ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.

December 19th, 2016

mr-isc-2016-shaheen-zayed-al-muhairy-ePathram.jpg
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിച്ച ശരീര സൗന്ദര്യ മത്സര ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി യെ “മിസ്റ്റര്‍ ഐ. എസ്. സി.” യായി തെരഞ്ഞെടുത്തു.

ഭാര ത്തിന്റെ അടി സ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സരം നടന്നത്. 60 – 70 കിലോ ഗ്രാം, 70 – 80 കിലോ ഗ്രാം, 80 – 90 കിലോ ഗ്രാം, 90 കിലോ ഗ്രാമി നു മുകളില്‍ എന്നീ വിഭാഗ ങ്ങളി ലായി വിവിധ രാജ്യക്കാ രായ എഴുപ തോളം പേര്‍ പങ്കെടുത്തു.

70 കിലോ വിഭാഗ ത്തില്‍ ബംഗ്ളാ ദേശു കാര നായ റോബിന്‍ ഖാന്‍, 80 കിലോ വിഭാഗ ത്തില്‍ ഇന്ത്യാ ക്കാര നായ മുഹമ്മദ് നിഷാദ്, 90 കിലോ വിഭാഗ ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി, 90 കിലോ ഗ്രാമി നു മുകളില്‍ കെമോറോസ് സ്വദേശി വലീദ് അഹ്മദ് ബഹാദര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

നാലു വിഭാഗ ങ്ങളില്‍ നിന്നുള്ള മത്സരാര്‍ ത്ഥിക ളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി യാണ് ഷഹീൻ സായിദ് അല്‍ മുഹൈരി മിസ്റ്റര്‍ ഐ. എസ്. സി. പട്ടം കരസ്ഥ മാക്കിയത്.

ചടങ്ങിൽ മുഖ്യാതിഥി ആയി എത്തിയ മിസ് യൂണി വേഴ്‌സ് ഫന്നി അല്‍ സറൂണി ചാമ്പ്യന്‍ പട്ടം ചാര്‍ത്തി. ഐ. എസ്‌. സി. പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, കായിക വിഭാഗം സെക്രട്ടറി മാരായ എ. എം. നിസാര്‍, പ്രകാശ് തമ്പി എന്നി വർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.

ഭവൻസ് ഏഴാം വാർഷികം അരങ്ങേറി

December 17th, 2016

അബുദാബി : ഭാരതീയ വിദ്യാഭവൻ പ്രൈവറ്റ് ഇന്റർ നാഷണൽ സ്കൂൾ ഏഴാ മത് വാർഷിക ദിന ആഘോഷം വൈവിദ്ധ്യ മാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു.

മുസ്സഫ യിലെ ഭവൻസ് രാം മഞ്ച് ആഡി റ്റോറി യത്തിൽ നടന്ന ചടങ്ങിൽ ഭാരതീയ വിദ്യാഭവൻ ചെയർ മാൻ എൻ. കെ. രാമ ചന്ദ്ര മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഡയരക്ടർ സൂരജ് രാമ ചന്ദ്ര മേനോൻ, പ്രിൻസിപ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻസിപ്പൽ കെ. ടി. നന്ദ കുമാർ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. പ്രിൻസിപ്പൽ ഗിരിജാ ബൈജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശ ഭക്തി ഗാനാവതരണം, ഭവൻസ് കൊയർ, വിവിധ സംസ്ഥാന ങ്ങളിലെ തനതു സാംസ്കാരിക കലാ പരി പാടി കള്‍ കോര്‍ത്തി ണക്കി വിദ്യാര്‍ത്ഥി കള്‍ അവ തരി പ്പി ച്ച നൃത്ത നൃത്യ ങ്ങളും ഫോക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ഡാൻഡിയ ഡാൻസ്, കഥക്, വിവിധ ശാസ്ത്രീയ നൃത്ത ങ്ങൾ തുടങ്ങിയ വർണ്ണാഭമായ കലാ പരിപാടി കളും അര ങ്ങേറി.

അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും അടക്കം നൂറു കണ ക്കിന് പേർ ആഘോഷ പരി പാടി കളിൽ പങ്കെടുത്തു.

* അദ്ധ്യാപക പരിശീലന ക്യാമ്പ്‌ തുടക്കം കുറിച്ചു

* ഭാരതീയ വിദ്യാ ഭവനില്‍ അഡ്മിഷന്‍ ആരംഭിച്ചു

* സി. ബി. എസ്. ഇ. അദ്ധ്യാപക പരിശീലനം അബുദാബി യില്‍

ഭവൻസ് സ്കൂൾ അഞ്ചാം വാർഷിക ആഘോഷം മുസ്സഫയിൽ

* ഭവൻസ്  അഞ്ചാം വാർഷിക ആഘോഷ ങ്ങളും സ്ഥാപക ദിനാചരണവും

- pma

വായിക്കുക: , , ,

Comments Off on ഭവൻസ് ഏഴാം വാർഷികം അരങ്ങേറി

ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് ജനുവരി 13 ന്

December 17th, 2016

sevens-foot-ball-in-dubai-epathram
അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവ ൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2017 ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ചു നടത്തുവാൻ തീരു മാനി ച്ചതായി സംഘാ ടകർ അറി യിച്ചു.

അബുദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ടൂർണ്ണ മെന്റിൽ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ ഫുട്‍ബോൾ ടീമു കൾ മാറ്റുരക്കും.

കഴിഞ്ഞ വർഷത്തെ മത്സര ത്തിൽ 16 ടീമുകളാണ് കളി ക്കള ത്തിൽ ഇറങ്ങിയത്. ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷന് ബന്ധപ്പെടുക : 055 71 83 430 (ഷംസുദ്ധീൻ), 055 20 980 66 (സൗഫീദ്).

eMail : soufeedsoufi at gmail dot com

- pma

വായിക്കുക: , , ,

Comments Off on ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് ജനുവരി 13 ന്

മലയാള കവിതാ മത്സരം : പ്രവാസ ലോകത്തെ എഴുത്തു കാർക്കും അവസരം

December 16th, 2016

logo-malayala-bhasha-pada-shala-ePathram.jpg
അബുദാബി : പയ്യന്നൂർ മലയാള ഭാഷാ പാഠ ശാല സംഘടി പ്പിക്കുന്ന മലയാള കവിതാ രചനാ മത്സര ത്തിൽ പ്രവാസ ലോകത്തെ എഴുത്തു കാർക്കും അവസരം ലഭിക്കും എന്ന് സംഘാടകർ അറിയിച്ചു. യു. എ. ഇ. അടക്കമുള്ള ഗൾഫ് രാജ്യ ങ്ങളിൽ നിന്നും നിരവധി പേരാണ് ഇതിന്റെ വിശദ വിവരങ്ങൾ അന്വേഷിച്ചു വിളിക്കുന്നത്.

അന്തർ ദേശീയ തല ത്തിലാണ് മലയാള കവിതാ രചനാ മത്സരം സംഘടി പ്പിക്കുന്നത് എന്നത് കൊണ്ട് ലോക ത്തിന്റെ ഏതു ഭാഗത്തു നിന്നു ള്ള വർക്കും കവിതാ രചനാ മത്സരത്തിൽ പങ്കെ ടുക്കാം.

ലോകം മുഴുവൻ പരന്നു കിടക്കുന്ന മലയാളി കളും അവരുടെ കൂട്ട ത്തിലെ കവികളെ കണ്ടെത്തുവാനും അവരെ ഒരു വേദി യിൽ അണി നിരത്താനു മുള്ള ശ്രമത്തിന്റെ ഭാഗ മായാണ് മലയാള ഭാഷാ പാഠ ശാല ഇത്തര ത്തിലുള്ള ഒരു മത്സരം നടത്തുന്നത് എന്നും സംഘാടകർ അറി യിച്ചു.

എഴുത്തുകാരെ കുറിച്ചുള്ള വിശദ വിവരങ്ങൾ അടങ്ങിയ ബയോ ഡാറ്റ സഹിതം രചനകൾ 2016 ഡിസംബർ 30 ന്‌ മുൻപായി അയക്കേ ണ്ടതാണ്.

വിലാസം
ടി. പി. ഭാസ്കര പൊതുവാൾ,
ഡയറക്ടർ,
മലയാള ഭാഷ പാഠശാല,
അന്നൂർ പി. ഓ,
കണ്ണൂർ – 670 332.
ഫോൺ +91 85 47 22 94 21

- pma

വായിക്കുക: , , ,

Comments Off on മലയാള കവിതാ മത്സരം : പ്രവാസ ലോകത്തെ എഴുത്തു കാർക്കും അവസരം

ഏകാങ്ക നാടക രചനാ മത്സരം

December 15th, 2016

drama-fest-alain-isc-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. യിലെ മലയാളി എഴുത്തു കാര്‍ ക്കായി ഏകാങ്ക നാടക രചനാ മത്സരം നടത്തുന്നു.

30 മിനുട്ട് അവതരണ ദൈര്‍ഘ്യ മുള്ള മൗലിക രചന കളാണ് പരിഗണി ക്കുക. വിവര്‍ത്തന ങ്ങളോ മറ്റ് നാടക ങ്ങളുടെ വക ഭേദ ങ്ങളോ ആകരുത്. ഏതെങ്കിലും കഥയോ നോവലോ അധികരി ച്ചുള്ള രചന കള്‍ പരി ഗണി ക്കുക യില്ല.

മതം, രാഷ്ട്രീയം എന്നീ വിഷയ ങ്ങള്‍ പരാ മര്‍ശിക്കാ ത്തതും യു. എ. ഇ. യിലെ നിയമ ങ്ങള്‍ക്ക് അനുസൃ തവു മായ നാടക ങ്ങള്‍, രചയി താവിന്‍െറ പേര്,  പ്രൊഫൈല്‍, പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടോ,  പാസ്സ് പോര്‍ട്ട് – വിസ കോപ്പി എന്നിവ സഹിതം 2016 ഡിസമ്പര്‍ 31 നകം സെന്‍ററില്‍ നേരിട്ട് എത്തിക്കുകയോ സാഹിത്യ വിഭാഗം സെക്രട്ടറി, കേരള സോഷ്യല്‍ സെന്‍റര്‍, പി. ബി. നമ്പര്‍ 3584, അബുദാബി, യു. എ. ഇ. എന്ന തപാൽ വിലാസ ത്തിലോ kscmails @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ അയക്കുക. കൂടുതൽ വിവര ങ്ങള്‍ക്ക് 050 – 75 13 609, 02 – 631 44 55

- pma

വായിക്കുക: , , , ,

Comments Off on ഏകാങ്ക നാടക രചനാ മത്സരം

Page 311 of 320« First...102030...309310311312313...320...Last »

« Previous Page« Previous « മുഖ്യമന്ത്രി പിണറായി വിജയൻ യു. എ. ഇ. സന്ദര്‍ശനം ഈ മാസം
Next »Next Page » ശക്തരായ വ്യക്തി കൾ : ശൈഖ് ഖലീഫ ഫോബ്സ് പട്ടിക യില്‍ ഇടം നേടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha