തിരുവനന്തപുരം : സംസ്ഥാന സർക്കാർ വിവിധ വകുപ്പുകളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പുറപ്പെടുവിക്കുന്ന ദുരന്ത നിവാരണം, രോഗ-പ്രതി രോധ പ്രവർത്തനങ്ങൾ, മദ്യം, പുകയില, മയക്കു മരുന്ന് ബോധ വൽക്കരണ ഉത്തരവുകൾ, നടപടി ക്രമങ്ങൾ, അറിയിപ്പുകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, സർക്കുലറുകൾ ഉൾപ്പെടെ എല്ലാ രേഖകളും മലയാള ത്തിൽ ത്തന്നെ ആയിരിക്കണം എന്ന് നിർദ്ദേശിച്ച് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ഉത്തരവ് ഇറക്കി.
ഇത്തരം അറിയിപ്പുകളും പരസ്യങ്ങളും എല്ലാം മലയാളത്തിൽ തന്നെ ആയിരിക്കണം എന്നുമുള്ള ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.