അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട 

August 12th, 2020

airport-passengers-epathram
അബുദാബി : യു. എ. ഇ. റസിഡൻസ് വിസ ഉള്ളവർക്ക് അബുദാബി, അൽ ഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങുവാന്‍ ഐ. സി. എ. യുടെ (ഫെഡറൽ അഥോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ്) ഓണ്‍ ലൈന്‍ റജിസ്റ്റ്രേഷനും അനുമതിയും ആവശ്യമില്ല എന്ന് അബുദാബി എയര്‍ പോര്‍ട്ട് അധികൃതര്‍.

കാലാവധി യുള്ള വിസയും അംഗീകൃത അരോഗ്യ കേന്ദ്ര ങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടി ഫിക്കറ്റും ഉണ്ടെങ്കിൽ അബുദാബി, അൽഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങാം.

വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസു കള്‍ ആരംഭി ക്കുകയും അതോടൊപ്പം കൊവിഡ് വൈറസ് വ്യാപനം തടയുന്നതി നായി യു. എ. ഇ. യി ലേക്ക് വരുന്ന യാത്ര ക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടു ത്തുന്ന തിനും കൂടി യാണ് ഐ. സി. എ. ഓണ്‍ ലൈന്‍ റജിസ്ട്രേഷ നിലൂടെ അനുമതി പത്രം നിര്‍ബ്ബന്ധം ആക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു

August 9th, 2020

sheikh-mohamed-bin-zayed-ePathram
അബുദാബി : ദുരിതങ്ങളില്‍ അകപ്പെട്ട ഇന്ത്യന്‍ ജനതക്ക് അനുശോചനം അറിയിച്ചു കൊണ്ട് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാ ധിപനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സന്ദേശം അയച്ചു.

ഇന്ത്യയിലെ വിമാന അപകടത്തിലും വെള്ളപ്പൊക്ക ദുരിത ത്തിലും കഴിയുന്ന ഇന്ത്യന്‍ ജനതക്ക് ഹൃദയ ത്തില്‍ തട്ടിയ അനുശോചനം രേഖപ്പെടുത്തിയ ശൈഖ് മുഹമ്മദ്, ഈ ദുരിത കാലത്ത് ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങള്‍ക്ക് കൂടെ ഉണ്ടാവും എന്നും അറിയിച്ചു.

ദുരിതങ്ങളില്‍ നിന്നും എത്രയും പെട്ടെന്നു തന്നെ വിടുതല്‍ കിട്ടുവാനായി ആശംസിക്കുന്നു എന്നും അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.

അബുദാബി കിരീട അവകാശി ഇന്ത്യയില്‍ 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരണം

റിപ്പബ്ലിക് ദിന പരേഡില്‍ ശൈഖ് മുഹമ്മദ് മുഖ്യാതിഥി  

ഇന്ത്യയോട് ഐക്യ ദാർഢ്യം : ബുർജ് ഖലീഫ യില്‍ ത്രിവര്‍ണ്ണ പതാക

ഇന്ത്യയും യു. എ. ഇ. യും തമ്മിൽ സുപ്രധാന കരാറുകൾ ഒപ്പു വെച്ചു

- pma

വായിക്കുക: , , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു

വിമാന അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം

August 9th, 2020

air-india-plane-skids-off-runway-in-calicut-air-port-ePathram

കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗ ങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിച്ചു. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചതാണ് ഇക്കാര്യം.

അപകടത്തില്‍ ഗുരതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസ്സാര പരിക്കുകള്‍ ഉളളവര്‍ക്ക് 50,000 രൂപയും ധന സഹായം നല്‍കും.

ദുരന്തത്തില്‍ ദുഃഖം രേഖപ്പെടു ത്തുകയും മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനവും അറിയിക്കുന്നു എന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

എയര്‍ പോര്‍ട്ട് അധികൃതരും പ്രദേശിക ഭരണ കൂട ങ്ങളും നാട്ടുകാരും സമയോചിത മായി പ്രവര്‍ത്തിച്ച തിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കുവാന്‍ സാധിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on വിമാന അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം

കരിപ്പൂരില്‍ വിമാനാപകടം : പൈലറ്റുമാര്‍ അടക്കം 19 പേര്‍ മരിച്ചു

August 8th, 2020

air-india-plane-skids-off-runway-in-calicut-air-port-ePathram
കരിപ്പൂര്‍ : ലാന്‍ഡ് ചെയ്യുന്നതിനിടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് വിമാനം റണ്‍വേ യില്‍ നിന്നും തെന്നി മാറി തകർന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ഉണ്ടായ അപകട ത്തില്‍ പൈലറ്റും സഹ പൈലറ്റും യാത്ര ക്കാരും അടക്കം 19 പേര്‍ മരിച്ചു.

വന്ദേ ഭാരത് ദൗത്യ ത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും 2.14 ന് പുറപ്പെട്ട IX-1344 എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് വിമാന ത്തില്‍ പത്തു കുട്ടികള്‍ അടക്കം 184 യാത്ര ക്കാരും ഏഴ് ജീവനക്കാരും ഉണ്ടായിരുന്നു.

അപകടത്തില്‍ പരിക്കു പറ്റിയവരെ കോഴിക്കോട്, മലപ്പുറം ജില്ല കളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on കരിപ്പൂരില്‍ വിമാനാപകടം : പൈലറ്റുമാര്‍ അടക്കം 19 പേര്‍ മരിച്ചു

ക്വാറന്റൈനിൽ ഇളവ് : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

August 3rd, 2020

covid-19-expats-return-to-india-air-india-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്ര ക്കാർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. എയർ ഇന്ത്യയുടെ ട്വിറ്റര്‍ പേജി ലൂടെ യാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിർദ്ദേശ ങ്ങൾ അറിയിച്ചത്.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുന്‍പ് എല്ലാ യാത്രക്കാരും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം, ന്യൂഡല്‍ഹി എയര്‍ പോര്‍ട്ടിന്റെ വെബ് സൈറ്റില്‍ അപ്പ് ലോഡ് ചെയ്യണം. റിപ്പോർട്ടിൽ എന്തെങ്കിലും കൃത്രിമം കാണിച്ചാൽ ക്രിമിനൽ കേസ് എടുക്കും.

ഇന്ത്യയില്‍ എത്തിയാൽ നിർബന്ധമായും14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇതിൽ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നും ഏഴ് ദിവസം സ്വന്തം വീടുകളിലും ക്വറന്റൈൻ പാലിക്കണം. ആഗസ്റ്റ് എട്ട് മുതൽ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.

രോഗികൾ, ഗർഭിണികൾ, കൊവിഡ് പരിശോധന യുടെ നെഗറ്റീവ് റിസള്‍ട്ട് സമർപ്പിക്കുന്നവർ തുടങ്ങിയ വര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈ നിൽ ഇളവ് നൽകും. എന്നാൽ ഇളവ് അനുവദിക്കുന്ന തിൽ അന്തിമ തീരുമാനം അധികൃതര്‍ക്ക് ആയിരിക്കും.

New Delhi Air Port : Covid-19 

- pma

വായിക്കുക: , , , , , ,

Comments Off on ക്വാറന്റൈനിൽ ഇളവ് : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

Page 8 of 17« First...678910...Last »

« Previous Page« Previous « സ്വർണ്ണ വില കുതിച്ചുയർന്നു : പവന് 40000 കടന്നു
Next »Next Page » ബി. എസ്. യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha