യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

July 15th, 2018

blood-donation-epathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യം ബ്ലഡ് ബാങ്ക് അബുദാബി യുമായി ചേർന്ന് രക്‌ത ദാന ക്യാമ്പ് നടത്തി. മുസ്സഫ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് സംഘടി പ്പിച്ച ക്യാമ്പിൽ 112 പേർ പങ്കെടുത്തു.

രക്‌ത ദാന ക്യാമ്പിനു യുവ ജന സഖ്യം പ്രസിഡണ്ട് റവ. ബാബു പി കുലത്താക്കൽ , വൈസ് പ്രസിഡണ്ട് ബിജു സി. പി., രജിത്ത് ചീരൻ, ഷിജിൻ പാപ്പച്ചൻ, ജസ്റ്റിൻ ചാക്കോ, ജിബി വിനൽ തുടങ്ങിയവർ നേതൃത്വം നല്കി.

- pma

വായിക്കുക: , , ,

Comments Off on യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

July 15th, 2018

blood-donation-epathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യം ബ്ലഡ് ബാങ്ക് അബുദാബി യുമായി ചേർന്ന് രക്‌ത ദാന ക്യാമ്പ് നടത്തി. മുസ്സഫ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് സംഘടി പ്പിച്ച ക്യാമ്പിൽ 112 പേർ പങ്കെടുത്തു.

രക്‌ത ദാന ക്യാമ്പിനു യുവ ജന സഖ്യം പ്രസിഡണ്ട് റവ. ബാബു പി കുലത്താക്കൽ , വൈസ് പ്രസിഡണ്ട് ബിജു സി. പി., രജിത്ത് ചീരൻ, ഷിജിൻ പാപ്പച്ചൻ, ജസ്റ്റിൻ ചാക്കോ, ജിബി വിനൽ തുടങ്ങിയവർ നേതൃത്വം നല്കി.

- pma

വായിക്കുക: , ,

Comments Off on യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യ : ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തി

July 12th, 2018

tri-color-national-flag-of-india-ePathram
ന്യൂഡല്‍ഹി : ലോകത്തെ ആറാമത്തെ വലിയ സാമ്പ ത്തിക ശക്തി യായി ഇന്ത്യ. ഫ്രാന്‍സിനെ ഏഴാം സ്ഥാന ത്തേക്ക് പിന്തള്ളി യാണ് ഇന്ത്യ മുന്നിലേക്ക് കുതിച്ചത്. ലോക ബാങ്ക് പ്രസി ദ്ധീക രിച്ച 2017 ലെ പുതുക്കിയ കണക്കു പ്രകാരം ആണെന്ന്  വാര്‍ത്താ ഏജന്‍സി കള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ അഞ്ചു സ്ഥാന ങ്ങളി ലുള്ള രാജ്യങ്ങള്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവ യാണ്.

2017 ലെ ഇന്ത്യ യുടെ മൊത്തം ആഭ്യന്തര ഉത്പാദനം 2.597 ട്രില്യന്‍ ഡോളര്‍ ആയിരുന്നു. കേന്ദ്ര സര്‍ ക്കാറി ന്റെ ചില സാമ്പത്തിക നയ ങ്ങളു ടെ ഭാഗ മായി മാന്ദ്യ ത്തില്‍ ആയി രുന്ന ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ, 2017 ജൂലായ് മാസ ത്തോടെ ശക്തി പ്രാപിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യ : ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തി

തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ്

July 11th, 2018

sent-off-thattathazhathu-musthafa-ePathram
ദുബായ് : 37 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന കൂറ്റനാട് സ്വദേശി തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ് നൽകി.

തട്ടത്താഴത്ത് ഗോത്രം യു. എ. ഇ . കൂട്ടായ്മ ദുബായ് അൽ അഹ്‌ലി ക്ലബ്ബിൽ സംഘ ടിപ്പി ച്ച യാത്ര യയപ്പ് പരി പാടി യിൽ വെച്ച് മുസ്തഫ ക്കു ഉപഹാരം സമ്മാനിച്ചു.

യോഗ ത്തിൽ ഹുസൈൻ ഞാങ്ങാട്ടിരി, ഉമ്മർ കോടനാട്, മുജീബ് റഹ്മാൻ കോടനാട്, മുഹമ്മദ് (മണി) കരിമ്പ, ശരീഫ് കോടനാട്, ഷാഹിദ് കോടനാട്, മുത്തൂസ് ആലൂർ, റസാഖ് ആലൂർ, മുനീർ കോടനാട്, ശഹീദ് ആലൂർ, അബ്ബാസ് ഞാങ്ങാട്ടിരി, റംഷാദ് അക്കിക്കാവ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on തട്ടത്താഴത്ത് മുസ്തഫ ക്കു യാത്രയയപ്പ്

ചാവക്കാട്ടു കാരായ സഹോദരന്മാർ ഖത്തറിൽ മരിച്ചു

July 10th, 2018

vattekkad-risaludheen-manjiyil-irshad-dead-in-doha-qatar-ePathram

കഴിഞ്ഞ വെള്ളിയാഴ്ച ഖത്തറിലെ അല്‍ ഖോറില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ച സഹോ ദരന്റെ മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകു വാനുള്ള ഒരുക്ക ത്തി നിടെ അനുജനേയും മരണം കവർന്നു.

തൃശൂർ ജില്ല യിലെ ചാവക്കാട് – വട്ടേക്കാട് സ്വദേശി ക ളായ പുതിയ വീട്ടില്‍ മഞ്ഞി യില്‍ ഇർഷാദ് – രിസാലു ദ്ധീൻ എന്നീ സഹോദര ങ്ങ ളാണ് നാല് ദിവസ ങ്ങൾ ക്കിടെ ഖത്തറിൽ വെച്ച് മരണ പ്പെട്ടത്. വട്ടേക്കാട് പരേത നായ കെ ടി അബ്ദുള്ള – കുഞ്ഞി പ്പാത്തുണ്ണി ദമ്പതി കളുടെ മക്കളാണ് ഇർഷാദ്, രിസാലു ദ്ധീൻ എന്നിവർ.

vattekkad-qatar-pravasi-koottayma-manjiyil-risaludheen-irshad-ePathram

ഖത്തറിലെ പ്രവാസി കൂട്ടായ്മ യില്‍ റിസാലുദ്ധീന്‍ – സമീപം ഇര്‍ഷാദ്

വെള്ളിയാഴ്ച ഒരു ഫാമിലി മീറ്റില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലേക്ക് എത്തിയ ജ്യേഷ്ഠ സഹോദരൻ ഇര്‍ ഷാദ് (50) കാറില്‍ നിന്നും ഇറ ങ്ങിയ ഉടനെ കുഴഞ്ഞു വീണു മരി ക്കുക യായി രുന്നു.

ഇർഷാ ദിന്റെ മൃത ദേഹം നാട്ടി ലേക്ക് കൊണ്ട് പോകു വാ നുള്ള രേഖ കള്‍ ശരിയാ ക്കു വാൻ ദോഹ യിലെ ഹമദ് ഇന്റർ നാഷണൽ എയർ പോർട്ടി ലെ കാര്‍ഗോ വിഭാഗ ത്തിൽ എത്തിയ ഉടന്‍ അനു ജൻ രിസാലു ദ്ധീൻ (48) കുഴഞ്ഞു വീഴുക യായി രുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു.

ആശുപത്രിയി ലേക്കുള്ള വഴി മധ്യേ തിങ്കളാഴ്ച ഖത്തര്‍ സമയം മൂന്നു മണി യോടെ രിസാലു ദ്ധീന്‍ മരണ പ്പെടു കയും ചെയ്തു.

വട്ടേക്കാട് നാട്ടു വേദി സാംസ്കാരിക നിലയ ത്തി ന്റെ സ്ഥപക അംഗവും ഖത്തര്‍ കമ്മിറ്റി യുടെ സജീവ പ്രവര്‍ ത്തക നുമായി രുന്നു രിസാലുദ്ധീന്‍.

20 വര്‍ഷമായി ഖത്തറിലുള്ള ഇര്‍ഷാദ്,  ഇമാല്‍ കോ ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരിക യായി രുന്നു. ഭാര്യ ഷെഹര്‍ബാനു ഹമദ് ആശു പത്രി യില്‍ ജോലി ചെയ്യുന്നു. മകൾ : ഇഷ ഇര്‍ഷാദ്.

ഖത്തര്‍ പെട്രോളിയ ത്തില്‍ ജോലി ചെയ്തി രുന്ന രിസാലു ദ്ധീന്റെ ഭാര്യ ഷറീനയും മക്കളായ ബഹീജ, ബാസില, ബിഷാന്‍, ബിഹാസ് എന്നിവരും ഖത്തറി ലുണ്ട്.

ബഷീര്‍, സാബിറ, റജീന, റഹീമ, റീന എന്നിവര്‍ സഹോ ദര ങ്ങളാണ്.

മുന്‍ നിശ്ചയിച്ച പ്രകാരം തിങ്ക ളാഴ്ച രാത്രി ഇര്‍ ഷാദി ന്റെ മയ്യിത്ത് നാട്ടി ലേക്ക് കൊണ്ടു പോയി വട്ടേ ക്കാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു. നിയമ നട പടി കള്‍ പൂര്‍ത്തി യാക്കി രിസാ ലുദ്ധീ ന്റെ മയ്യിത്ത് ബുധ നാഴ്ച നാട്ടി ലേക്കു കൊണ്ടു പോകും.

  • വാർത്ത അയച്ചു തന്നത് : സാലി വട്ടേക്കാട്, അബുദാബി.

- pma

വായിക്കുക: , ,

Comments Off on ചാവക്കാട്ടു കാരായ സഹോദരന്മാർ ഖത്തറിൽ മരിച്ചു

Page 227 of 320« First...102030...225226227228229...240250260...Last »

« Previous Page« Previous « കനത്ത മഴ : സ്‌കൂളു കൾക്ക് അവധി – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » വീടു പൂട്ടിയിട്ടു പോകുന്നവര്‍ ജാഗ്രത പാലിക്കുക : പോലീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha