ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

September 12th, 2017

father-tom-uzhunnalil-released-ePathram
ഒമാൻ : ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ഫാദര്‍.ടോം ഉഴുന്നാ ലിലിനെ മോചിപ്പിച്ചു. 2016 മാര്‍ച്ച് നാലി നാണ് യെമ നിലെ ഏദനി ലുള്ള മിഷനറീസ് ഓഫ് ചാരിറ്റി യുടെ വൃദ്ധ സദന ത്തില്‍ നിന്നും ഫാ. ടോമിനെ ഭീകരര്‍ തട്ടി ക്കൊണ്ടു പോയി രുന്നത്.

ഒമാന്‍ സര്‍ക്കാ രിന്റെ സഹായ ത്തോടെയാണ് മോചനം സാദ്ധ്യമായത്. ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ചെ യാണ് ഫാ. ടോം ഒഴുന്നാൽ മോചിതനായത് എന്ന് ഒമാന്‍ വിദേശ കാര്യ മന്ത്രാ ലയം അറി യിച്ചു. തുടര്‍ന്ന് മോചന വിവരം സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു

കോട്ടയം രാമപുരം സ്വദേശി യാണ് ടോമി ജോര്‍ജ്ജ് എന്ന് പേരുള്ള ഫാദര്‍ ടോം ഉഴുന്നാലില്‍.

- pma

വായിക്കുക: , , , , , , ,

Comments Off on ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

വേറിട്ട അനുഭവ മായി സൗഹൃദ വേദി യുടെ ‘ഓണ പ്പൊലിമ -2017’

September 10th, 2017

logo-payyanur-souhruda-vedi-epathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടക ത്തിന്റെ 15-ാം വാർ ഷിക ആഘോഷ ത്തിന്റെ ഭാഗമായി മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ കണ്ണൂർ താവം ഗ്രാമ വേദി യുടെ കലാ കാരന്മാർ അവത രിപ്പിച്ച ‘ഓണ പ്പൊലിമ -2017’ എന്ന നാടൻ കലാ മേള പരിപാടി കളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയ മായി.

ആവർത്തന വിരസത കൊണ്ടും സാങ്കേതിക തട്ടിപ്പു കൾ കൊണ്ടും മടുപ്പിച്ച പതിവ് സംഗീത പരി പാടി കളിൽ നിന്നും വ്യത്യസ്ത മായി മണ്ണിന്റെ മണ മുള്ള കലാ രൂപങ്ങൾ തനിമ ചോരാതെ അവതരിപ്പിച്ച കലാ കാരന്മാർ സദസ്സിനെ അക്ഷരാർത്ഥ ത്തിൽ കയ്യിലെടു ക്കുക യായി രുന്നു.

ഓണപ്പൊലിമ യുടെ മുന്നോടി യായി സംഘ ടിപ്പിച്ച സാംസ്കാരിക സമ്മേളന ത്തിൽ പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യ ന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം സമ്മേളനം ഉല്‍ ഘാടനം ചെയ്തു.

അബുദാബി മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാൽ, സമാജം ജനറൽ സെക്രട്ടറി എ. എം. അൻസാർ, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയചന്ദ്രൻ നായർ, പയ്യന്നൂർ സൗഹൃദ വേദി ദുബായ് ഘടകം പ്രസിഡണ്ട് വി. പി. ശശി കുമാർ, പയ്യന്നൂർ സൗഹൃദ വേദി അലൈൻ ഘടകം പ്രസിഡണ്ട് സന്തോഷ് കുമാർ, കെ. കെ. മൊയ്തീൻ കോയ, കെ. കുഞ്ഞി രാമൻ, ടി. എ. നാസർ തുടങ്ങി യവർ ആശംസ കൾ നേർന്നു.

മൂന്നു പതിറ്റാണ്ടു കളായി അബുദാബി യിലെ സേവന രംഗ ത്തുള്ള രാമന്തളി സ്വദേശി മോഹനന്‍ മുട്ടു ങ്ങലിനെ ചടങ്ങില്‍ ആദരിച്ചു.

സൗഹൃദ വേദി ആക്ടിംഗ് ജനറൽ സെക്രട്ടറി കെ. കെ. ശ്രീവത്സൻ സ്വാഗതവും ട്രഷറർ ജ്യോതിഷ്‌ കുമാർ പോത്തേര നന്ദിയും പറഞ്ഞു.

വി. ടി. വി. ദാമോദരൻ, വി. കെ. ഷാഫി, ജ്യോതി ലാൽ, ജനാർദ്ദന ദാസ് കുഞ്ഞി മംഗലം, മധു സൂദനൻ, സി. കെ. രാജേഷ്, ദിലീപ് കുമാർ, രാജേഷ് കോട്ടൂർ, കെ. ടി. പി. രമേഷ്, രാജേഷ് പൊതു വാൾ തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

നാടൻ പാട്ടു കളും മാപ്പിള പ്പാട്ടു കളും കാളി – ദാരിക യുദ്ധം ആവിഷ്കരിച്ച ദൃശ്യ വിരുന്നും തെയ്യ ത്തിന്റെ പ്രതീകാത്മക അവതര ണവും എല്ലാം കൂടി അബു ദാബി മലയാളി സമാജം ഹാളിലെ തിങ്ങി നിറഞ്ഞ കാണി കൾക്കു മറക്കാൻ കഴിയാത്ത ദൃശ്യ – ശ്രാവ്യ വിരുന്ന് ഒരുക്കി യാണ് പരിപാടി കൾ അവസാനിച്ചത്.

- pma

വായിക്കുക: , , ,

Comments Off on വേറിട്ട അനുഭവ മായി സൗഹൃദ വേദി യുടെ ‘ഓണ പ്പൊലിമ -2017’

അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ

September 7th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ സന്നദ്ധ സുവി ശേഷക സംഘ ത്തിന്റെ ആഭി മുഖ്യ ത്തിലുള്ള പാരിഷ് കൺ വെൻ ഷൻ സെപ്റ്റം ബര്‍ 13 ബുധന്‍ മുതൽ 16 ശനിയാഴ്ച വരെ യുള്ള ദിവസ ങ്ങളിൽ വൈകുന്നേരം 7:45 മുതൽ മുസ്സഫ മാർത്തോമ്മാ പള്ളി യിൽ വച്ച് നടക്കും.

‘മാനസാന്തര ത്തിന്റെ സുവി ശേഷം’ എന്ന വിഷയ ത്തിൽ സാജു ജേക്കബ് അയിരൂർ പ്രഭാഷണം നടത്തും.

പരിപാടിയിൽ പങ്കെടു ക്കുന്ന വർ ക്കായി അബുദാബി സിറ്റി യുടെയും മുസ്സഫ യുടെ യും വിവിധ ഭാഗ ങ്ങളിൽ നിന്നും യാത്രാ സംവിധാനം ഒരുക്കി യിട്ടുണ്ട് എന്നും സംഘാട കർ അറിയിച്ചു.

സെപ്റ്റംബർ 21, 22 (വ്യാഴം, വെള്ളി) ദിവസ ങ്ങളിൽ ബദാ സായിദിലും പ്രഭാഷണം നടക്കും.

വിവരങ്ങൾക്ക് : 050 591 5075

- pma

വായിക്കുക: , ,

Comments Off on അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ

അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ

September 7th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ സന്നദ്ധ സുവി ശേഷക സംഘ ത്തിന്റെ ആഭി മുഖ്യ ത്തിലുള്ള പാരിഷ് കൺ വെൻ ഷൻ സെപ്റ്റം ബര്‍ 13 ബുധന്‍ മുതൽ 16 ശനിയാഴ്ച വരെ യുള്ള ദിവസ ങ്ങളിൽ വൈകുന്നേരം 7:45 മുതൽ മുസ്സഫ മാർത്തോമ്മാ പള്ളി യിൽ വച്ച് നടക്കും.

‘മാനസാന്തര ത്തിന്റെ സുവി ശേഷം’ എന്ന വിഷയ ത്തിൽ സാജു ജേക്കബ് അയിരൂർ പ്രഭാഷണം നടത്തും.

പരിപാടിയിൽ പങ്കെടു ക്കുന്ന വർ ക്കായി അബുദാബി സിറ്റി യുടെയും മുസ്സഫ യുടെ യും വിവിധ ഭാഗ ങ്ങളിൽ നിന്നും യാത്രാ സംവിധാനം ഒരുക്കി യിട്ടുണ്ട് എന്നും സംഘാട കർ അറിയിച്ചു.

സെപ്റ്റംബർ 21, 22 (വ്യാഴം, വെള്ളി) ദിവസ ങ്ങളിൽ ബദാ സായിദിലും പ്രഭാഷണം നടക്കും.

വിവരങ്ങൾക്ക് : 050 591 5075

- pma

വായിക്കുക: ,

Comments Off on അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ

സെന്റ് തോമസ് കോളേജ് അലുംമ്നി ‘ഓണ പ്പൂത്താലം’ മുസ്സഫ യില്‍

September 7th, 2017

al-wahda-lulu-onam-2012-pookkalam-ePathram
അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംമ്നി അബു ദാബി ചാപ്റ്റ റിന്റെ ഓണാ ഘോഷം ‘ഓണ പ്പൂത്താലം’ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച 12 മണി മുതൽ മുസ്സഫ മാർത്തോമ്മാ കമ്മ്യു ണിറ്റി സെന്ററിൽ നടക്കും.

തിരുവാതിര, ചെണ്ട മേളം, വഞ്ചി പ്പാട്ട്, വടം വലി മത്സരം, മോഹിനി യാട്ടം, ഓണ സദ്യ തുടങ്ങി നിര വധി പരി പാടി കളോടെ യാണ് ഓണാഘോഷം നടത്തുന്നത്.

പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്ന കോഴ ഞ്ചേരി സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൾ 055 26 45 000 എന്ന നമ്പറില്‍ ബന്ധ പ്പെടണം എന്ന് ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on സെന്റ് തോമസ് കോളേജ് അലുംമ്നി ‘ഓണ പ്പൂത്താലം’ മുസ്സഫ യില്‍

Page 260 of 320« First...102030...258259260261262...270280290...Last »

« Previous Page« Previous « നീറ്റ് പരീക്ഷയിൽ ഉന്നത വിജയവുമായി ജൂലിയ രാജൻ
Next »Next Page » അബുദാബി മാർ ത്തോമ്മാ പാരിഷ് മിഷൻ കൺ വെൻഷൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha