കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

September 9th, 2020

air-india-express-need-gdrfa-approval-fly-back-to-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നും ഇന്ത്യയി ലേക്ക് യാത്ര തിരിക്കുന്നവർക്ക് ആവശ്യ മായ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടിനു പുതിയ സംവിധാനം ഒരുക്കി എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് രംഗത്ത്.

യാത്രക്കാര്‍ 150 ദിര്‍ഹം മുടക്കി യാല്‍ എൻ. എം. സി. ഹെൽത്ത് കെയര്‍ ഗ്രൂപ്പ് ക്ലിനിക്കു കളില്‍ നിന്നും കൊവിഡ് ടെസ്റ്റ് റിസല്‍ട്ടു വാങ്ങാം. മാത്രമല്ല വീടു കളില്‍ എത്തി ടെസ്റ്റു നടത്തുന്നതിന്ന് 190 ദിര്‍ഹം മുടക്കിയാല്‍ മതി.

അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസൽ ഖൈമ എന്നീ എമിറേറ്റു കളിലാണ് സേവനം ഏർപ്പെടുത്തി യിരി ക്കുന്നത് എന്നും എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് അറിയിച്ചു.

തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സ്ംസ്ഥാന ങ്ങളി ലേക്കുള്ള യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിപ്പ് വന്നതിനു പിന്നാലെ യാണ് എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് പുതിയ സംവിധാനം ഒരുക്കി യിരി ക്കുന്നത്.

എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത്, എയർ ബബിൾ പദ്ധതി കൾ പ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ആർ. ടി. – പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് നൽകണം.

- pma

വായിക്കുക: , , , , , ,

Comments Off on കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

നാട്ടിലേക്ക് പോകുവാന്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല

September 2nd, 2020

air-india-express-need-gdrfa-approval-fly-back-to-uae-ePathram
ദുബായ് : യു. എ. ഇ. യിൽ നിന്നും ഇന്ത്യ യിലേക്ക് തിരികെ പോകുവാന്‍ ഇന്ത്യന്‍ എംബസ്സി യിലോ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന് നയതന്ത്ര കാര്യാലയം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വ്യോമ ഗതാഗത യാത്രാ സംവിധാനം (എയർ ബബിൾ) കരാർ ഒപ്പു വെച്ചതിന്റെ അടിസ്ഥാന ത്തിലാണ് പുതിയ തീരുമാനം. ഇനി യാത്ര ക്കാർക്ക് വിമാന ക്കമ്പനികളില്‍ നിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം.

- pma

വായിക്കുക: , , ,

Comments Off on നാട്ടിലേക്ക് പോകുവാന്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല

ദുബായ് വിസക്കാര്‍ ജി. ഡി. ആർ. എഫ്. എ. അനുമതി വാങ്ങണം

August 16th, 2020

air-india-express-need-gdrfa-approval-fly-back-to-uae-ePathram
ദുബായ് : ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് ജി. ഡി. ആർ. എഫ്. എ. അനുമതി ലഭിച്ച ദുബായ് റസിഡൻറ് വിസ ക്കാര്‍ക്കു മാത്രമെ  ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു.

യു. എ. ഇ. യിലെ എയര്‍ പോര്‍ട്ടുകളിലേക്ക് വരുന്ന വര്‍ക്ക് ഐ. സി. എ. അല്ലെങ്കില്‍ ജി. ഡി. ആർ. എഫ്. എ. എന്നിവ യുടെ അനുമതി ആവശ്യമില്ല എന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ഉണ്ടായിരുന്നു.

എന്നാൽ, ദുബായ് ജി. ഡി. ആർ. എഫ്. എ. അധികൃതർ ഇത് അസാധുവാക്കി എന്നും ദുബായ് റസിഡൻറ് വിസ ക്കാർ അനുമതി തേടണം എന്നും എയർ ഇന്ത്യ എക്സ് പ്രസ്സ് ട്വീറ്റ് ചെയ്തു.

അതേ സമയം മറ്റ് എമിറേറ്റു കളില്‍ ഉള്ളവർക്ക് അനുമതി യുടെ ആവശ്യമില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ദുബായ് വിസക്കാര്‍ ജി. ഡി. ആർ. എഫ്. എ. അനുമതി വാങ്ങണം

അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട 

August 12th, 2020

airport-passengers-epathram
അബുദാബി : യു. എ. ഇ. റസിഡൻസ് വിസ ഉള്ളവർക്ക് അബുദാബി, അൽ ഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങുവാന്‍ ഐ. സി. എ. യുടെ (ഫെഡറൽ അഥോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ്) ഓണ്‍ ലൈന്‍ റജിസ്റ്റ്രേഷനും അനുമതിയും ആവശ്യമില്ല എന്ന് അബുദാബി എയര്‍ പോര്‍ട്ട് അധികൃതര്‍.

കാലാവധി യുള്ള വിസയും അംഗീകൃത അരോഗ്യ കേന്ദ്ര ങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടി ഫിക്കറ്റും ഉണ്ടെങ്കിൽ അബുദാബി, അൽഐൻ വിമാന ത്താവള ങ്ങളില്‍ ഇറങ്ങാം.

വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസു കള്‍ ആരംഭി ക്കുകയും അതോടൊപ്പം കൊവിഡ് വൈറസ് വ്യാപനം തടയുന്നതി നായി യു. എ. ഇ. യി ലേക്ക് വരുന്ന യാത്ര ക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടു ത്തുന്ന തിനും കൂടി യാണ് ഐ. സി. എ. ഓണ്‍ ലൈന്‍ റജിസ്ട്രേഷ നിലൂടെ അനുമതി പത്രം നിര്‍ബ്ബന്ധം ആക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബിയിലേക്ക് വരാന്‍ ഐ. സി. എ. അനുമതി വേണ്ട 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു

August 9th, 2020

sheikh-mohamed-bin-zayed-ePathram
അബുദാബി : ദുരിതങ്ങളില്‍ അകപ്പെട്ട ഇന്ത്യന്‍ ജനതക്ക് അനുശോചനം അറിയിച്ചു കൊണ്ട് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാ ധിപനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സന്ദേശം അയച്ചു.

ഇന്ത്യയിലെ വിമാന അപകടത്തിലും വെള്ളപ്പൊക്ക ദുരിത ത്തിലും കഴിയുന്ന ഇന്ത്യന്‍ ജനതക്ക് ഹൃദയ ത്തില്‍ തട്ടിയ അനുശോചനം രേഖപ്പെടുത്തിയ ശൈഖ് മുഹമ്മദ്, ഈ ദുരിത കാലത്ത് ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങള്‍ക്ക് കൂടെ ഉണ്ടാവും എന്നും അറിയിച്ചു.

ദുരിതങ്ങളില്‍ നിന്നും എത്രയും പെട്ടെന്നു തന്നെ വിടുതല്‍ കിട്ടുവാനായി ആശംസിക്കുന്നു എന്നും അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.

അബുദാബി കിരീട അവകാശി ഇന്ത്യയില്‍ 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരണം

റിപ്പബ്ലിക് ദിന പരേഡില്‍ ശൈഖ് മുഹമ്മദ് മുഖ്യാതിഥി  

ഇന്ത്യയോട് ഐക്യ ദാർഢ്യം : ബുർജ് ഖലീഫ യില്‍ ത്രിവര്‍ണ്ണ പതാക

ഇന്ത്യയും യു. എ. ഇ. യും തമ്മിൽ സുപ്രധാന കരാറുകൾ ഒപ്പു വെച്ചു

- pma

വായിക്കുക: , , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അനുശോചനം അറിയിച്ചു

Page 9 of 18« First...7891011...Last »

« Previous Page« Previous « പെട്ടിമുടിയിലെ ദുരന്തത്തില്‍ പ്പെട്ടവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം
Next »Next Page » ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ വരാനാന്‍ കഴിയും : സ്ഥാന പതി  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha