കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തൊള്ളായിരത്തിലേറെ മരണങ്ങളാണ് സ്പെയിനിൽ കൊറോണ മൂലം രേഖപ്പെടുത്തിയത്. പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നുണ്ട് എങ്കിലും മരണ നിരക്ക് ഏറെ ആശങ്കക്ക് വഴി വെക്കുന്നുണ്ട്.
ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ മരണം സംഭവിച്ച രാജ്യമാണ് സ്പെയിൻ. ഒരു ലക്ഷത്തി പതിനേഴായിരം പേർക്ക് രോഗ ബാധയുള്ളതായി ക്ണ്ടെത്തിയിട്ടുണ്ട്. പതിനായിരത്തി തൊള്ളായിരത്തിലേറെ പേർ മരണമടഞ്ഞു. ഇതിൽ 932 പേരാണ് ഇന്നലെ മരിച്ചത്.
എന്നാൽ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. വ്യാപന തോത് കഴിഞ്ഞ ആഴ്ച്ചത്തെ 20 ശതമാനത്തിൽ നിന്നും 6.8 ശതമാനമായി കുറഞ്ഞു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ഛു.