ദുബായ് : സാംസ്കാരിക കൂട്ടായ്മ യായ യുണീക് ഫ്രണ്ട്സ് ഓഫ് കേരള യുടെ ഈ വർഷ ത്തെ (2018) യു. എഫ്. കെ. – അസ്മോ പുത്തൻചിറ കഥ – കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
എം. സിന്ധു എഴുതിയ ‘ബർ ദുബായിലെ ശ്മശാനം’ കവിതക്കും ഹരി യുടെ ‘അക്ഷര സമരം’ കഥാ പുരസ്കാര ത്തിനും ഉള്ള പുരസ്കാര ങ്ങൾ നേടി.
ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഹരി, ഇംഗ്ളീഷ് -മലയാളം ഭാഷ കളിലായി കഥ കളും കവിത കളും എഴുതുന്നുണ്ട്.
ദുബായിലെ ക്രസന്റ് ഇംഗ്ളീഷ് സ്കൂളിൽ ജോലി ചെയ്യുന്ന സിന്ധു, മലപ്പുറം കാഞ്ഞിര മുക്ക് സ്വദേശിനി യാണ്. പാരീസ് മുട്ടായി (കവിത കൾ), സാൻഡ്വിച്ച് (നോവൽ) എന്നീ പുസ്തകൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.
എഴുത്തു കാരായ ശ്രീപാർവ്വതി, പി. ശിവ പ്രസാദ്, രാജേഷ് ചിത്തിര എന്നിവർ അട ങ്ങുന്ന ജൂറി യാണ് ജേതാ ക്കളെ തെരഞ്ഞെടു ത്തത്. പുതുമയുള്ള പ്രമേയ ങ്ങൾ എഴുത്തി ലേക്ക് കൊണ്ടു വന്ന രചന കളാണ് അവാർ ഡിന് അർഹമായത് എന്ന് ജൂറി അഭി പ്രായ പ്പെട്ടു.
ഏപ്രിൽ 20 ന് ഷാർജയിലെ ഹിറ റെസ്റ്റോറ ന്റിൽ വെച്ച് നടക്കുന്ന യു. എഫ് .കെ യുടെ വാർ ഷിക ആഘോഷ പരി പാടി യായ ‘സ്നേഹ സായാഹ്ന’ ത്തിൽ വെച്ച് പുര സ്കാ ര ങ്ങൾ സമ്മാനിക്കും എന്ന് ഭാര വാഹികൾ അറി യിച്ചു.