പയ്യന്നൂർ സൗഹൃദ വേദി ഓണാഘോഷം സംഘടിപ്പിച്ചു

September 24th, 2016

logo-payyanur-souhruda-vedi-epathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം ഓണാഘോഷം സംഘ ടിപ്പിച്ചു.  ഇന്ത്യ സോഷ്യൽ സെന്റർ ഹാളിൽ നടന്ന ആഘോഷ പരി പാടി കൾ ഐ. എസ്. സി. പ്രസി ഡന്റ് എം. തോമസ്‌ വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, അബുദാബി മലയാളി സമാജം പ്രസി ഡന്റ് ബി. യേശു ശീലൻ, കേരള സോഷ്യൽ സെന്റർ പ്രസി ഡന്റ് പി. പദ്മ നാഭൻ, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി മൊയ്തു ഹാജി കടന്ന പ്പള്ളി, സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി മനോജ്, കെ. ടി. പി. രമേശ്, വി. കെ. ഹരീന്ദ്രൻ, ഗണേഷ് ബാബു, എം. അബ്ദുൽ സലാം, സുരേഷ് പയ്യന്നൂർ, എന്നിവർ പ്രസംഗിച്ചു.

സൗഹൃദ വേദി പ്രസിഡന്റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. ബി. ജ്യോതി ലാൽ സ്വാഗതവും ജ്യോതിഷ് കുമാർ പോത്തേര നന്ദിയും പറഞ്ഞു.

പുരുഷന്മാർ അവതരിപ്പിച്ച തിരുവാതിര ക്കളി വേറിട്ട ഒരു അനുഭവമായി. അംഗ ങ്ങളും കുടുംബാം ഗങ്ങളും കൂടെ ചേർന്ന് പൂക്കളം തീർത്തു. വിവിധ കലാ പരി പാടി കൾ അരങ്ങേറി.

കെ. കെ. ശ്രീ. പിലിക്കോട്, രാജേഷ് പൊതുവാൾ, ഗഫൂർ, അബ്ബാസ്, സി. കെ. രാജേഷ്, ദിനേശ് ബാബു, മുത്തലിബ് തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി ഓണാഘോഷം സംഘടിപ്പിച്ചു

ഡോ. ഷംഷീര്‍ വയലില്‍ : സമ്പന്നരില്‍ പ്രായം കുറഞ്ഞ മലയാളി

September 24th, 2016

forbes-magazine-cover-page-ePathram
അബുദാബി : ഇന്ത്യയിലെ നൂറ് സമ്പന്നരുടെ പട്ടിക യില്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളി യായി ഡോ. ഷംഷീര്‍ വയലില്‍ സ്ഥാനം നേടി.

മിഡില്‍ ഈസ്റ്റി ലും ഇന്ത്യയിലും ആരോഗ്യ രംഗ ത്തെ പ്രമുഖ ആരോഗ്യ സംര ക്ഷണ വിഭാഗ മായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സ്ഥാപക നാണ്. ഫോബ്സ് പട്ടിക യില്‍ ഇടം നേടിയ ആകെ യുള്ള എട്ട് മലയാളി കളില്‍, ഏറ്റവും പ്രായം കുറ ഞ്ഞ വ്യക്തിയും പട്ടിക യിലെ നൂറ് ഇന്ത്യ ക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വരില്‍ മൂന്നാമനു മാണ് ഡോ. ഷംഷീര്‍.

ഫോബ്‌സ് മിഡില്‍ ഈസ്റ്റ്, അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം എന്നിവ പുറത്തിറ ക്കിയ മികച്ച ഇന്ത്യന്‍ സമ്പന്നര്‍, ഇന്ത്യന്‍ ലീഡേഴ്‌സ് എന്നീ പട്ടിക യിലും ഡോ. ഷംഷീര്‍ സ്ഥാനം നേടിയിരുന്നു.

ആരോഗ്യ –  ജീവ കാരുണ്യ മേഖല യിലെ സമഗ്ര സംഭാ വന കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഡോ. ഷംഷീറിനു 2014 ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നല്‍കി ആദരി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ഡോ. ഷംഷീര്‍ വയലില്‍ : സമ്പന്നരില്‍ പ്രായം കുറഞ്ഞ മലയാളി

ഗോൾഡ് എഫ്. എം. ‘ഓണത്തുമ്പി’ കേരളാ സോഷ്യൽ സെന്ററിൽ

September 23rd, 2016

gold-1013-fm-epathram
അബുദാബി : കേരള സോഷ്യൽ സെന്ററും ഗോൾഡ് എഫ്. എം. റേഡിയോ യും സംയുക്ത മായി സംഘടി പ്പിക്കുന്ന ഓണാഘോഷം “ഓണ ത്തുമ്പി” എന്ന പേരി ൽ സെപ്റ്റംബർ 23 വെള്ളി യാഴ്ച വൈകീട്ട് 7 മണി മുതൽ കെ. എസ്. സി. അങ്കണ ത്തിൽ നടക്കും.

ഓണപ്പാട്ട്, മാവേലി എഴുന്നെള്ളത്ത്, തായമ്പക, പുലി ക്കളി, തിരു വാതിര ക്കളി, സംഘഗാനം, മ്യൂസിക്കൽ ചെയർ, വിവിധ നൃത്ത നൃത്യ ങ്ങൾ തുടങ്ങിയവ അര ങ്ങേറും. പ്രവേശനം സൗജന്യ മായിരിക്കും.

- pma

വായിക്കുക: , , ,

Comments Off on ഗോൾഡ് എഫ്. എം. ‘ഓണത്തുമ്പി’ കേരളാ സോഷ്യൽ സെന്ററിൽ

അലൈനില്‍ തിരു ശേഷിപ്പ് പ്രതിഷ്ഠ

September 22nd, 2016

orthodox-church-head-baselios-marthoma-paulose-ePathram
അബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭ യുടെ പ്രഖ്യാ പിത പരിശുദ്ധനായ വട്ടശ്ശേരില്‍ തിരു മേനി യുടെ തിരു ശേഷിപ്പ് അല്‍ ഐന്‍ ഓര്‍ത്ത ഡോക്സ് ദേവാല യ ത്തില്‍ സ്ഥാപിക്കും എന്നു സഭാ നേതാക്കള്‍ അബു ദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച രാവിലെ 7. 30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാന യും നടത്തും. തുടര്‍ന്ന് തിരു ശേഷിപ്പ് പ്രതിഷ്ഠാ ശുശ്രൂഷ നിര്‍വ്വ ഹിക്കും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലി യോസ് മാര്‍ തോമാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ യുടെ പ്രധാന കാര്‍മിക ത്വത്തിലും ഡല്‍ഹി ഭദ്രാസന മെത്രാ പ്പോലീത്ത ഡോ. യോഹാനോന്‍ മോര്‍ ദേമെത്രി യോസിന്‍െറ സഹ കാര്‍മി കത്വ ത്തിലും ആയിരിക്കും അല്‍ ഐന്‍ ഓര്‍ത്ത ഡോക്സ് ദേവാലയ ത്തില്‍ കര്‍മ്മങ്ങള്‍ നടക്കുക.

ഷാര്‍ജ സെന്‍റ് ഗ്രീഗോറിയോസ് ഇടവക യിലെ അംഗ മായ സി. പി. മാത്യു വിന് ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ ക്കുള്ള അവാര്‍ഡ് സമ്മാനിക്കും. ഇടവക മെത്രാ പ്പോലീത്ത പൊന്നാട അണിയിച്ച് ആദരിക്കും. ആശിര്‍ വാദം, സ്നേഹ വിരുന്ന് എന്നിവ യും നടക്കും.

- pma

വായിക്കുക: , ,

Comments Off on അലൈനില്‍ തിരു ശേഷിപ്പ് പ്രതിഷ്ഠ

Page 313 of 317« First...102030...311312313314315...Last »

« Previous Page« Previous « ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സ്‌കോളസ്റ്റിക് അവാർഡ്
Next »Next Page » ഗോൾഡ് എഫ്. എം. ‘ഓണത്തുമ്പി’ കേരളാ സോഷ്യൽ സെന്ററിൽ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha