തിരുവനന്തപുരം : കേരളത്തില്‍ ശനിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരും. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ലഭിച്ചത്. ഇടിമിന്നലിന്‍റെ അകമ്പടിയോടെയുള്ള മഴയും ശക്തമായ കാറ്റും വീശും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാദ്ധ്യതയുണ്ട്. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി പത്തു മണി വരെ കൂടുതല്‍ ജാഗ്രത പാലിക്കണം. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.