അബുദാബി : വടകര എൻ. ആർ. ഐ. ഫോറം അബു ദാബി ചാപ്റ്റർ ഒരുക്കുന്ന ‘വടകര മഹോ ത്സവം-2018’ ഏപ്രിൽ 20 വെള്ളി യാഴ്ച വൈകു ന്നേരം ആറു മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിൽ വെച്ച് വിപുല മായ പരിപാടി കളുടെ അരങ്ങേറും എന്ന് സംഘാടകര്‍ അറിയിച്ചു.
ഉത്തര മലബാറി ന്റെ തനതു വിഭവ ങ്ങൾ രുചിക്കാൻ സന്ദർശ കർക്ക് അവസരം ഒരുക്കി ക്കൊണ്ട് തയ്യാറാ ക്കിയ നിരവധി ഭക്ഷണ സ്റ്റാളു കളാണ് ‘വടകര മഹോ ത്സവ’ ത്തിന്റെ മുഖ്യ ആകർഷക ഘടകം.
പ്രശസ്ത ഗായിക പ്രസീത ചാലക്കുടി യുടെ നേതൃത്വ ത്തിൽ ഇരുപതിൽ പരം കലാ കാര ന്മാർ അണി നിര ക്കുന്ന ‘താള സംഗീത വിസ്മയ’ ത്തിൽ നാടൻ പാട്ട്, ശിങ്കാരി മേളം, കരകാട്ടം, ഒപ്പന, മാപ്പിള പ്പാട്ടു കൾ തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറും.