പ്രവേശനപ്പരീക്ഷ : ഭിന്ന ശേഷിക്കാർക്ക് സഹായിയെ വെക്കാം

April 12th, 2020

specially-abled-in-official-avoid-disabled-ePathram
കാസര്‍ഗോഡ് : കേന്ദ്ര സർവ്വ കലാശാല കളിലേക്ക് നടക്കുന്ന പ്രവേശന പ്പരീക്ഷ എഴുതു വാൻ ഭിന്നശേഷി വിദ്യാർത്ഥി കൾക്ക് സഹായിയെ വെക്കാം. 40 % ത്തിനു മുകളില്‍ വൈകല്യം ഉള്ള ഭിന്ന ശേഷിക്കാര്‍ക്കാണ് സഹായിയെ വെക്കുവാൻ അനുവാദം നല്‍കി യിരി ക്കുന്നത്.

ഈ സംവിധാനം ആവശ്യമുള്ളവർ പ്രത്യേകം എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം പരീക്ഷാ കേന്ദ്രങ്ങളിലെ സൂപ്രണ്ടിന് സമര്‍പ്പിക്കണം. സഹായി യായി വരുന്ന യാള്‍ക്ക് സർവ്വ കലാ ശാല 500 രൂപ വീതം നൽകും.

നിലവിൽ മേയ് 30, 31 ജൂൺ 6, 7 തീയ്യതി കളിൽ പരീക്ഷ നടത്തു വാനാണ് തീരു മാനി ച്ചിട്ടുള്ളത്. വിവര ങ്ങള്‍ക്ക് പരീക്ഷാ സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം.

- pma

വായിക്കുക: , , ,

Comments Off on പ്രവേശനപ്പരീക്ഷ : ഭിന്ന ശേഷിക്കാർക്ക് സഹായിയെ വെക്കാം

ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം പരീക്ഷകള്‍ നടത്തും

April 10th, 2020

education-minister-prof-c-raveendra-nath-ePathram
തിരുവനന്തപുരം : എസ്. എസ്. എല്‍. സി. – പ്ലസ് ടു പരീക്ഷ കള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു  മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പിന്‍ വലിക്കു കയും സാമൂഹിക അലകം പാലിക്കേണ്ടതില്ല എന്ന സ്ഥിതി വരുകയും ചെയ്യുമ്പോഴാകും പരീക്ഷ നടത്തുക. പരീക്ഷാക്രമം മാറ്റാനോ ചുരുക്കാനോ ആലോചി ക്കുന്നില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തീയ്യതി ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ല എന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ന്യൂസ് ചാനലി ന്റെ പ്രത്യേക പരി പാടി യിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കുറച്ചു  പാഠ്യ ദിനങ്ങൾ നഷ്ടപ്പെട്ടു എങ്കിലും ബാക്കി യുള്ള ദിവസ ങ്ങളില്‍ ശാസ്ത്രീയ മായി പുനഃ ക്രമീ കരിച്ചു കൊണ്ട് കുട്ടി കളുടെ എല്ലാ അവകാശ ങ്ങളും നില നിര്‍ത്തി ക്കൊണ്ടും പോയ വര്‍ഷ ങ്ങളില്‍ കുട്ടി കള്‍ എങ്ങനെ പരീക്ഷ എഴുതിയോ പരീക്ഷ കാലത്ത് എന്തെല്ലാം അവകാശ ങ്ങള്‍ അവര്‍ക്ക് ലഭിച്ചുവോ അതെല്ലാം പൂര്‍ണ്ണ മായും നില നിര്‍ത്തി ക്കൊണ്ട് തന്നെ ഇത്തവണയും പരീക്ഷ നടത്തും.

മറ്റു വഴികള്‍ ഇല്ലാതെ വന്നാല്‍ ഓണ്‍ ലൈന്‍ പരീക്ഷ യും നടത്തുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാണ് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം പരീക്ഷകള്‍ നടത്തും

കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കും

April 8th, 2020

vegetables-epathram
തിരുവനന്തപുരം : നിലവിലെ സാഹചര്യം കാരണം പച്ചക്കറി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കര്‍ഷകര്‍ ഏറെ പ്രയാസപ്പെടു ന്നതിനാല്‍ പച്ച ക്കറി കള്‍ക്ക് വിപണി കിട്ടാതാവു ന്നത് ഒഴിവാക്കു വാന്‍ കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കും എന്നു മുഖ്യമന്ത്രി.

വിഷുവിനും ഈസ്റ്ററിനും വേണ്ടി ഉൽപ്പാദിപ്പിക്കുന്ന പച്ച ക്കറിക്ക് വിപണി കിട്ടാതെ പോവുന്നത് കർഷ കർക്ക് വലിയ തിരിച്ചടിയാവും. ഇത് ഒഴിവാക്കു വാനാണ് കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കുന്നത്.

സുരക്ഷിതമായ പച്ച ക്കറി ലഭ്യമാകുവാനും ഈ മാർഗ്ഗം സഹായ കമാകും. പഴം – പച്ച ക്കറി വിൽപ്പനക്കാർ കേരള ത്തിലെ കർഷക രിൽ നിന്ന് സംഭരിക്കുവാന്‍ തയ്യാറാകണം എന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , ,

Comments Off on കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കും

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജം; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ തയാര്‍: മുഖ്യമന്ത്രി

April 6th, 2020

pinarayi-vijayan-epathram

കൊവിഡ് പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനു പുറമേ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. കൊവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

10813 ഐസൊലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാണ്. ഇതിന് പുറമേ, 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസൊലേഷന്‍ ബെഡുകളും ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൊറോണ കെയര്‍ ആശുപത്രി തയാറാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഉടനെ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജം; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ തയാര്‍: മുഖ്യമന്ത്രി

കൊവിഡ്-19 പ്രതിരോധം: കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ പ്രവർത്തകരുടെ മികവ്

April 4th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് 19 പ്രതിരോധ ത്തിൽ കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ സംവിധാന ത്തിന്റേയും ആരോഗ്യ പ്രവർത്തക രുടേയും മികവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ വികസിത രാഷ്ട്ര ങ്ങളിൽ പോലും കൊവിഡ് വൻ തോതിൽ വ്യാപി ക്കുകയും നിരവധി പേർ മരിക്കുകയും ചെയ്യുന്ന സാഹ ചര്യം ഉണ്ടായി.

ന്യൂയോർക്കിൽ മാർച്ച് ഒന്നിന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ശേഷം 92,381 പേർക്കാണ് രോഗം സ്ഥിരീ കരിച്ചത്. 2219 പേർ മരണമടഞ്ഞു. ഈ പശ്ചാ ത്തല ത്തിൽ വേണം കേരള ത്തിലെ കൊവിഡ്-19 പ്രതി രോധ പ്രവർത്തനങ്ങളെ കാണാൻ. ജനുവരി 30 ന് കേരളത്തിൽ ആദ്യ രോഗം സ്ഥിരീകരിച്ച ശേഷം 295 പേരാണ് രോഗ ബാധിതര്‍ ആയത്. രോഗ വ്യാപനം വലിയ തോതിൽ പിടിച്ചു നിർത്താൻ കേരള ത്തിന് സാധിച്ചത് ഒറ്റക്കെട്ടായുള്ള പരിശ്രമ ത്തിന്റെ ഫല മായാണ്.

ലോക്ക് ഡൗണില്‍ നിന്ന് മാറുന്ന വേളയിൽ സ്വീകരി ക്കേണ്ടതായ മാർഗ്ഗങ്ങളെ ക്കുറിച്ച് നിർദ്ദേശങ്ങൾ രൂപ പ്പെടുത്തുവാന്‍ മുൻ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാമിന്റെ നേതൃത്വത്തിൽ 17 അംഗ ടാസ്‌ക്ക്‌ ഫോഴ്‌സിന് സംസ്ഥാനം രൂപം നൽകിയതായി മുഖ്യ മന്ത്രി പറഞ്ഞു.

(പി. എൻ. എക്സ്. 1333/2020)

- pma

വായിക്കുക: , , ,

Comments Off on കൊവിഡ്-19 പ്രതിരോധം: കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ പ്രവർത്തകരുടെ മികവ്

Page 41 of 61« First...102030...3940414243...5060...Last »

« Previous Page« Previous « കൊറോണ – സ്പെയിനിൽ മരണം തുടരുന്നു
Next »Next Page » കൊവിഡ് -19 : സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ കേന്ദ്രം അനുവദിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha