അബുദാബി : പരമാവധി പ്ലാസ്റ്റിക് നിർ മ്മാർജ്ജനം എന്ന ലക്ഷ്യവുമായി ലുലു ഗ്രൂപ്പ് പുതിയ തര ത്തിലുള്ള ഷോപ്പിംഗ് ബാഗു കള്‍ പുറ ത്തി റക്കി.
ലോക പരി സ്ഥിതി ദിനാചരണ ത്തിന്റെ ഭാഗ മായി ഇറക്കിയ പ്ലാസ്റ്റിക് രഹിത ഷോപ്പിംഗ് ബാഗു കള്‍ രണ്ടര ദിർഹം വില നല്‍കി ഒരി ക്കല്‍ സ്വന്ത മാക്കി യാല്‍ ലുലു വില്‍ പ്രത്യേകം ഒരുക്കിയ കൗണ്ടറില്‍ നിന്നും ഏതു സമയത്തും പഴയതു നല്‍കി പുതിയത് സ്വന്തമാക്കാം എന്ന പ്രത്യേകത കൂടിയുണ്ട്. സ്ഥിരമായി ഈ ബാഗ് ഉപ യോഗി ക്കുന്ന വർക്ക് പ്രത്യേക ആനു കൂല്യ ങ്ങളും നൽകും.
അബുദാബി ഖാലിദിയ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസ്സിഡര്‍ നവ്ദീപ് സിംഗ് സൂരി പദ്ധതി യുടെ ഉദ്ഘാടനം നിർവ്വ ഹിച്ചു. ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ച ലുലു ഗ്രൂപ്പിനെ അംബാസ്സിഡര്‍ അഭി നന്ദിച്ചു. മുഴു വൻ ഉപ ഭോക്താക്കളും ഈ ബാഗ് വാങ്ങി മഹത്തായ സംരംഭ ത്തിന്റെ ഭാഗമാവണം എന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരത യുടെയും പരി സ്ഥിതി സംരക്ഷണ ത്തി ന്റെയും പ്രചാരണ ത്തിന്നായി വലിയ സംഭാവന കളാണ് ലുലു ഗ്രൂപ്പ് നൽകി വരുന്നത് എന്ന് ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസർ വി. നന്ദ കുമാർ പറഞ്ഞു.
അബുദാബി മുനിസിപ്പാലിറ്റി വേസ്റ്റ് മാനേജ് മെന്റ് വിഭാഗ മായ തദ് – വീര്‍ മേധാവി ഫാത്തിമ അല്‍ ഹര്‍മൂദി, ലുലു റീജ്യണല്‍ ഡയറക്ടര്‍ ടി. പി. അബു ബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.