ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു

August 29th, 2023

isro-first-image-from-moon-chandrayan-3-chaste-ePathram

ബെംഗളൂരു : ചന്ദ്രനില്‍ ഇറങ്ങിയ ചന്ദ്രയാന്‍-3 നടത്തിയ ആദ്യ പരിശോധനാ ഫലം ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടു. ദക്ഷിണ ധ്രുവത്തിലെ താപ നില സംബന്ധിച്ച വിവരങ്ങളാണ് ഇത്.

ചന്ദ്രനിലെ താപ വ്യതിയാനം നിരീക്ഷിക്കുവാന്‍ വേണ്ടി വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച ചന്ദ്രാസ് സര്‍ഫസ് തെര്‍മോ ഫിസിക്കല്‍ എക്സ്പിരിമെന്‍റ് (ചാസ്തേ-ChaSTE) നടത്തിയ ആദ്യ നിരീക്ഷണ ഫലങ്ങളാണ് ഇത്.

ചാസ്തേയുടെ പ്രധാന ഉദ്ദേശ്യം ഉപഗ്രഹത്തിലെ മണ്ണിന്‍റെ താപനില പഠിക്കുക എന്നതാണ്. പത്ത് സെന്‍സറുകള്‍ അടങ്ങുന്ന ദണ്ഡിന്‍റെ രൂപത്തിലുള്ള ഉപകരണമാണ് ഇത്. ചാസ്തേയുടെ സെന്‍സറുകള്‍ ചന്ദ്രോപരിതലത്തില്‍ താഴ്ത്തിയാണ് താപ നിലയിലെ വ്യത്യാസം അളക്കുന്നത്.

മേൽ തട്ടിൽ ചൂട് 60 ഡിഗ്രി വരെ എന്നും 8 സെന്‍റി മീറ്റർ ആഴത്തിൽ മൈനസ് 10 താപ നില എന്നുമുള്ള ആദ്യ ഘട്ട വിവരങ്ങളാണ് പുറത്തു വിട്ടത്.

ചന്ദ്രോപരിതലത്തിലെ താപനില ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. താപനിലയിലെ വ്യത്യാസവും ചന്ദ്രോപരിതലത്തിന്‍റെ താപ പ്രതി രോധ ശേഷിയും പഠിക്കുവാന്‍ ചാസ്തേ ശേഖരിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.

റോവറിന്‍റെ സഞ്ചാര പാതയില്‍ മൂന്നു മീറ്റര്‍ മുന്നിലായി നാലു മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 23 ന് സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് ശേഷം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി സഞ്ചാരം തുടങ്ങിയ ദൃശ്യങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു

August 24th, 2023

logo-isro-indian-space-research-organization-ePathram

ബെംഗളൂരു : ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തു. 23 – 08 – 23 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.04 നു ചാന്ദ്രയാന്‍ ഇറങ്ങിയതോടെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഭാരതം കരസ്ഥമാക്കി.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിറകെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം എന്ന റിക്കാര്‍ഡും ഇന്ത്യക്ക് സ്വന്തമായി. ചന്ദ്രനില്‍ ഇറങ്ങുമ്പോൾ ചാന്ദ്രയാന്‍ പകര്‍ത്തിയ ചിത്രങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിട്ടുണ്ട്.

ചന്ദ്രനില്‍ ഇറങ്ങിയ ശേഷം പേടകവും ബെംഗളുരു വിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സും തമ്മിലുള്ള ആശയ വിനിമയം സ്ഥാപിച്ച ശേഷമാണ് ഈ ചിത്രങ്ങള്‍ ഭൂമിയില്‍ എത്തിയത്. Twitter

- pma

വായിക്കുക: , , , , ,

Comments Off on ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു


« ബുറൈമിയും അൽ ഐനും ബന്ധപ്പെടുത്തി പ്രതിദിന ബസ്സ് സര്‍വ്വീസ്
ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; ‘റോക്കട്രി : ദ നമ്പി എഫക്ട്’ മികച്ച ചിത്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha