
അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്. കെ. എസ്. എസ്. എഫ്.) സംസ്ഥാന കമ്മറ്റി സംഘടി പ്പിക്കുന്ന ‘സത്യ ധാര സർഗ്ഗ ലയം-2018’ ഔപ ചാരിക ഉദ്‌ഘാടനം ഡിസംബര്‍ 19 ബുധനാഴ്ച രാത്രി 8 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സെന്‍ററി ലെ അഞ്ചു വേദി കളിലാ യി ഡിസംബര്‍ 21, 23, 28 തീയ്യതി കളില്‍ നടക്കുന്ന ‘സർഗ്ഗലയം 2018’ കലാ – സാഹിത്യ മത്സര ങ്ങ ളില്‍ തലസ്ഥാനത്തെ വിവിധ സ്കൂളു കളില്‍ നിന്നു മായി സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാര്‍ ത്ഥി കള്‍ പങ്കെടുക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.
മേഖല, ജില്ലാ, സോണൽ തല ങ്ങളി ലായി ഒരുക്കുന്ന സംസ്ഥാന തല സർഗ്ഗ ലയ ത്തിൽ അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷ കളിലായി ഖിറാ അത്ത്, ക്വിസ്, മെമ്മറി ടെസ്റ്റ്, പ്രബന്ധ രചന, കഥാ പ്രസംഗം, കഥാ കഥനം, കവിതാ ആലാപനം, ബുര്‍ദ, മദ്ഹ് ഗാനം, ദഫ് മുട്ട്, ദഫ് കളി, ചിത്ര രചന, വാർത്ത തയ്യാറാക്കൽ, പോസ്റ്റർ ഡിസൈനിംഗ് തുടങ്ങി 54 ഇന ങ്ങളി ലായി രിക്കും മത്സര ങ്ങള്‍ നടക്കുക.
വാർത്താ സമ്മേളനത്തിൽ സലിം നാട്ടിക, സാബിര്‍ മാട്ടൂല്‍, മൻസൂർ മൂപ്പൻ, ഷാഫി വെട്ടി ക്കാട്ടിരി എന്നി വര്‍ പങ്കെടുത്തു. സർഗ്ഗ ലയം ദേശീയ തല മത്സര ങ്ങൾ, 2019 ഫെബ്രുവരി 8 നു ഷാർജ യിൽ വെച്ചു സംഘടി പ്പിക്കും.







അബുദാബി : മലയാളി സമാജം വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി ഒരുക്കുന്ന ‘തുഷാര സന്ധ്യ’ എന്ന പേരി ലുള്ള ‘വിന്റര്‍ ക്യാമ്പ്’ ഡിസംബർ 19 ബുധ നാഴ്ച മുതൽ ഡിസംബർ 28 വെള്ളിയാഴ്ച വരെ വൈകുന്നേരം 4 മണി മുതൽ 8 മണി വരെ മുസ്സഫ യിലെ സമാജം അങ്കണത്തില്‍ നടക്കും. ട്രെയ്നറും മോട്ടിവേറ്ററും പപ്പിറ്റ് ഷോ മാനു മായ ഷിജിൻ പാപ്പച്ചൻ, ടെലിവിഷന്‍ താരം നിയാസ് നർമ്മകല എന്നി വര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് : 02 – 55 37 600, 055 – 998 7896 





















