്രവേശിക്കും. ജൂൺ 13ന് പുലർച്ചെ ചുഴലിക്കാറ്റ് 110-120 കിലോമീറ്റർ വേഗതയിൽ ഗുജറാത്ത് പോർബന്തറിനും മഹുവക്കും ഇടയിൽ വീരവൽ ഡിയു ഭാഗത്ത് തീരം തൊട്ടേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റ പ്രവചനം.

- അവ്നി

വായിക്കുക: , , ,

Comments Off on വായു ശക്തി പ്രാപിക്കുന്നു: മറ്റന്നാൾ ഗുജറാത്ത് തീരം തൊടും; കനത്ത ജാഗ്രത നിർദേശം

Page 41 of 95« First...102030...3940414243...506070...Last »

« Previous Page« Previous « പാക് പൗരന്മാര്‍ ജൂണ്‍ 30 ന് മുമ്പ് സ്വത്ത് വെളി പ്പെടുത്തണം : ഇമ്രാന്‍ ഖാന്‍
Next »Next Page » വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha