അജ്‌മാൻ : ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു പെരിയ സൗഹൃദ വേദിയെ പോലെയുള്ള പ്രവാസി സംഘടന കൾ മറ്റുള്ളവർക്ക് മാതൃക എന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം. പി.
രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ഇത്തരം പ്രവാസി സംഘടനകൾ സാഹോദര്യവും മത സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്ന തിൽ മുഖ്യ സ്ഥാനമാണ് വഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. പെരിയ സൗഹൃദ വേദി യു. എ. ഇ. യുടെ വാർഷിക ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപതു വർഷം പിന്നിട്ട പെരിയ സൗഹൃദ വേദി, പെരിയ വില്ലേജിലെ നിർദ്ധനരായ കുടുംബ ങ്ങൾക്ക് സൗജന്യമായി വീടുകൾ നിർമ്മിച്ചു നൽകുക വഴി മറ്റു സംഘടനകൾക്ക് വലിയൊരു മാതൃകയാണ് എന്നും അശരണരുടെ കണ്ണീരൊപ്പാൻ സൗഹൃദ വേദി എന്നും മുന്നിൽ ഉണ്ടാകണം എന്നും ഉണ്ണിത്താൻ പറഞ്ഞു.
പെരിയ സൗഹൃദ വേദി പ്രസിഡണ്ട് ശ്രീധരൻ പുക്കളം അദ്ധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് മുൻ സി. ഇ .ഒ അഡ്വക്കേറ്റ് ബി. എം. ജമാൽ, സൗഹൃദ വേദി രക്ഷാധികാരി ബാലകൃഷ്ണൻ മാരാങ്കാവ് എന്നിവർ സംസാരിച്ചു.
സൗഹൃദ വേദി സെക്രട്ടറി കുട്ടികൃഷ്ണൻ പെരിയ സ്വാഗതവും ട്രഷറർ അനൂപ് കൃഷ്ണൻ നന്ദിയും പറഞ്ഞു. പെരിയ ബസാറിൽ നാഷണൽ ഹൈവേക്കു അടിപ്പാത നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സൗഹൃദ വേദി ഭാരവാഹികൾ എം. പി. ക്ക് കൈമാറി.