തിരുവനന്തപുരം : ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പെരുന്നാള്‍ നിസ്കാരം, വിശ്വാസികള്‍ വീടു കളില്‍ വെച്ച് നിര്‍വ്വഹിക്കണം എന്ന് മത പണ്ഡിതരു മായും മത നേതാക്കളു മായും നടത്തിയ വീഡിയോ കോൺഫറൻ സിൽ ധാരണയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണ ങ്ങള്‍ തുടരുന്ന സാഹചര്യ ത്തില്‍ സമൂഹ പ്രാര്‍ത്ഥന മാത്രമല്ല സക്കാത്ത് കൊടുക്കു വാനും സ്വീകരിക്കു വാനും ആളു കള്‍ പോകു ന്നത് ഒഴിവാക്കണം. സക്കാത്ത് വീടു കളില്‍ എത്തിച്ചു കൊടുക്കണം എന്ന നിർദ്ദേശം മത നേതാക്കൾ അംഗീകരിച്ചു.
കൊവിഡ്-19 വൈറസ് വ്യാപനവും രോഗ ഭീഷണിയും നിലനിൽക്കുന്ന തിനാല്‍ സമൂഹ പ്രാര്‍ത്ഥനയുടെ കാര്യ ത്തില്‍ തീരുമാനം എടുക്കുവാന്‍ വേണ്ടിയാണ് മത പണ്ഡി തരുമായും മുസ്ലിം മത നേതാക്കളു മായും വീഡിയോ കോൺ ഫറൻസ് നടത്തിയത്.
പെരുന്നാൾ ദിനത്തില്‍ പള്ളികളിലെ നിസ്കാരവും സമൂഹ പ്രാര്‍ത്ഥനയും ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് വലിയ വേദന ഉണ്ടാക്കുന്നതാണ് എങ്കിലും സമൂഹത്തി ന്റെ ഭാവിയെ കരുതി പള്ളി കളിലെയും ഈദ് ഗാഹു കളി ലെയും നിസ്കാരം ഒഴിവാക്കാൻ തീരുമാനം എടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയും കൊണ്ടാണ് കൊവിഡ്-19 നെ നിയന്ത്രി ക്കുന്നതിൽ വിജയം കൈവരിക്കുവാന്‍ നമ്മെ സഹായിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
- പ്രതീകാത്മക ചിത്രം : ബ്ലാങ്ങാട് ജുമാ മസ്ജിദ്.