അബുദാബി : കേരളാ സോഷ്യൽ സെന്റർ – യു. എ. ഇ. എക്സ് ചേഞ്ച് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാൻ വോളി ബോൾ ബോള്‍ ടൂർണ്ണ മെന്റ് അൽ വഹ്ദ യിലെ എമി റേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിൽ തുടക്കമായി.
യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി ടൂർണ്ണ മെന്റ് ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ്സ് രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.
എൻ. എം. സി. ഗ്രൂപ്പ് ടീമും ഖാൻ ക്ലബ് ദുബായി യും തമ്മിൽ നടന്ന ആവേശ കര മായ ഉദ്‌ഘാടന മത്സരത്തിൽ ഏക പക്ഷീയ മായ രണ്ട് സെറ്റു കൾക്ക് എൻ. എം. സി. ടീം വിജയിച്ചു. രണ്ടാമത്തെ മത്സരത്തിൽ അബുദാബി അൽ ജസീറ ക്ലബും ദുബായ് ബിന്‍ സുബൈയും വാശി യോടെ ഏറ്റു മുട്ടി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ബിന്‍ സുബൈ വിജയിച്ചു.