
അബുദാബി. പുതുവല്‍സര ആഘോഷ ങ്ങളുടെ ഭാഗ മായി സാംസ്കാരിക കൂട്ടായ്മയായ ‘റിഥം അബു ദാബി’ ഒരുക്കുന്ന “പാട്ടുത്സവം” എന്ന സംഗീത നിശ, ജനുവരി മൂന്ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറും.
പ്രവാസി മലയാളികൾക്ക് ഗൃഹാതുര സ്മരണകൾ സമ്മാനിക്കുന്ന ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയ, മുൻ പ്രവാസി കുടിയായ പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ റൗഫ് തളിപ്പറമ്പ് ഒരു നീണ്ട ഇടവേള ക്കു ശേഷം വീണ്ടും അബു ദാബി യില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി യുണ്ട്.
കൂടാതെ പാട്ടുത്സവം സംഗീത നിശ യിൽ പിന്നണി ഗായ കരായ എടപ്പാള്‍ വിശ്വൻ, സിന്ധു പ്രേം കുമാര്‍, നാടന്‍ പാട്ടു ഗായകന്‍ റംഷി പട്ടുവ്വം എന്നിവരും യു. എ. ഇ. യിലെ ശ്രദ്ധേയരായ ഗായ കരും അരങ്ങിൽ എത്തുന്നു. ഓർക്കസ്ട്ര : കമറുദ്ധീൻ കീച്ചേരി.
പാട്ടുത്സവ ത്തി ലേക്കുള്ള പ്രവേശനം സൗജന്യം. വിവര ങ്ങൾക്ക് : സുബൈർ തളി പ്പറമ്പ് (050 511 2913), ജി. കെ. പയ്യന്നൂർ (050 265 5347)


അബുദാബി : കേരള സോഷ്യൽ സെന്റർ ഒന്‍പതാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ മികച്ച നാടക മായി സുവീര ന്റെ ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിത വും (തിയ്യേറ്റര്‍ ദുബായ്) തെര ഞ്ഞെടു ക്കപ്പെട്ടു. മികച്ച സംവി ധായകൻ: സുവീരൻ.
























