അമേരിക്കയുടെ മുന്‍ പ്രസിഡണ്ടും സമാധാന നോബല്‍ പുരസ്‌കാര ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസ്സ് ആയിരുന്നു. ഞായറാഴ്ച ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗ ബാധയെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു.
1977 മുതല്‍ 1981 വരെ അമേരിക്കയുടെ 39-ാമത് പ്രസിഡണ്ട് പദവിയിലിരുന്നു. ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകൻ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. സമാധാനത്തിനുള്ള നോബൽ പുരസ്കാരം 2002 ല്‍ അദ്ദേഹത്തെ തേടി എത്തി.