ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം

November 3rd, 2016

sheikh-muhammed-al-amal-uae-mars-mission-ePathram
ദുബായ് : രാജ്യത്തിന്റെ ചൊവ്വാ ദൗത്യ പേടകമായ ‘അല്‍ അമലി’ നു അന്തിമ രൂപ രേഖ യായി. യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രൂപ രേഖയ്ക്ക് അംഗീ കാരം നല്‍കി. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ (MBRSC) എത്തിയ അദ്ദേഹം ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി.

പ്രതീക്ഷ എന്നര്‍ത്ഥം വരുന്ന ‘അല്‍ അമല്‍’ പേടകത്തെ അറബ് മേഖല യുടെ ശാസ്ത്ര ക്കുതിപ്പിന്റെ പ്രതീക മായി രാജ്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷ മായ 2021 ലെ ദേശീയ ദിനാ ഘോഷത്തിന്റെ ഭാഗ മായി ചൊവ്വ യിലേക്കു വിക്ഷേപി ക്കുവാ നാണ്‍ പദ്ധതി യിടുന്നത്.

ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ശൈഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാന മന്ത്രിയും പ്രസിഡൻ ഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അൽ നഹ്യാൻ, ദുബായ് കിരാട അവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്‌തൂം എന്നിവരും ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അനുഗമിച്ചിരുന്നു.

Photo Credit : WAM

- pma

വായിക്കുക: , , , ,

Comments Off on ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം

ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

Page 114 of 114« First...102030...110111112113114

« Previous Page « യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് തുറന്നു
Next » ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha