കണ്ണൂര്‍ : വിനോദ സഞ്ചാര യാത്രക്ക് വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ വാഹനീയം- 2022 ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിനോദ സഞ്ചാര വാഹനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമേ യാത്ര പുറപ്പെടാവു. ഓരോ ജില്ലയിലും നിശ്ചിത വാഹനങ്ങളുടെ ഉത്തര വാദിത്വം നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കുകയാണ്. അത്തരം വാഹനങ്ങളില്‍ നിയമ ലംഘനം ഉണ്ടായാല്‍ വാഹന ഉടമക്ക് എതിരെയും ചുമതലയുള്ള ഉദ്യോഗസ്ഥന് എതിരെയും നിയമ നടപടി ഉണ്ടാകും. പാര്‍ക്കിംഗ്, സിഗ്‌നല്‍, ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമം അല്ലാത്ത ഒരു വാഹനവും റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ കാര്യക്ഷമമായ ഇട പെടല്‍ കൊണ്ടാണ് വാഹന സാന്ദ്രത ഏറിയിട്ടും കേരളത്തില്‍ വാഹന അപകടങ്ങള്‍ കുറയാന്‍ കാരണം. അമിത വേഗതാ മുന്നറിയിപ്പ് തല്‍സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം.
വടക്കുഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ബസ്സിന്‍റെ വേഗത സംബന്ധിച്ച് രണ്ട് തവണ മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി യിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. PRD