ആഘോഷ തിമിർപ്പിൽ നവ വത്സരാഘോഷങ്ങൾ

January 2nd, 2017

new-year-celebration-fire-work-ePathram
അബു ദാബി : ലോകമെങ്ങും നവ വത്സരാഘോഷങ്ങൾ നടന്നപ്പോൾ പ്രവാസ ലോകവും അതിൽ പങ്കാളി കളായി. പ്രവാസ ലോകം പുതു വർഷത്തെ എതി രേറ്റത് ആഘോഷ പൂർവ്വ മായിരുന്നു. ഇന്ത്യൻ സാമൂഹ്യ സംഘടന കൾ വിപു ല മായ പരിപാടികൾ ഒരുക്കി.

സർക്കാർ സ്ഥാപന ങ്ങളുടെ വാരാന്ത്യ അവധി യൊടൊപ്പം പുതു വർഷ അവധി കൂടെ കിട്ടി യതോടെ മൂന്നു ദിവസ ത്തെ ആഘോഷ ങ്ങൾ ക്കായി മലയാളി കൾ അടക്കമുള്ള പ്രവാസികൾ കുടുംബ വു മായും കൂട്ടു കാരു മായും വിവിധ കേന്ദ്ര ങ്ങളിലേക്ക് ചേക്കേറി. എങ്കിലും നഗര ത്തിലെ ആഘോഷ ങ്ങൾക്ക് ഒട്ടും കുറ വു ണ്ടായില്ല.

burj-khalifa-new-year-2012-epathram
അബുദാബി കോർണീഷ് ശനിയാഴ്ച വൈകു ന്നേര ത്തോടെ ജന നിബിഢ മായി മാറി. ക്രിസ്മസ് ആഘോഷ ങ്ങളെ തുടർന്ന് നാടും നഗരവും വർണ്ണ വിളക്കു കളാൽ അലങ്കരി ച്ചിരുന്നു. പാത യോര ങ്ങളും കെട്ടിട ങ്ങളും പുതു വർഷാ ശംസകൾ നേർന്നു കൊണ്ടുള്ള ആധു നിക ഡിസ്‌പ്ലെ കൾ പ്രദർശി പ്പിച്ചിരുന്നു.

യാസ് മറീന, യാസ് ഐലൻഡ്, അല്‍ മരിയ ഐലന്‍ഡ്, എമിറേറ്റ്സ് പാലസ് ഹോട്ടൽ പ്രമുഖ അറബ് സംഗീത ജ്ഞരുടെ സംഗീത പരിപാടി കളും നൃത്ത നൃത്യ ങ്ങളും അരങ്ങേറി. കരി മരുന്നു പ്രയോഗവും കലാ പരിപാടികളും കാണാൻ സ്വദേശി കളും വിദേശി കളും തിങ്ങി നിറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട മായ ദുബാ യിലെ ബുര്ജ് ഖലീഫ യില്‍ രാത്രി 12 മണിക്ക് നടന്ന വര്ണ്ണ ശബളമായ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ തടിച്ചു കൂടി.

- pma

വായിക്കുക: , , ,

Comments Off on ആഘോഷ തിമിർപ്പിൽ നവ വത്സരാഘോഷങ്ങൾ

അല്‍ ദഫ്റ ഒട്ടക സൗന്ദര്യ മത്സരത്തിലെ വിജയി കളെ പ്രഖ്യാപിച്ചു

December 31st, 2016

അബു ദാബി : പത്താമത് അല്‍ ദഫ്റ ഉത്സവ ത്തിന്‍െറ ഭാഗമായി സംഘടി പ്പിച്ച സൗന്ദര്യ മത്സര ത്തില്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഉടമസ്ഥത യിലുള്ള ഒട്ടകം വിജയി  യായി. ഒമാനി വംശ ത്തില്‍ പ്പെട്ട സുവര്‍ണ ചുവപ്പ് ഒട്ടക ങ്ങള്‍ ക്കുള്ള ആയേല്‍ വിഭാഗ ത്തിലാണ് ശൈഖ് സുല്‍ത്താന്റെ ഒട്ടകം ഒന്നാമ നായത്.

സൗദി അറേബ്യന്‍ വംശ ത്തിലെ കറുത്ത ഒട്ടക ങ്ങള്‍ ക്കുള്ള സൗന്ദര്യ മത്സര മായ മജാഹിമി’ല്‍ ഖമീസ് അല്‍ മസൂറി യുടെ ഒട്ടകങ്ങള്‍ വിജയികളായി.

അബു ദാബി യുടെ പടിഞ്ഞാറന്‍ മേഖല യായ അല്‍ ഗര്‍ബിയ യിലെ മദീനത്ത്‌ സായിദില്‍ ഡിസംബര്‍ രണ്ടാം വാരം തുടക്കം കുറിച്ച അല്‍ ദഫ്റ ഹെറിറ്റേജ് ഫെസ്റ്റി വലി ന്റെ ഭാഗ മായാണ് ഒട്ടക ങ്ങൾ ക്കായി സൗന്ദര്യ മത്സരം ഒരുക്കി യത്. വിജയികള്‍ക്ക് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്രോഫി കള്‍ സമ്മാനിച്ചു.

- pma

വായിക്കുക: ,

Comments Off on അല്‍ ദഫ്റ ഒട്ടക സൗന്ദര്യ മത്സരത്തിലെ വിജയി കളെ പ്രഖ്യാപിച്ചു

ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു

December 12th, 2016

ssf-vice-president-dr-farooq-nuaimy-in-icf-meelad-fest-2016
അബുദാബി : ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേ ഷൻ (ഐ. സി. എഫ്.)അബുദാബി ചാപ്റ്റർ വിപുല മായ രീതി യിൽ നബി ദിന ആഘോഷം സംഘ ടിപ്പിച്ചു. അബു ദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ ഒരുക്കിയ നബി ദിന ആഘോഷ ത്തിൽ മൗലിദ് പാരായണം, പ്രവാചക പ്രകീർത്തന പ്രഭാ ഷണം, കൂട്ടു പ്രാർത്ഥന അന്ന ദാനം എന്നിവ യായിരുന്നു പ്രധാന പരി പാടി കൾ.

abudhabi-icf-meelad-fest-2016-ePatrham

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി തിരു മേനി യുടെ ജന്മദിന ആഘോഷ ങ്ങളിൽ പങ്കെടു ക്കു വാൻ പ്രവാചക പ്രകീർത്തന ങ്ങളുമായി ഐ. എസ്. സി. യിൽ എത്തി ച്ചേർന്ന ആയിര ക്കണ ക്കിന് പ്രവാചക സ്നേഹി കളായ വിശ്വാസി കൾ ക്കു വേണ്ടി യുള്ള അന്ന ദാന ത്തി നായി രാവിലെ തന്നെ തയ്യാറെടു പ്പുകൾ തുടങ്ങി യിരുന്നു.

കേരളാ മുസ്ലിം ജമാഅത്ത് പ്രവാസി ഘടക മായ ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേഷൻ അബുദാബി ചാപ്റ്റർ പ്രവർ ത്തകരായ നൂറു കണക്കിന് പേര്‍ അബ്‌ദുൾ നാസർ ഹാജി യുടെ നേതൃത്വ ത്തിൽ അബു ദാബി മുശ്രി ഫിലെ പാചക കേന്ദ്ര ത്തിൽ ഭക്ഷണം തയ്യാറാക്കി.

ആഘോഷ പരിപാടി യിൽ എസ്. എസ്. എഫ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ ഫാറൂഖ് നുഐമി പ്രഭാഷണം നടത്തി. മൗലിദ് പാരായണത്തിന് ഉസ്മാൻ സഖാഫി, ഹാഫിള് സിറാജുദ്ധീൻ സഖാഫി, ബാപ്പുട്ടി ദാരിമി എന്നി വർ നേതൃത്വം നൽകി.

risala-study-circle-team-perfom-in-icf-meelad-fest-ePathram.jpg

തുടർന്ന് നടന്ന പൊതു സമ്മേളന ത്തിൽ ഐ. എസ്. സി. പ്രസിഡന്റ് തോമസ് എം. വർ ഗ്ഗീസ്, മുൻ സെക്രട്ടറി എം. അബ്ദുൽ സലാം, ഐ. സി. എഫ്. നേതാക്കളായ ഹമീദ് ഈശ്വര മംഗലം, പി. കെ. ഉമർ മൗലവി, സിദ്ധീഖ് അൻ വരി, പി. വി. അബൂ ബക്കർ മൗലവി തുടങ്ങിവർ പ്രസം ഗിച്ചു.

രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോല്‍സവ് പ്രതിഭ കളുടെ നേതൃത്വ ത്തില്‍ ബുര്‍ദ, ഗാനാ ലാപനം, ദഫ് മുട്ട്, ഖവാലി എന്നിവ അരങ്ങേറി.

പ്രോഗ്രാം ചെയർമാൻ ഉസ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞു മൊയ്തു കാവ പ്പുര സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു. അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നായി ആയിര ക്കണ ക്കിന് പേർ സംബ ന്ധിച്ചു. സമ്മേളനന്തരം അന്ന ദാനം നടത്തി.

- pma

വായിക്കുക: , , , , ,

Comments Off on ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു

അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

December 3rd, 2016

uae-national-day-celebration-ePathram
അല്‍ ഐന്‍ : യു. എ. ഇ. യുടെ നാൽപത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച പരി പാടി യിൽ നാല്‍പത്തി അഞ്ചു ഗായകര്‍ ചേര്‍ന്ന് യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ങ്ങള്‍ ആലപിച്ചു.

alain-isc-uae-45-th-national-day-group-song-ePathram

’45 X 45 ഷോ’ എന്ന പേരിൽ അവതരിപ്പിച്ച കലാ സന്ധ്യ യില്‍ ഇന്ത്യൻ സോഷ്യൽ സെന്ററിലെയും മലയാളം മ്യൂസിക് ക്ലബ്ബിലെയും കലാ കാരന്മാര്‍ ചേര്‍ന്ന് മൂന്നു മണി ക്കൂർ നീണ്ടു നിന്ന വർണ്ണാഭ മായ വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു.

ഐ. എസ്. സി. ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി, ട്രഷറർ കെ. വി. തസ്ഫീര്‍ തുടങ്ങി യവർ പ്രസംഗിച്ചു. കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി പരി പാടി കൾക്ക് നേതൃത്വം നൽകി. ശബ്നം ഷെറീഫ് അവതാരക യായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം

November 3rd, 2016

sheikh-muhammed-al-amal-uae-mars-mission-ePathram
ദുബായ് : രാജ്യത്തിന്റെ ചൊവ്വാ ദൗത്യ പേടകമായ ‘അല്‍ അമലി’ നു അന്തിമ രൂപ രേഖ യായി. യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രൂപ രേഖയ്ക്ക് അംഗീ കാരം നല്‍കി. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ (MBRSC) എത്തിയ അദ്ദേഹം ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി.

പ്രതീക്ഷ എന്നര്‍ത്ഥം വരുന്ന ‘അല്‍ അമല്‍’ പേടകത്തെ അറബ് മേഖല യുടെ ശാസ്ത്ര ക്കുതിപ്പിന്റെ പ്രതീക മായി രാജ്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷ മായ 2021 ലെ ദേശീയ ദിനാ ഘോഷത്തിന്റെ ഭാഗ മായി ചൊവ്വ യിലേക്കു വിക്ഷേപി ക്കുവാ നാണ്‍ പദ്ധതി യിടുന്നത്.

ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ശൈഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാന മന്ത്രിയും പ്രസിഡൻ ഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അൽ നഹ്യാൻ, ദുബായ് കിരാട അവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്‌തൂം എന്നിവരും ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അനുഗമിച്ചിരുന്നു.

Photo Credit : WAM

- pma

വായിക്കുക: , , , ,

Comments Off on ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം

Page 111 of 112« First...102030...108109110111112

« Previous Page« Previous « ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം
Next »Next Page » പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha