കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും

July 19th, 2024

monsoon-rain-school-holidays-ePathram
കൊച്ചി : കേരളത്തിൽ കാല വർഷം തുടരുന്നു. ജൂലായ് മാസം മുഴുവനായി തുടർച്ചയായ മഴ പെയ്യും എന്നാണു കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഭാഗമായി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ശക്തിപ്പെട്ടു.

കർക്കിടകം ഒന്ന് മുതൽ മഴ ശക്തമായി. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ ഗുരുവായൂർ, ചേറ്റുവ, ചെന്ത്രാപ്പിന്നി എന്നീ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും നിരവധി നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലായ് 20 ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍ വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പാലക്കാട്, തൃശൂർ, എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും

അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത

December 9th, 2023

lightning-rain-thunder-storm-kerala-ePathram
കൊച്ചി : തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുവാൻ സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിച്ചേക്കാവുന്ന അതിശക്തമായ മഴക്കുള്ള സാദ്ധ്യതയാണ്.

കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ തുടരും

September 20th, 2023

heavy-rain-effect-kerala-low-pressure-in-bay-of-bengal-ocean-ePathram
കൊച്ചി : അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം കൊണ്ടാണിത്.

കേരള, ലക്ഷ ദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെയും ചിലപ്പോള്‍ 65 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റു വീശാനും സാദ്ധ്യതയുണ്ട്. നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിന് സമീപമാണ്.

വരും ദിവസങ്ങളിൽ ഇത് വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ് തീരങ്ങളിലേക്ക് നീങ്ങാനും സാദ്ധ്യതയുണ്ട് എന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്തും ലക്ഷ ദ്വീപ് പ്രദേശത്തും മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ തുടരും

കാല വര്‍ഷം കനത്തു : ജാഗ്രതാ നിര്‍ദ്ദേശം

June 9th, 2023

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ കാലവര്‍ഷ പ്പെയ്ത്ത് തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ വ്യാപകമായ മഴ ലഭിച്ചിരുന്നു. ഇതോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചു.

വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ അതി തീവ്ര മഴ പെയ്യും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന കാല വര്‍ഷം ഇക്കുറി ഒരാഴ്ച വൈകിയാണ് എത്തിയത്.

ഇതിനിടെ മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് (Biparjoy) ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ തീര പ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി. കടലില്‍ ഇറങ്ങുന്ന വരും മത്സ്യ ബന്ധനത്തിനു പോകുന്നവരും ജാഗ്രത പാലിക്കണം.

fishing-boat-epathram

2023 ജൂണ്‍ 9 വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചു. ഇതു പ്രകാരം ജൂലായ് 31 വരെ യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടല്‍ മത്സ്യ ബന്ധനം പാടില്ല. മത്സ്യങ്ങളുടെ പ്രജനന കാലത്ത് മത്സ്യ സമ്പത്ത് കാത്തു സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോളിംഗ് നിരോധനം.

- pma

വായിക്കുക: , , ,

Comments Off on കാല വര്‍ഷം കനത്തു : ജാഗ്രതാ നിര്‍ദ്ദേശം

അഞ്ച് ദിവസം മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

October 2nd, 2022

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തു ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ അണക്കെട്ടിന്‍റെ നാലു ഷട്ടറുകള്‍ 15 സെന്‍റിമീറ്റര്‍ വീതം തുറന്നു. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. റൂള്‍ കര്‍വ് പ്രകാരം ജല നിരപ്പ് ക്രമീകരിക്കുവാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് എന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on അഞ്ച് ദിവസം മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

Page 2 of 812345...Last »

« Previous Page« Previous « രാജ്യത്ത് 5 ജി യുഗത്തിന് തുടക്കമായി
Next »Next Page » അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha