വിനോദ സഞ്ചാരം: വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം

October 17th, 2022

tourist-to-munnar-ksrtc-budget-tourism-ePathram

കണ്ണൂര്‍ : വിനോദ സഞ്ചാര യാത്രക്ക് വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ വാഹനീയം- 2022 ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിനോദ സഞ്ചാര വാഹനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമേ യാത്ര പുറപ്പെടാവു. ഓരോ ജില്ലയിലും നിശ്ചിത വാഹനങ്ങളുടെ ഉത്തര വാദിത്വം നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കുകയാണ്. അത്തരം വാഹനങ്ങളില്‍ നിയമ ലംഘനം ഉണ്ടായാല്‍ വാഹന ഉടമക്ക് എതിരെയും ചുമതലയുള്ള ഉദ്യോഗസ്ഥന് എതിരെയും നിയമ നടപടി ഉണ്ടാകും. പാര്‍ക്കിംഗ്, സിഗ്‌നല്‍, ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമം അല്ലാത്ത ഒരു വാഹനവും റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.

മോട്ടോര്‍ വാഹന വകുപ്പിന്‍റെ കാര്യക്ഷമമായ ഇട പെടല്‍ കൊണ്ടാണ് വാഹന സാന്ദ്രത ഏറിയിട്ടും കേരളത്തില്‍ വാഹന അപകടങ്ങള്‍ കുറയാന്‍ കാരണം. അമിത വേഗതാ മുന്നറിയിപ്പ് തല്‍സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം.

വടക്കുഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ബസ്സിന്‍റെ വേഗത സംബന്ധിച്ച് രണ്ട് തവണ മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി യിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. PRD

- pma

വായിക്കുക: , , , , , ,

Comments Off on വിനോദ സഞ്ചാരം: വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം

അധിക്ഷേപിച്ചാല്‍ പുറത്താക്കും : മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണ്ണര്‍

October 17th, 2022

kerala-governor-arif-mohammad-khan-ePathram
തിരുവനന്തപുരം : ഗവര്‍ണ്ണറെ ആക്ഷേപിച്ചാല്‍ മന്ത്രിമാര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും എന്ന് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണ്ണറെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശം ഇല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണ്ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.

എന്നാല്‍ ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പു നല്‍കിയത് ഗവര്‍ണ്ണറുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്. മുഖ്യമന്ത്രിക്ക് വിമര്‍ശനം ആവാം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണ്ണറാണ് മന്ത്രിമാരെ നിയമിക്കുന്നത്. അതൃപ്തി തോന്നിയാല്‍ തിരിച്ചു വിളിക്കാന്‍ അധികാരം ഉണ്ട് എന്നും വിശദീകരണ കുറിപ്പില്‍ രാജ് ഭവന്‍ അറിയിച്ചു.

കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ ഭിന്നതകള്‍ നില നില്‍ക്കുന്നുണ്ട്. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗ ത്തില്‍ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോഗ്യര്‍ ആക്കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ സെനറ്റ് അംഗങ്ങളെ അയോഗ്യര്‍ ആക്കുന്നത് സംസ്ഥാന ചരിത്ര ത്തില്‍ തന്നെ ആദ്യ സംഭവമാണ്

- pma

വായിക്കുക: , , , ,

Comments Off on അധിക്ഷേപിച്ചാല്‍ പുറത്താക്കും : മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണ്ണര്‍

യുവ ശാസ്ത്രജ്ഞ പുരസ്കാരം-2022 : അപേക്ഷ ക്ഷണിച്ചു

October 12th, 2022

student-scholarship-for-higher-education-ePathram

തിരുവനന്തപുരം : കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈ വരിച്ചിട്ടുള്ള യുവ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്കാരം-2022 ന് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സു വരെ യുള്ള യുവ ശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിൽ പുരസ്കാരത്തിന് അപേക്ഷിക്കാം.

ഗവേഷണ പുരസ്കാരങ്ങൾക്കുള്ള നോമിനേഷൻ സർട്ടിഫിക്കറ്റു കളുടെ പകർപ്പുകൾ സഹിതം 2022 നവംബർ 15 വരെ സമർപ്പിക്കാം.

പുരസ്കാര ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും സ്വർണ്ണ പതക്കവും സമ്മാനിക്കും. ഗവേഷണ പ്രോജക്ട് ചെയ്യുന്നതിന് അവസരവും പ്രബന്ധ അവതരണത്തിന് വിദേശ രാജ്യങ്ങള്‍ സന്ദർശിക്കുവാനുള്ള ട്രാവല്‍ ഗ്രാന്‍ഡും ലഭിക്കും.

വിശദ വിവരങ്ങൾക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വെബ് സൈറ്റ് സന്ദര്‍ശിക്കുക. നിർദ്ദിഷ്ട മാതൃകയിൽ നാമ നിർദ്ദേശങ്ങളും രേഖകളും ഡയക്ടർ, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം, pin : 695004 എന്ന വിലാസത്തിൽ സമർപ്പിക്കണം.

- pma

വായിക്കുക: , , , ,

Comments Off on യുവ ശാസ്ത്രജ്ഞ പുരസ്കാരം-2022 : അപേക്ഷ ക്ഷണിച്ചു

മാനസിക ആരോഗ്യം ഉറപ്പാക്കാൻ ‘ടെലി മനസ്’

October 10th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : മാനസിക പ്രശ്നങ്ങൾക്കും വിഷമതകൾക്കും സംശയ നിവാരണത്തിനും ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ടെലി മനസ്’ ഓൺ ലൈൻ സംവിധാനം ഉടൻ നിലവിൽ വരും എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ്.

20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെ യുള്ള മാനസിക ആരോഗ്യ പ്രവർത്തകരെയും ഇതിനായി നിയോഗിക്കും. മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തി എന്നും മന്ത്രി വ്യക്തമാക്കി.

‘എല്ലാവരുടേയും മാനസിക ആരോഗ്യത്തിനും സൗഖ്യ ത്തിനും ആഗോള മുൻഗണന നൽകുക’ എന്നതാണ് ഈ വർഷത്തെ മാനസിക ആരോഗ്യ ദിനാചരണത്തിന്‍റെ വിഷയം. ആത്മഹത്യ നിരക്ക് കുറക്കുവാന്‍ ‘ജീവ രക്ഷ’ എന്ന പേരിൽ സംസ്ഥാനം ഒട്ടാകെ ആത്മഹത്യാ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു.

വിഷമതകൾ അനുഭവിക്കുന്നവരുമായി നിരന്തരം ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, പോലീസുകാർ, ജനപ്രതിനിധി കൾ, മത പുരോഹിതർ എന്നിവർക്ക് ആത്മഹത്യയുടെ അപകട സൂചനകൾ, മാനസിക പ്രഥമ ശുശ്രൂഷ എന്നിവ ഉൾപ്പെടെയുള്ള ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി വരുന്നുണ്ട്.

ഒക്ടോബർ 10 : ലോക മാനസികാരോഗ്യ ദിനം

- pma

വായിക്കുക: , , , , ,

Comments Off on മാനസിക ആരോഗ്യം ഉറപ്പാക്കാൻ ‘ടെലി മനസ്’

സ്കൂൾ വിനോദ യാത്രകളിൽ രാത്രി യാത്ര ഒഴിവാക്കണം

October 7th, 2022

ksrtc-budget-tourism-to-munnar-hills-ePathram
തിരുവനന്തപുരം : സ്കൂളുകളുടെ വിനോദ യാത്രയിൽ രാത്രി യാത്ര ഒഴിവാക്കണം എന്ന സര്‍ക്കാര്‍ നിർദ്ദേശം കർശ്ശനമായി നടപ്പിലാക്കാൻ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിപ്പു നല്‍കി. രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര പാടില്ല എന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇത് കർശ്ശനമായി പാലിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

സമഗ്രമായ നിർദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള ടൂറിസം വകുപ്പ് അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗി ക്കുവാന്‍ പാടുള്ളൂ. പഠന യാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളത് ആയിരിക്കണം. യാത്രയുടെ എല്ലാ കാര്യങ്ങളിലും പ്രധാന അദ്ധ്യാപകന് കൃത്യമായ ബോധ്യം വേണം. വിദ്യാര്‍ത്ഥികള്‍ക്കും ഇത് സംബന്ധിച്ച് അറിവ് നല്‍കണം. അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്.

അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുവാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്‍റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണം എന്നത് അടക്കം എല്ലാം വിവരങ്ങളും നേരത്തെ നൽകിയതാണ്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ മേധാവി കള്‍ക്ക് ആണെന്നും അതില്‍ വ്യക്തമാക്കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on സ്കൂൾ വിനോദ യാത്രകളിൽ രാത്രി യാത്ര ഒഴിവാക്കണം

Page 13 of 60« First...1112131415...203040...Last »

« Previous Page« Previous « വടക്കുഞ്ചേരി ബസ്സപകടം : ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
Next »Next Page » ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിഴയും ജയിൽ ശിക്ഷയും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha